Saturday, September 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

തമിഴ് സിനിമയുടെ ഗ്രാമീണ സൗന്ദര്യം ; കവിതയും കഥയും കലയുമൊഴുകിയ ഭാരതി രാജ സിനിമകൾ

കോഴിപ്പുറത്ത് പാർവ്വതി ചേറ്റൂർ

by Brave India Desk
Jun 20, 2026, 12:07 pm IST
in Cinema, News, Article
Share on Facebook
Tweet
WhatsApp
Telegram

മുതൽ മര്യാദയിൽ കുയിൽ മലൈച്ചാമിയുടെ തലയിൽ നിന്നു വലിച്ച്പറിച്ച മൂന്നാല് വെള്ളി കമ്പിയിൽ പവിഴ മുത്തുക്കളും കരിമണിയും കോർത്ത് വെച്ച പോലെ ഞാനും ഒരു കമ്പിയിൽ കോർത്ത് മനസ്സിൽ ചില ഓർമ്മകൾ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.

ഭാരതീരാജയുടെ സിനിമകൾ ചേർത്ത് കോർത്ത ഒരു വെള്ളികമ്പി ..തമിഴ് ഗ്രാമീണതയുടെ ജ്വലിക്കുന്ന വീര്യം ചേർന്ന ചുവന്ന പവിഴ മണികളും ദ്രാവിഡൻ്റെ ഉൺമയാന കറുപ്പുനിറത്തിൻ്റെ അഴകാർന്ന കരിമണികളും ചേർന്നത്..

Stories you may like

രാഹുൽ ഗാന്ധിയുടെ ‘ഛാത്രോം കി ഗൂഞ്ച്’ വിദ്യാർത്ഥികൾ തള്ളിക്കളഞ്ഞതിന്റെ തെളിവ് ; ഡൽഹി യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പ് വിജയത്തിൽ ബിജെപി

‘അന്ന് എന്റെ കരിയർ അവസാനിച്ചുവെന്ന് കരുതി’ ; ചൈനീസ് ഏജന്റുമാർ പിടികൂടിയ സിക്കിം ദൗത്യം ഓർത്തെടുത്ത് അജിത് ഡോവൽ

എന്നായിരുന്നു അവസാനം ആയി ഭാരതീ രാജയെ പറ്റി സംസാരിച്ചത്.. വിദേശത്ത് മകൻ്റെ വസതിയിൽ വെച്ച് ആയിരുന്നു.. കഷ്ടിച്ച് ഒരു മാസം മുൻപ്..

അവൻ്റെ സ്കൂൾ കാലഘട്ടത്തിൽ മുഴുവൻ വിസിആറിൽ കാസറ്റ് ഇട്ട് ഞാൻ അധികം കണ്ടിരുന്നത് ഭാരതീ രാജ സിനിമകൾ ആയിരുന്നു .. അതുകൊണ്ട് ഭാരതീ രാജയും മഹേന്ദ്രനും വിശുവും ഭാഗ്യരാജും പിന്നെ കുറച്ച് ബാലുമഹേന്ദ്രയും ബാലചന്ദറും അവനെയും ഇൻഫ്ലുവൻസ് ചെയ്തിരുന്നു .. ഭാരതിയാർ കവിതകളും

അവൻ അന്ന് ഇടയിൽ എപ്പോഴോ ഇങ്ങിനെ പറഞ്ഞു.. “അമ്മക്ക് ആ പഴയ ഓപ്പൺനെസ്സ് ഇപ്പോൾ ഇല്ല.. നല്ലതും ചീത്തയും സിനിമയിലും കലയിലും അതായി സ്വീകരിക്കാനുള്ള റിസപ്റ്റീവ് ഓപ്പൺ നേച്ചർ അമ്മക്ക് എവിടെയോ നഷ്ടപെട്ടു .. രാഷ്ട്രീയത്തിൻ്റെ കണ്ണിൽ കൂടി നോക്കിയാൽ അന്ന് അമ്മ ഒന്നും ചിന്തിക്കാതെ ആസ്വദിച്ചിരുന്ന പലതും ഇന്ന് അമ്മ അതുപോലെ കണ്ട് ഇരുന്നു എന്നു വരില്ല ”

ചിന്തിച്ചപ്പോൾ ചില ശരികൾ ഉണ്ട് അവൻ പറഞ്ഞതിൽ .. ചില സിനിമയിലെ രാഷ്ട്രീയ അന്തർധാരകളിലെ ദേശ വിരുദ്ധത ഞാനിപ്പോൾ കണ്ടിരുന്നു എന്നു വരില്ല .. മുനവെച്ച കുത്തിത്തിരുപ്പ് ജാതീയ വിഷം പുരട്ടിയ അമ്പുകൾ എന്നെ അസ്വസ്ഥമാക്കി ഇടയിൽ കാണൽ നിർത്തി എന്നു വരും ..അനാവശ്യ വയലൻസ് തമിഴൻ്റെ പൺപാട് വീരമായി ഇന്നു ഞാൻ കണ്ടില്ല എന്നു വരും .. വെള്ളപ്പൂശി ഒളിച്ചു കടത്തൽ ഇന്നെനിക്ക് അത്ര ദഹിക്കില്ല ..അത്രമാത്രം

കൂട്ടത്തിൽ ഒന്നും കൂടി അവൻ പറഞ്ഞു ..അമ്മക്ക് എം ടി യുടെ വള്ളുവനാടൻ സെറ്റപ്പിൽ അമ്മ പരിചയിച്ച ചുറ്റുപാടിൽ അല്ലാത്ത സിനിമയും ഇന്ന് കംഫർട്ടബിൾ അല്ല .. കൊച്ചി അണ്ടർ ബെല്ലി ഭാഷയിൽ ഒരു ഡാർക്ക് സിനിമയും അമ്മ കാണുന്നത് ഞാൻ കാണാറില്ല

അത് ശരിയില്ല .. എം ടിയുടെ സിനിമകൾ ഭാഷകൊണ്ടും പരിചിത സാഹചര്യങ്ങൾ കൊണ്ടും കുറച്ച് കൂടി ഐഡൻ്റിഫൈ ചെയ്യാൻ പറ്റും എന്നത് സത്യം .. എന്നാൽ എനിക്ക് ഒട്ടും പരിചയമില്ലാത്ത ഭാഷയും സാഹചര്യവും ഉള്ള കള്ളി ചെല്ലമ്മയും കന്യാകുമാരി ഭാഗത്തെ ഒഴിമുറിയും പഴയ കൃസ്തിയ മുസ്ലിം സിനിമകളും അനുഗ്രഹീത പത്മരാജൻ്റെ ചില സിനിമകളിലെ തെക്കൻ ഭാഷയും ഹിന്ദി സിനിമകളും ബംഗാളി സിനിമകളും ഒന്നും സാംശ്വീകരിക്കാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടില്ലല്ലോ.. ഗൗതം ഘോഷിൻ്റെ പാർ എനിക്ക് ഇഷ്ടമാണ് .

കേതൻ മെഹത്തയുടെ മിർച്ച് മസാല മൃണാൽ സെന്നിൻ്റെ ഖാണ്ഡഹാർ ബെനഗലിൻ്റെ അങ്കൂർ നിശാന്ത് ഭ്രൂമിക ഗ്രിഗറി പെക്കിൻ്റെയും ക്ലിൻ് ഈസ്റ്റ് വുഡ്ഡിൻ്റെയും വെസ്റ്റേൺ റോബർട്ട് റെസ്‌ഫോർഡിൻ്റെ റോമാറ്റിക്ക് മൂവി സ് ..ഇതിലൊന്നും എംടിയുടെ വള്ളുവനാട് സാഹചര്യങ്ങൾ ഇല്ലലോ .. ഉർദ്ദു ലക്നൗവി ഭോപ്പാലി അവ്‌ദ് രാജസ്ഥാനി ഭോജ്പുരി മുബൈയ്യ് ഹിമാചലി അസ്സാമീസ് ബംഗാളി സ്ലാങ്ങുകളും കൾച്ചറൽ ഡിഫ്രൻസിലെ മറ്റു പലതും കാണാറുള്ളത് അതായി തന്നെ ആണ് ..
ഇന്ന് സിനിമ പണ്ടു കണ്ടതിൻ്റെ പത്തു ശതമാനം പോലും കാണാറില്ല എന്നു മാത്രം..കാണുമ്പോൾ കോംപ്രമൈസ് ഇല്ല .. അമ്മ പറഞ്ഞിരുന്ന പോലെ പാവ ആരും കാണാത്ത പലതും പല തലങ്ങളും പലതിലും കാണും ..അതിൽ ഒന്നും ഇന്നും വ്യത്യാസം പ്രായവും ചിന്തയും വരുത്തിയിട്ടില്ല

ആവശ്യമില്ലാതെ കറുപ്പിച്ച് വൈയലൻ്റായി വൃത്തികേടായി കാണിക്കുന്ന നഗരത്തിൻ്റെ അണ്ടർ ബൈല്ലി സിനിമകളും എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാറ് പോലത്തെ ഫെമിനിസവും അർത്ഥം തോന്നാറില്ല ഒരു പരിധിക്കപ്പുറം എന്നത് ശരിയാണ് ..അല്ലെങ്കിൽ അതിൻ്റെതായതെങ്കിലും ന്യായീകരിക്കുന്ന സൗന്ദര്യാത്മക മൂല്യം വേണം അതിൽ

അതാണ് ഭാരതിരാജ എൻ്റെ മുന്നിൽ തുറന്നു വെച്ചത്.. ചോളന്മാരുടെയും ക്ഷേത്രനഗരികളുടെയും മദിരാശിയും കോയമ്പത്തൂരും ചില തമിഴ് ചിരിത്ര സാഹിത്യ സൃഷ്ടികളുടെതും അല്ലാത്ത ഒരു തമിഴ് നാട് എനിക്കറിയില്ലായിരുന്നു ..കണ്ട തമിഴ് സിനിമകൾ ആകട്ടെ സ്റ്റുഡിയോവിൽ ഓവർ മേക്കപ്പിൽ അതി നിറങ്ങളുടെയും അതി വൈകാരികതയുടെയും അസ്വഭാവികതയും കൃത്രിമത്വം നിറഞ്ഞവയും

അവിടെക്കാണ് തമിഴ് ഗ്രാമീണ ജീവൻ തുടിക്കുന്ന ചപ്പാണിയും മയിലും മലൈച്ചാമിയും കുയിലും മുത്തു പേച്ചിയും ബാലു തേവരും ശങ്കരപാണ്ടിയും തങ്കപാണ്ടിയും കറുത്തമ്മയും മയിൽ വാഹനവും വീരുമായിയും പാഞ്ചാലിയും പരം ജ്യോതിയും ഓച്ചായിയും പൊന്നാത്തയും സെവുളിയും മദനിയും എല്ലാം കടന്നു വന്നത്

ഏയ് പൊണ്ണത്തായിയക്കാ നാൻ പത്തു പാസ്സായിട്ടേൻ എന്ന് വെള്ള ദാവണി പാവാട പോട്ട ശ്രീദേവി ചെമ്പക മലർകളേയും ചെവ്വന്തി പൂക്കളെയും വാസൽപ്പടി കൊണ്ടുവന്ന് ആകായം നിറച്ചത് ..സിന്ദൂരപൂവേ സിന്ദൂരുപ്പൂവെ എന്നു വിളിച്ച് എൻ മന്നൻ എങ്കേ എന്നു ചോദിച്ചത്

മാടുച്ചാമി തേവരുടെ പേറ്റി കറുപ്പു സ്വാമി തേവരുടെ വംശം മുത്തുപേച്ചി പാട്ടി ഓച്ചായിയുടെ തിണ്ണയിൽ കേറി ഇരുന്ന് ഭരണം തുടങ്ങിയത്

അതിനു മുമ്പ് രണ്ടു കൂപ്പിയ കൈകൾ സ്ക്രീനിൽ വന്ന് എൻ ഇനിയ തമിഴ് മക്കളെ ഉങ്കൾ പാശത്തുകൂടിയ ഭാരതീ രാജ എന്ന ഒരു കനത്ത ശബ്ദം കൂടി കേട്ടത്

എനക്കു ഒരു ഉണ്മ തെരിഞ്ചാകണം സ്വാമീ , ആത്താ അടു വളർത്തിയത് കോഴി വളർത്തിയത് ആനാൽ നായെ വർളത്തിയതില്ലൈ എന്നും കിഴക്കേ പോകും റെയിലിനു പിന്നിൽ പാഞ്ചാലിക്കായി പരം ജ്യോതി ഒട്ടിച്ചു വെച്ച ഒരു ഘടിതവും നാൽപതു വട്ടം ജാതിയില്ലെ എന്നു ശൊല്ലിയ ഉങ്കളുടെ ബാലു തേവരിലെ തേവർ നിങ്കൾ പഠിച്ച് വാങ്കിയ പട്ടമാ നാൻ കരക്ക് ഏറിയിട്ടേൻ നീങ്ക എപ്പോ ഏറപ്പോറേൻ എന്ന് കുഞ്ഞു ശങ്കരപാണ്ടി കുടുമ വെച്ച് ആറ്റിൻ കരൈ ബാലു തേവരോട് കേട്ടത് ..

പാശമലരിനു ശേഷം അണ്ണൻ തങ്കച്ചി പാശം കിഴക്കു ചീമയിലേയിൽ വീണ്ടും കണ്ടത് ..വീരുമായി പൊട്ടകൊളന്ത പെറ്റിട്ടാൻ എന്നു കേട്ട് സമ്മാനങ്ങളുമായി തായമാമൻ പരിവാരങ്ങളുമായി ജാഥയായി തങ്കച്ചി ഊരുക്ക് വരുന്നത് കണ്ടത്.. തങ്കച്ചി കണ്ണിൽ കണ്ണീർ കണ്ടാൽ തൻമാനം കൂടെ വിട്ടുകൊടുക്കുന്ന ആ ബന്ധത്തെ മീതിപ്പോറാൻ ശക്തിയില്ലാത്ത അണ്ണൻ മയ്യാണ്ടിയെ അറിഞ്ഞത്.. വില്ലൻ ഭർത്താവിനും നല്ലവൻ അണ്ണനും ഇടയിൽ കുടുങ്ങിപ്പോയ വീരുമായിയെ അറിഞ്ഞത്

ഏറാത്ത മലമേലേ എലന്താ പഴുത്തിരിക്ക്
ഏറി ഉളുപട്ടുമാ എസപ്പാട്ടു പടിക്കട്ടുമാ എലുമിച്ചാ കണ്ണുകളാ എഞ്ചോട്ടു പൊണ്ണുങ്കളാ എന്ന് പാടി വലിയ പുളിമരത്തിനു പിന്നിൽ നിന്ന് മലച്ചാമിയും പുഴയിലെ വട്ടവഞ്ചിയിൽ കുയിലും തേനിയിലെ മനോഹാരിതയിലേക്ക് വന്നിറങ്ങിയത്
എന്ന ശൊല്ലുവേൻ എൻ ഉള്ളം താങ്കലേ

മെത്ത വാങ്കറേൻ തൂക്കത്തെ വാങ്കലേ എന്ന് വിഷമം പറഞ്ഞപ്പോൾ ഇന്ത വേദനൈ യാരുക്ക് താൻ ഇല്ലെ ഉന്നൈ മീരവേ ഊരുക്ക് ആൾ ഇല്ലെ രാശാവെ വരുത്തമാ ആകായം ശുരുങ്കുമാ യേങ്കാതെ അത് ഉലകം താങ്കാതെ അടുക്കുവാ സുര്യയൻ കറുക്കുമാ എന്ന് സമാധാനം ചൊല്ലിയത്

എസപ്പാട് പാടി നെഞ്ചിൻ പാലൂറ്റിയ പൂങ്കുയിൽ യാരദ് എന്ന് ചോദിച്ചപ്പോൾ കുയിൽ പാടുവാം തൻ മുഖം കാട്ടുമാ എന്ന് പരിഭവം പറഞ്ഞ് കൊഞ്ചം പാരിങ്കേ എന്ന് പറഞ്ഞ് മുന്നിൽ വന്നത് .അടി നീ താനാ അന്ത കുയിൽ എന്ന് മലൈച്ചാമി ആശ്ചര്യം കൂറി ആത്താടി മനസ്സുകൾ കാറ്റാടി പറന്തതേ ,ഉലകമേ മറന്തതേ എന്ന് നന്ദി പറഞ്ഞത്

ഇതാണ് ഭാരതിരാജ സിനിമകൾ ..കഥയും കവിതയും ഇടകലരും .. സംഭാഷണങ്ങളിൽ തുടങ്ങി ഗാനങ്ങളിൽ കൂടി കഥ പറയും..
ഭാരതീരാജ പറഞ്ഞപോലെ കല്ലിലും ഒരു കഥ ഇരിക്കും പുല്ലിലും ഒരു കഥ ഇരിക്കും ..മേൽവിലാസം എഴുതാത്ത കഥകൾ വയലുകളിൽ പറന്നു നടക്കും .. ആത്താളും അക്കാളും കടലപ്പാടങ്ങളിൽ വട്ടം കൂടി കഥ പറയും ആറും അരുവിയും മലയും മേടും ആടും മാടും എല്ലാം കൂട്ടം കൂടി ഒരോരോ കഥകൾ പറയും ഗ്രാമത്തിൽ ..അത് കടലാസ്സിലും ക്യാമറയിലും പകർത്തി വെക്കണ്ട പണിയേ ഉള്ളു കലാകാരന് എന്ന്

