അടുത്തിടെ ഉയര്‍ന്ന ജോലി സമ്മര്‍ദ്ദം നിമിത്തം ഇവൈ കമ്പനിയിലെ ജീവനക്കാരിയായ അന്ന സെബാസ്റ്റ്യന്‍ മരിച്ചത് വലിയ കോളിളക്കങ്ങള്‍ക്കാണ് വഴിതെളിച്ചത്. ഈ സാഹചര്യത്തില്‍ ലോക രാജ്യങ്ങളുടെ ജോലിസമയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ലോക തൊഴിലാളി സംഘടന(വേള്‍ഡ് ലേബര്‍ ഓര്‍ഗനൈസേഷന്‍).
ഇവരുടെ റിപ്പോര്‍ട്ടില്‍ പറയുന്ന പ്രകാരം ലോകത്ത് ഏറ്റവും കുറവ് ജോലി സമയം ഉള്ള രാജ്യം വനവാട്ടുവാ്ണ്. ഓഷ്യാനിയയിലെ ഒരു രാജ്യമാണ് വനവാട്ടു. വനവാട്ടുവിലെ ജീവനക്കാര്‍ ആഴ്ചയില്‍ ശരാശരി 24.7 മണിക്കൂര്‍ മാത്രമാണ് ജോലി ചെയ്യുന്നത്. വനവാട്ടുവിലെ തൊഴിലാളികളില്‍ വെറും നാല് ശതമാനം പേരോളം മാത്രമാണ് ആഴ്ചയില്‍ 49 മണിക്കൂറിലധികം ജോലി ചെയ്യുന്നത്.
ജോലി സമയത്തില്‍ വനവാട്ടുവിന് തൊട്ടുപിന്നിലാണ് കിരിബതി എന്ന രാജ്യം. കിരിബതിയിലെ ജീവനക്കാര്‍ ആഴ്ചയില്‍ ശരാശരി 27.3 മണിക്കൂറാണ് ജോലി ചെയ്യുന്നത്. കിരിബതിയ്ക്ക് തൊട്ടുപിന്നില്‍ മൈക്രോനേഷ്യ(30.4 മണിക്കൂര്‍), റുവാണ്ട(30.4 മണിക്കൂര്‍), സൊമാലിയ(31.4മണിക്കൂര്‍), നെതര്‍ലാന്‍ഡ്സ്(31.6മണിക്കൂര്‍), ഇറാഖ്(31.7മണിക്കൂര്‍), വാലിസ് ആന്‍ഡ് ഫ്യുട്ടൂന ദ്വീപുകള്‍ (31.8 മണിക്കൂര്‍), എത്യോപ്യ(31.9 മണിക്കൂര്‍), കാനഡ(32.1 മണിക്കൂര്‍), ഓസ്ട്രേലിയ(32.3മണിക്കൂര്‍), ന്യൂസിലാന്റ്(33 മണിക്കൂര്‍) എന്നീ രാജ്യങ്ങളാണ് ജോലി സമയം കുറവുള്ള രാജ്യങ്ങളുടെ പട്ടികയിലുള്ളത്.
എന്നാല്‍ ലോകത്ത് ഏറ്റവും ഉയര്‍ന്ന ജോലിസമയമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യമാണ് ഭൂട്ടാന്‍. ഭൂട്ടാനിലെ 61 ശതമാനം തൊഴിലാളികളും ആഴ്ചയില്‍ 49 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്നുണ്ട്. ബംഗ്ലാദേശിലും പാകിസ്ഥാനിലും സമാനമായ സ്ഥിതി നിലനില്‍ക്കുന്നു. അതേസമയം ഇന്ത്യയിലെ 51 ശതമാനം വരുന്ന തൊഴിലാളികളും ആഴ്ചയില്‍ 49 മണിക്കൂറോ അതില്‍ കൂടുതലോ ജോലി ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
Discussion about this post