രാവിലെ കൃഷിപ്പണിക്കായി വയലിലേക്ക് പുറപ്പെട്ട കര്‍ഷകര്‍ കണ്ടത് തികച്ചും അപ്രതീക്ഷിതമായി കടന്നു വന്ന ഒരു അതിഥിയെ. അതൊരു വലിയ മുതലയായിരുന്നു. സംഭവം നടന്നത് ചന്ദൗലിയിലെ വിജയ്പൂര്‍വ ഗ്രാമത്തില്‍. വയലില്‍ മുതലയെ കണ്ട കര്‍ഷകര്‍ പേടിച്ചോടി.
ഉടന്‍ തന്നെ ഇവര്‍ ഇക്കാര്യം വനം വകുപ്പിനെ അറിയിച്ചു. മുതലയുള്ള കാര്യം അറിഞ്ഞതോടെ മുതലയെ കാണാനായി ?ഗ്രാമവാസികളും വയലിലേക്കെത്തി. ജനവാസമേഖലയില്‍ പാടത്തിനിടയില്‍ ചെളിയില്‍ മുതല കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു.
ഗ്രാമത്തില്‍ നിര്‍ത്താതെ പെയ്ത മഴയെ തുടര്‍ന്നാണ് ഇവിടെ 12 അടി നീളമുള്ള ഈ മുതല എത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കര്‍മനാസ നദിയിലെ ലത്തീഫ് ഷാ ഡാമില്‍ നിന്നായിരിക്കണം മുതല എത്തിയത് എന്നാണ് കരുതുന്നത്. മഴയെ തുടര്‍ന്ന് പലപ്പോഴും ജനവാസമേഖലകളില്‍ തന്നെ മുതലകള്‍ പ്രത്യക്ഷപ്പെടാറുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മുതലയെ പിടികൂടുക എന്നത് ശ്രമകരമായ ദൗത്യമായിരുന്നു. ഏറെനേരത്തെ കഠിനമായ പരിശ്രമത്തിനൊടുവിലാണ് ഉദ്യോഗസ്ഥര്‍ക്ക് മുതലയെ പിടികൂടാനായത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിന്നീട്, ഇവിടെ നിന്ന് പിടികൂടിയ മുതലയെ ചന്ദ്രപ്രഭ നദിയിലേക്ക് ഇറക്കി് വിടുകയായിരുന്നു.
Discussion about this post