നായ്ക്കളെ ലൈംഗികമായി പീഢിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രശസ്ത മുതല വിദഗ്ധന്‍ ആദം ബ്രിട്ടനെ ഓസ്ട്രേലിയന്‍ കോടതി 10 വര്‍ഷത്തിലധികം തടവിന് ശിക്ഷിച്ചു. ബിബിസിയിലും നാഷണല്‍ ജിയോഗ്രാഫിക് പ്രൊഡക്ഷനിലും പ്രവര്‍ത്തിച്ചിരുന്ന 53 കാരനായ സുവോളജിസ്റ്റ് മൃഗീയത, മൃഗ പീഡനം, കുട്ടികളെ ദുരുപയോഗം ചെയ്യുന്ന വസ്തുക്കള്‍ കൈവശം വയ്ക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട 56 കുറ്റങ്ങളാണ് സമ്മതിച്ചത്.
2020 നും 2022 നും ഇടയില്‍ 42 നായ്ക്കളെ ആദം ബ്രിട്ടന്‍ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ട്.
വില കൊടുത്ത് നായ കുട്ടികളെ സ്വന്തമാക്കിയ ശേഷമാണ് ഇയാള്‍ ഇത്തരത്തിലുള്ള ക്രൂര കൃത്യങ്ങള്‍ ചെയ്തിരുന്നത്. തന്റെ കുറ്റകൃത്യങ്ങളെല്ലാംഇയാള്‍ വീഡിയോകളായി ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്. 39 നായ്ക്കളെയാണ് ഇയാള്‍ പീഡീപ്പിച്ച് കൊന്നത്. ഈ വീഡിയോകള്‍ പല ടെലഗ്രാം ഗ്രൂപ്പുകളിലും ഇയാള്‍ പങ്കുവെച്ചു. ‘മോണ്‍സ്റ്റര്‍’, ‘സെര്‍ബെറസ്’ എന്നീ പേരുകളില്‍ തന്റെ കൊലപാതകങ്ങളുടെ എണ്ണം ഇയാള്‍ ഗ്രൂപ്പുകളില്‍ ചര്‍ച്ച ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തി.
ഇയാളുടെ കുറ്റകൃത്യങ്ങളെ സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസ് മൈക്കല്‍ ഗ്രാന്റ്; ‘വിചിത്രവും പറയാന്‍ കഴിയാത്തതും” എന്നാണ് വിശേഷിപ്പിച്ചത്. ജയില്‍ ശിക്ഷയ്ക്ക് പുറമേ, ഏതെങ്കിലും മൃഗങ്ങളെ സ്വന്തമാക്കുന്നതിനും വാങ്ങുന്നതിനും ബ്രിട്ടന് ആജീവനാന്ത വിലക്കും കോടതി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
2022-ലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. കമ്പ്യൂട്ടറുകള്‍, ക്യാമറകള്‍, ആയുധങ്ങള്‍, ലൈംഗിക കളിപ്പാട്ടങ്ങള്‍, നായകളുടെ തലകള്‍, നായ്ക്കുട്ടികളുടെ അഴുകിയ ശവശരീരങ്ങള്‍ എന്നിവ ഇയാളുടെ വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തിരുന്നു.
Discussion about this post