Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Defence

റിപ്പബ്ലിക് ദിന പരേഡിൽ നാവികസേനയെ നയിക്കാൻ 29 കാരി; ചരിത്രനിയോഗം ലഫ്. കമാൻഡർ ദിഷ അമൃതിന് സ്വപ്‌നതുല്യം

by Brave India Desk
Jan 21, 2023, 11:28 pm IST
in Defence, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ ഇക്കുറി രാജ്യതലസ്ഥാനത്ത് നാവികസേനയെ നയിക്കാൻ പെൺകരുത്ത്. നേവൽ എയർ ഓപ്പറേഷൻസ് ഓഫീസർ ലഫ്റ്റനന്റ് കേഡർ ദിഷ അമൃത് ആണ് കർത്തവ്യപഥിലെ റിപ്പബ്ലിക് ദിന പരേഡിൽ നാവിക സേനയെ നയിക്കുക. വർഷങ്ങളായുള്ള ദിഷയുടെ ആഗ്രഹമാണ് ഇതോടെ സഫലമാകുന്നത്.

നാവിക സേനയുടെ ആൻഡമാൻ നിക്കോബാർ കമാൻഡിലെ ഓഫീസറാണ് ദിഷ. റിപ്പബ്ലിക് ദിനത്തിൽ നാവിക സേനയിലെ 144 അംഗങ്ങളുടെ പരേഡാണ് ദിഷ നയിക്കുക. ഇതിൽ അഗ്‌നിവീറുകളായി പരിശീലനം നേടുന്നവരും ഉൾപ്പെടുന്നു എന്നതാണ് സവിശേഷത. മൂന്ന് വനിതകൾ ഉൾപ്പെടെ എട്ട് അഗ്‌നിവീറുകളാണ് ഇവർക്കൊപ്പം പരേഡിൽ ഉണ്ടാകുക.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

സ്ത്രീകളുടെ ശക്തിയും ഉയർച്ചയെയും പ്രതിനിധീകരിച്ച് ‘നാരി ശക്തി’ എന്ന ആശയത്തെ മുൻനിർത്തിയുള്ളതാണ് നാവികസേനയുടെ ഇത്തവണത്തെ ടാബ്ലോ. മേക്ക് ഇൻ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന സ്‌കോർപീൻ/കാൽവരി വിഭാഗത്തിൽപെടുന്ന അന്തർവാഹിനികളെയും, യുദ്ധക്കപ്പലുകളെയും ടാബ്ലോയിൽ ഉൾപ്പെടുത്തും. യുദ്ധക്കപ്പലുകൾക്ക് മുൻനിരയിൽ 30 വനിതാ ഓഫീസർമാരെയാണ് നാവിക സേന വിന്യസിക്കുക.

റിപ്പബ്ലിക് ദിന പരേഡ് നയിക്കാൻ ലഭിച്ച അവസരം ജീവിതത്തിൽ ഒരിക്കലും മറക്കില്ലെന്ന് ദിഷ പറഞ്ഞു. വനിതാ ഓഫീസർ എന്ന് പറയാതെ ഓഫീസർ ആയി പരിഗണിച്ചതിൽ സന്തോഷമുണ്ട്. സ്ത്രീകൾക്കും ഉയരങ്ങൾ കീഴടക്കാമെന്ന് ഇത് തെളിയിക്കുന്നുവെന്നും ദിഷ പറഞ്ഞു.

2008 ൽ കർണാടകയിലെ ബിഎംഎസ് കോളേജിൽ കമ്പ്യൂട്ടർ സയൻസിന് പഠിക്കുമ്പോൾ എൻസിസി കേഡറ്റ് ആയിരുന്നു ദിഷ. സേനയിൽ ചേരണമെന്നുള്ളത് അന്നു തൊട്ടുള്ള ആഗ്രഹമാണ്. സൈന്യത്തിൽ ചേരണമെന്ന് തന്റെ പിതാവും ആഗ്രഹിച്ചിരുന്നു. പക്ഷെ അദ്ദേഹത്തിന് അത് സാധിച്ചില്ല. ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും ദിഷ കൂട്ടിച്ചേർത്തു. 2008 മുതൽ താൻ സ്വപ്‌നം കാണുന്ന നിമിഷങ്ങളാണ് റിപ്പബ്ലിക് ദിനത്തിൽ ഇക്കുറി സഫലമാകുന്നതെന്നും ദിഷ പറഞ്ഞു.

ദിഷയെക്കൂടാതെ മൂന്ന് പ്ലാറ്റൂൺ കമാൻഡർമാരിൽ ഒരാൾ കൂടി വനിതയാണ്. സബ് ലഫ്. വല്ലി മീണയ്ക്കാണ് ഈ നിയോഗം.

Tags: നാവികസേനDisha AmrithLt. Commanderദിഷ അമൃത്indian navydefense newsRepublic Day parade
Share44
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies