Tuesday, September 16, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article

അദാനി തകരുമോ അതിജീവിക്കുമോ ? കണക്കുകൾ പറയുന്നത്

ഹരീഷ് മുഴപ്പിലങ്ങാട്

by Brave India Desk
Feb 2, 2023, 02:48 pm IST
in Article
Share on FacebookTweetWhatsAppTelegram

അദാനിയുടെ ചരിത്രം പരിശോധിച്ചാൽ എല്ലായിപ്പോഴും നിക്ഷേപകരുടെയും ബിസിനസ് പങ്കാളികളുടെയും താല്പര്യം സംരക്ഷിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാൻ കഴിയും. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് FPO പിൻവലിച്ചു നിക്ഷേപകർക്ക് പണം തിരികെ നൽകുന്നത്.

നിക്ഷേപകരിൽ പണം സ്വീകരിച്ച് ബിസിനസ് വളർത്താൻ ശ്രമിക്കുന്നവരിൽ തികച്ചും വ്യത്യസതനായി തന്റെ ബിസിനസ് സാമ്രാജ്യം വളർത്തി ലാഭത്തിൽ കൊണ്ടുവന്നതിനു ശേഷം ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഷെയർ മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ചരിത്രമാണ് അദാനിക്കുള്ളതെന്ന് ആർക്കും ബോധ്യപ്പെടും. അദാനി എക്സ്പോർട്ട് 1994 നവംബർ 1 ന് സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്തപ്പോൾ 22 മടങ്ങ് over subscription ആണ് ഉണ്ടായത്. അന്ന് ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ വന്നിട്ടുപോലുമില്ല. പിന്നീട് അങ്ങോട്ടുള്ള അദാനിയുടെ ഓരോ കമ്പനിയുടെ ലിസ്റ്റിങ്ങും ഇത്തരത്തിൽ കുറഞ്ഞ വിലയ്ക്ക് തന്നെയായിരുന്നു. ഏറ്റവുമൊടുവിൽ ലിസ്റ്റ് ചെയ്ത അദാനി-വിൽമർ കമ്പനിക്കും 17 മടങ്ങ് ഓവർ subscription വന്നു. ഉയർന്ന വിലയ്ക്ക് സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്ത് നിക്ഷേപകരുടെ പണം നഷ്ടപ്പെടുത്തുന്ന സ്വഭാവം അദാനിയിൽ നിങ്ങൾക്ക് ഒരിക്കലും കാണാൻ സാധിക്കില്ല.

Stories you may like

മധുരം വിളമ്പി അറുപതിലേക്ക് ; കൊച്ചിയുടെ ആഘോഷങ്ങളിൽ രുചി നിറച്ച ബേക്കറി ബി

പുഷ്പനെ അറിയാം‌ പക്ഷേ രവതയെ അറിയില്ല ; എം.വി ഗോവിന്ദന് അൽഷിമെഴ്സ് പിടിച്ചപ്പോൾ

നിക്ഷേപകരെ മാത്രമല്ല തന്റെ ഓരോ ചുവടിലും കൂടെനിന്ന സഹപ്രവർത്തകരെയും ബിസിനസ് പങ്കാളികളെയും എല്ലായ്പ്പോഴും അദാനി ചേർത്ത് പിടിച്ചിട്ടുണ്ട്. ഹിന്റൻബർഗ് ഉയർത്തിയ ആരോപണങ്ങളിൽ ഭൂരിഭാഗവും അദാനിയുടെ കുടുംബത്തിനെതിരെയും ബിസിനസ് പങ്കാളികൾക്കെതിരെയുമാണ്. നല്ല പിള്ള ചമയാൻ വേണ്ടി അവരെയൊക്കെ വേണമെങ്കിൽ എന്നേ അദാനിക്ക് ഒഴിവാക്കാമായിരുന്നു. പക്ഷേ ചെയ്തില്ല. അതാണ് അദാനി..

ഹിന്റൻബർഗ് പുറത്തുവിട്ട 88 ആരോപണങ്ങളിൽ ഭൂരിഭാഗവും മുൻപ് ഇന്ത്യയിലെ മാധ്യമങ്ങളും സാമ്പത്തിക റിസർച്ച് ഏജൻസികളും വെളിപ്പെടുത്തിയത് തന്നെയാണ്. ഹിന്റെൻബെർഗ് റിപ്പോർട്ടിൽ പ്രത്യേകിച്ച് എന്തെങ്കിലും പുതുമ ഉള്ളതായി തോന്നുന്നില്ല. ഇവിടെ നമ്മൾ പരിശോധിക്കേണ്ടത് അദാനി കമ്പനികൾ വെറും തട്ടിക്കൂട്ട് കമ്പനികളാണോ, അവയ്ക്ക് മുൻപ് ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ പൊളിഞ്ഞു പാളീസായ കമ്പനികളുടെ സമാന സാഹചര്യമുണ്ടോ എന്നൊക്കെയാണ്.

RICOH india, Sathyam Computers, Deccan Chronicle Holdings (DCHL), Manprasad Beverages, AMTEK Auto.. തുടങ്ങിയ പൊളിഞ്ഞു പാളീസായ കമ്പനികളുടെ അക്കൗണ്ടിൽ വരുത്തിയ തട്ടിപ്പ് അദാനി കമ്പനികൾക്ക് ഉണ്ടോ എന്ന് പരിശോധിക്കണം. അതിനു സമാനമായ കമ്പനികളുടെ ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുമായി താരതമ്യം ചെയ്യണം. അദാനി എന്റെർപ്രൈസസിനു സമാനമായ മറ്റൊരു കമ്പനി ഇല്ലാത്തതിനാൽ അദാനി ടോട്ടൽ ഗ്യാസും, ഇന്ദ്രപ്രസ്ഥ ഗ്യാസും, പൊതുമേഖലയിലെ ഗെയിൽ കമ്പനിയുമായും താരതമ്യം ചെയ്തു നോക്കിയാൽ മതി. അക്കൗണ്ടിൽ ഇല്ലാ കണക്ക് ഉണ്ടാക്കി ലാഭം പെരുപ്പിച്ച് കാണിക്കുന്നത് കണ്ടെത്താൻ ഉപയോഗിക്കുന്ന രീതികൾ ഓരോന്നായി ചുവടെ കൊടുക്കുന്നു.

1. ഉയർന്ന ഓപ്പറേറ്റിംഗ് പ്രോഫിറ്റ്

RICOH കമ്പനിക്ക് സമാനമായ മറ്റു കമ്പനികളെ അപേക്ഷിച്ച് ഉയർന്ന ഓപ്പറേറ്റിംഗ് പ്രോഫിറ്റ് ഉണ്ടായിരുന്നു. എന്നാൽ അത്തരമൊരു സാഹചര്യം അദാനി ടോട്ടൽ ഗ്യാസിന് ഇല്ല. അദാനി ടോട്ടൽ ഗ്യാസിനും ഇന്ദ്രപ്രസ്ഥ ഗ്യാസിനും തുല്യമായ ഓപ്പറേറ്റിംഗ് പ്രോഫിറ്റ് മാർജിൻ ആണ് ഉള്ളത്. രണ്ടിനും 25% OPM.

2. ഉയർന്ന ഡിപ്രെസിയേഷൻ

ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ പൊളിഞ്ഞ കമ്പനികളിൽ പലതിനും സമാനമായ മറ്റു കമ്പനികളെ അപേക്ഷിച്ച് ഉയർന്ന ഡിപ്രെസിയേഷൻ ഉണ്ടായിരുന്നു. ഡിപ്രെസിയേഷൻ കൂട്ടി കാണിച്ചാൽ ലാഭ കണക്കിൽ വർദ്ധനവ് ഉണ്ടാക്കാം എന്നതിനാലാണ് പല കമ്പനികളും ഈ തട്ടിപ്പ് ചെയ്യുന്നത്. എന്നാൽ അദാനി ടോട്ടൽ ഗ്യാസ് പരിശോധിച്ചാൽ ഉയർന്ന ഡിപ്രെസിയേഷൻ നിങ്ങൾക്ക് കാണാൻ സാധിക്കില്ല. അദാനി ടോട്ടൽ ഗ്യാസിന്റെ ഡിപ്രെസിയേഷൻ കമ്പനിയുടെ വിൽപ്പനയുമായി തട്ടിച്ചു നോക്കുമ്പോൾ 2.73 ശതമാനം മാത്രമാണ്. ഗെയിൽ കമ്പനിയുടേത് 2.60 ശതമാനവും ഇന്ദ്രപ്രസ്ഥ ഗ്യാസിന്റേത് 4.11 ശതമാനവുമാണ്. മാത്രമല്ല ഡിപ്രെസിയേഷൻ written back കാണിച്ച് ലാഭത്തിൽ വർഷാവർഷം വ്യത്യാസം വരുത്തുന്ന രീതിയും അദാനി ടോട്ടൽ ഗ്യാസിനില്ല.

3. ഉയർന്ന debtor days.

Amtek auto കമ്പനിയുടെ ഓഹരി വില അത്യുന്നതിയിൽ നിൽക്കുന്ന വേളയിലും Debtor days സമാനമായ മറ്റു കമ്പനികളെ അപേക്ഷിച്ച് ഇരട്ടിയിൽ കൂടുതലായിരുന്നു. നിക്ഷേപകർ അത് ശ്രദ്ധിക്കാതെ കൂടുതൽ നിക്ഷേപം നടത്തി പണം നഷ്ടപ്പെടുത്തി. അദാനി ടോട്ടൽ ഗ്യാസിന്റെ debtor days സമാനമായ മറ്റു കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ മികച്ചതായി കാണാൻ സാധിക്കും. ഗെയിലിന്റെ debtor days 29 ഉം, ഇന്ദ്രപ്രസ്ഥ ഗ്യാസിന്റേത് 25 ഉം അദാനി ടോട്ടൽ ഗ്യാസിന്റെത് 22 ഉം ആണ്.

4. ഗുഡ്‌വിൽ ഉയർത്തി കാണിക്കുക.

ഓപ്പറേറ്റിംഗ് പ്രോഫിറ്റുമായി യാതൊരുവിധ ബന്ധവുമില്ലാത്ത ഉയർന്ന ഗുഡ്‌വിൽ കാണിച്ച് ലാഭം പെരുപ്പിച്ചു കാണിക്കുന്നത് ഒരുവിധം എല്ലാ തട്ടിക്കൂട്ട് കമ്പനികൾക്കുമുണ്ട്. ഇന്ത്യയിലെ അറിയപ്പെടുന്ന കമ്പനിയായിട്ട് കൂടിയും കുറഞ്ഞ ഗുഡ്‌വിൽ മാത്രമേ അദാനി ടോട്ടൽ ഗ്യാസ് എടുത്തിട്ടുള്ളു. ഇന്ദ്രപ്രസ്ഥ ഗ്യാസിന്റെ ഗുഡ്‌വിൽ അതിന്റെ ഓപ്പറേറ്റിംഗ് ലാഭവുമായി താരതമ്യം ചെയ്യുമ്പോൾ 4.89% ആണെങ്കിൽ അദാനി ടോട്ടൽ ഗ്യാസിന്റേത് 3.30% മാത്രമാണ്. ഉയർന്ന ഗുഡ്‌വിൽ അദാനി രേഖപ്പെടുത്തിയിട്ടില്ല. (ഗെയിൽ കമ്പനിയുടെ ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റിൽ Goodwill plus other intangible asset എന്നാണ് കൊടുത്തത്, അതുകൊണ്ട് Goodwill കണക്കാക്കുവാൻ സാധിക്കുന്നില്ല)

5. Low cash from operations.

ഒരു നിക്ഷേപകൻ കമ്പനിയെ വിലയിരുത്തുമ്പോൾ ഏറ്റവും മർമപ്രധാനമായി നോക്കേണ്ടത് കമ്പനിയുടെ ക്യാഷ് ഫ്ലോ ആണ്. ഉയർന്ന ലാഭം കണക്കിൽ കാണിച്ചാലും അത് cash flow സ്റ്റേറ്റ്മെന്റിൽ പൊരുത്തപ്പെടണം. അങ്ങനെ പൊരുത്തപ്പെടുന്നില്ലെങ്കിൽ എന്തോ ഫ്രോഡ് അവിടെ നടക്കുന്നു എന്നർത്ഥം. Ricoh india, Cox & Kings, Amtek auto.. ഇതുപോലുള്ള പൊളിഞ്ഞ എല്ലാ കമ്പനികൾക്കും സമാനമായ രീതിയിൽ ക്യാഷ് ഫ്ലോ, ഓപ്പറേറ്റിംഗ് പ്രോഫിറ്റുമായി പൊരുത്തപ്പെട്ടു പോകുന്നുണ്ടായിരുന്നില്ല. അത്തരമൊരു സാഹചര്യത്തിലൂടെയല്ല അദാനി കടന്നു പോകുന്നത്. ഇന്ദ്രപ്രസ്ഥ ഗ്യാസിന് ഉള്ളതുപോലെ അദാനി ഗ്യാസിനും ഓപ്പറേറ്റിംഗ് ലാഭത്തിനു ഏതാണ്ട് യോജിച്ചു നിൽക്കുന്ന cash flow കാണാവുന്നതാണ്. എന്നാൽ ഗെയിൽ കമ്പനിക്ക് ഇത് കുറവായിട്ടാണ് കാണുന്നത്. അദാനി ടോട്ടൽ ഗ്യാസിന്റെ ഓപ്പറേറ്റിംഗ് പ്രോഫിറ്റ് 773 കോടിയും Cash from Operations 736 ആണ്. ഇന്ദ്രപ്രസ്ഥ ഗ്യാസിന്റെ ഓപ്പറേറ്റിംഗ് പ്രോഫിറ്റ് 1894 ഉം Cash from operations 1898 ഉം ആണ്. ഏതാണ്ട് സമമായ സാഹചര്യം.

മേൽപ്പറഞ്ഞ 5 താരതമ്യങ്ങൾ കൂടാതെ ROCE താരതമ്യം , Capital working progress നോട്‌ പൊരുത്തപ്പെടുന്ന ലാഭ വർദ്ധനവ് ഉണ്ടാകുന്നുണ്ടോ, ലാഭത്തിൽ നിന്നും dividend നൽകിയ ശേഷം തുക Reserves യഥാവിധം കൂട്ടി ചേർക്കുന്നുണ്ടോ, Promoter holding ൽ കുറവ് വരുത്തുന്ന സാഹചര്യമുണ്ടോ, Debt to EBITDA ratio, ഇങ്ങനെയുള്ള നിരവധി പരിശോധന നടത്തിയതിൽ യാതൊരു വിധ പ്രശ്നങ്ങളും ഇല്ലായിരുന്നു.

കടം , PE ratio, Contingent liabilities ഇവയൊക്കെ കൂടുതലാണ് എന്നത് വാസ്തവമാണ് . പക്ഷേ കടം മറികടക്കാൻ സാധിക്കുമെന്ന് അദാനി നിരന്തരം നിക്ഷേപകരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നുമുണ്ട്. നിക്ഷേപകരുടെ വിശ്വാസം വീണ്ടും ആർജ്ജിക്കുവാൻ അദാനിക്ക് സാധിച്ചാൽ അടുത്ത കുതിപ്പ് തുടങ്ങുമെന്ന്  പ്രതീക്ഷിക്കാം.

Tags: adaniHindenburgFuture of Adani
Share23TweetSendShare

Latest stories from this section

ജീവിക്കാനുള്ള അവകാശം പോലും താൽക്കാലികമായി നിർത്തലാക്കിയ ദിനങ്ങൾ ; രജത് ശർമ്മയുടെ അടിയന്തരാവസ്ഥ അനുഭവം

ജീവിക്കാനുള്ള അവകാശം പോലും താൽക്കാലികമായി നിർത്തലാക്കിയ ദിനങ്ങൾ ; രജത് ശർമ്മയുടെ അടിയന്തരാവസ്ഥ അനുഭവം

നൂറുവർഷം കഴിയണ്ട നൂറു മിനുട്ട് കൊണ്ട് മനസ്സിലാകും ; മൈത്രേയന്റെ മണ്ടത്തരങ്ങൾ

നൂറുവർഷം കഴിയണ്ട നൂറു മിനുട്ട് കൊണ്ട് മനസ്സിലാകും ; മൈത്രേയന്റെ മണ്ടത്തരങ്ങൾ

17 വർഷം, ഭാരതം എന്നും നിങ്ങളെ നന്ദിയോടെ ഓർക്കും; ചെനാബ് പാലം യാഥാർത്ഥ്യമാകുമ്പോൾ ചർച്ചയായി മാധവി ലതയും

17 വർഷം, ഭാരതം എന്നും നിങ്ങളെ നന്ദിയോടെ ഓർക്കും; ചെനാബ് പാലം യാഥാർത്ഥ്യമാകുമ്പോൾ ചർച്ചയായി മാധവി ലതയും

പാഞ്ഞെത്തി ബ്രഹ്മോസ് ; ആ രാത്രിയിൽ പാകിസ്താന്റെ നൂർഖാൻ എയർബേസിൽ സംഭവിച്ചത്

പാഞ്ഞെത്തി ബ്രഹ്മോസ് ; ആ രാത്രിയിൽ പാകിസ്താന്റെ നൂർഖാൻ എയർബേസിൽ സംഭവിച്ചത്

Discussion about this post

Latest News

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

ഒരു സ്ഥിരതയുമില്ല ഐപിഎല്ലിൽ പോലും, പിന്നെ എങ്ങനെ ഇലവനിൽ ഇറക്കും; സഞ്ജുവിനെ കുറ്റപ്പെടുത്തി മുൻ താരം

ഡഗ്ഗൗട്ടിലെ ചിത്രങ്ങൾ അതിന് തെളിവ്, നിരാശനായി സഞ്ജു സാംസൺ; എല്ലാത്തിനും കാരണമായത് ആ തീരുമാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies