കൊച്ചി: അച്ചടി മഷി പുരണ്ട കടലാസുകളില്‍ തട്ടുകടകളില്‍ നിന്ന് ഭക്ഷണം പൊതിഞ്ഞു നല്‍കുന്നതിനെതിരെ ജനങ്ങള്‍ ബോധവാന്മാരാകണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഇത്തരം പേപ്പറുകളില്‍ പൊതിഞ്ഞ് നല്‍കുന്ന ഭക്ഷണം കഴിക്കുന്നതിലൂടെയുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഏറെയാണ്. ചിലര്‍ എണ്ണ പലഹാരങ്ങളിലെ എണ്ണ ഒപ്പി എടുക്കുന്നതിന് പേപ്പര്‍ ഉപയോഗിക്കുന്നു. ഇവയെല്ലാം ഭാവിയില്‍ കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും.
നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഉള്‍പ്രദേശങ്ങളിലെ തട്ടുകടകളിലാണ് കടലാസുകള്‍ ഇത്തരത്തില്‍ കൂടുതലായും ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ അറിയിച്ചു. പലഹാരങ്ങളിലെ എണ്ണ മൊത്തം വലിച്ചെടുക്കാന്‍ കടലാസിന് കഴിവുണ്ട്. അതിനാല്‍ പേപ്പറില്‍ പൊതിഞ്ഞ് ഒന്ന് ഞെക്കിപ്പിഴിഞ്ഞതിന് ശേഷമായിരിക്കും ഭക്ഷണം കഴിക്കുക.
പാര്‍ശ്വഫലങ്ങള്‍
ഇങ്ങനെ ഭക്ഷണങ്ങള്‍ കഴിക്കുന്നതുവഴി ഉദരസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായേക്കാം.
കീടനാശിനികള്‍ ശരീരത്തിലേക്ക് പ്രവേശിക്കാന്‍ സാദ്ധ്യതയുണ്ട്. അച്ചടിക്കാനായി ഉപയോഗിക്കുന്ന മഷികളില്‍ ലെഡ് അടങ്ങിയിട്ടുണ്ട്.
പ്രസുകളില്‍ നിന്ന് അച്ചടിച്ച പേപ്പറുകള്‍ വ്യാപകമായി വാങ്ങുന്ന കച്ചവടക്കാരുണ്ട്. ഇത്തരം പേപ്പറുകളില്‍ ഫംഗസ് ബാധ ഏല്‍ക്കാനുള്ള സാദ്ധ്യതയും കൂടുതലാണ്.
നിയമപരമായി ടിഷ്യൂ പേപ്പര്‍, ബട്ടര്‍ പേപ്പര്‍ എന്നിവ മാത്രമേ കടകളില്‍ ഉപയോഗിക്കാന്‍ പാടുള്ളൂ ഇതിന് വിപരീതമായി.അച്ചടിച്ച പേപ്പറില്‍ പൊതിഞ്ഞ് നല്‍കുന്നത് കണ്ടെത്തിയാല്‍ നോട്ടീസ് നല്‍കി പിഴ ഈടാക്കാറുണ്ട്
Discussion about this post