വിശക്കുമ്പോള്‍ ചെറുകടികള്‍ കഴിക്കുന്നത് എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. വിശപ്പ് ശമിക്കുന്നതിനൊപ്പം കീശ കാലിയാകാതെയുമിരിക്കും. എന്നാല്‍ കഴിക്കുന്ന പലഹാരത്തില്‍ നിന്ന് വൃത്തിഹീനമായ എന്തെങ്കിലും കിട്ടിയാലോ ഈ അവസ്ഥയാണ് ഇപ്പോള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്.
തങ്ങള്‍ക്ക് നേരിട്ട ദുരനുഭവത്തിന്റെ ഇത്തരം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ ഇത്തരമൊരു സംഭവമാണ് ഇപ്പോള്‍ ഉത്തര്‍ പ്രദേശില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബേക്കറിയില്‍ നിന്ന് വാങ്ങിയ സമോസയ്ക്കുള്ളില്‍ നിന്നും തവളയുടെ കാല്‍ കിട്ടിയതായാണ് പരാതി.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ബിക്കാനിര്‍ സ്വീറ്റ്‌സിന്റെ ഔട്ട്‌ലറ്റില്‍ നിന്നും സമോസ വാങ്ങിയ ആള്‍ക്കാണ് ദുരനുഭവം. സംഭവത്തെ തുടര്‍ന്ന് ആളുകള്‍ ബേക്കറിയിലെ കാഷ്യറോട് കയര്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. കടയുടെ ഉടമയെയും പൊലീസിനെയും വിളിക്കണമെന്നും ആളുകള്‍ ആവശ്യപ്പെടുന്നതായും കേള്‍ക്കാം.
വീഡിയോ വൈറലായതിന് പിന്നാലെ ഇത്തരം ഫാസ്റ്റ് ഫുഡുകളും പലഹാരങ്ങളും ആകെ കുഴപ്പമാണെന്നും ചിലയിടത്ത് ആളുകള്‍ക്ക് പാറ്റയെ കിട്ടുന്നുവെന്നും മറ്റ് ചിലര്‍ക്ക് പല്ലിയെയും എലിയെയും കിട്ടുന്നുവെന്നും ഇതൊക്കെ ഒഴിവാക്കുന്നതാകും നല്ലതെന്നും ആളുകള്‍ വിഡിയോയ്ക്ക് ചുവടെ കുറിച്ചു.
വിഡിയോ വൈറലായതിനെ തുടര്‍ന്ന് സംഭവത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.. ബേക്കറിയിലെത്തി ഭക്ഷണത്തിന്റെ സാംപിളുകളും ശേഖരിച്ചു. അന്വേഷണ വിധേയമായി നടപടി ഉണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.
In Ghaziabad, UP, a frog’s leg was found inside a samosa. The case is of Bikaner Sweets. Police took the shopkeeper into custody. The food department sent samples for testing.
ससुरे पूरा मेंढक भी नहीं डाल सकते ?
हद है कंजूसी की 🤦🏻♂️ pic.twitter.com/TmbzndZyUa— amrish morajkar (@mogambokhushua) September 12, 2024
Discussion about this post