ഭാരതീരാജ ചിത്രങ്ങളിൽ സംഭാഷണങ്ങൾ ഇല്ലാത്ത ഇടങ്ങൾ എല്ലാം ഇളയരാജ സംഗീതത്താൽ സംസാരിച്ചു കൊള്ളും .. വൈരമുത്തു തൻ്റെ നാട്ടു ഗ്രാമ്യ ഭാഷയിലെ വാക്കുകളിൽ ജീവനുള്ള നിറങ്ങൾ അതിൽ വരച്ചു ചേർക്കും .. മലേഷ്യാ വാസുദേവനും എസ് പിയും എസ് ജാനകിയും ചിത്രയും ശബ്ദത്താൽ ആ കഥകൾ പ്രണയ കാവ്യങ്ങളായി മാറ്റും .. നൂറ്റാണ്ടിൽ ഒരിക്കൽ വന്നു ചേരുന്ന സമാന സ്വഭാവമുള്ള കലാകാരന്മാരുടെ സംഗമം

ഇതിൽ നിന്നല്ലാം കഥയും ട്രീറ്റ്മെൻ്റും തികച്ചും വ്യത്യസ്തമായ ശിവപ്പ് റോജാക്കൾ ടിക്ക് ടിക്ക് ടിക്ക് എന്നിവയും ഭാരതിരാജയുടെ സിനിമാ ലിസ്റ്റിൽ ഉണ്ട് ..

നിഴൽകൾ ,കല്ലുകൾ ഈറം ,പുതുമൈ പെൺ ,കറുത്തമ്മാ ,പുതുനെല്ല് പുതു നാമ്പ് .. മകൻ മനോജ് നായകനായ താജ് മഹാൾ കഥയിൽ ചെറിയ ഒരു വേഷത്തിൽ വരുന്ന രാധികയുടെ മദനിയെ മറക്കാൻ പറ്റില്ല . അരയിൽ ഒരു കമ്പിയിൽ സ്റ്റീൽ ഗ്ലാസ് കെട്ടി ഇടക്കിടക്ക് ഒന്ന് അടിച്ച് മിനുങ്ങി പിന്നെ അഞ്ചര കട്ടി ശബ്ദത്തിൽ വമ്പ് പറയുന്ന മദനി ..രാധിക ആണ് നായിക ആയും ശബ്ദം നൽകിയും ഭാരതീരാജ സിനിമകളിൽ തിളങ്ങിയത് ..പിന്നെ രാധ .. കുയിൽ എന്ന ഒരു കഥാപാത്രം മാത്രം മതി .. ഏറ്റവും ഭംഗി തോന്നിയതും ആ കഥാപാത്രം തന്നെ ..ചില ഷോട്ടിൽ ഒക്കെ ഒരു പെയിൻ്റിംഗിൻ്റെ മനോഹാരിതയിൽ രാധയെ കാട്ടിയിട്ടുണ്ട് ഭാരതീ രാജ .. ഭാരതീരാജയുടെ നായികമാർ വയസ്സായവർ സൈഡ് റോളിൽ ആയാലും എന്തോ ഒരു ഭംഗിയുണ്ട് വ്യക്തിത്വം ഉണ്ട്. ബൗസ് ഇടാതെ കാതിൽ തോടയും ഇട്ട് മുറുക്കി ചുവപ്പിച്ച് ..അതിപ്പോൾ ഭക്ഷണം വിളമ്പുമ്പോൾ മൂക്കു പിഴിഞ്ഞ് ചുമരിൽ തേക്കുന്ന വില്ലത്തിയായ വടിവുക്കരസിയുടെ പൊന്നുത്തായി ആയാലും ..

പ്രണയവും നിഷ്‌കളങ്കത നിറഞ്ഞതായിരുന്നു . മനോഹരമായ ഒരു കവിതയുടെ ദൃശ്യാവിഷ്കാരം പോലെ ചില പ്രണയങ്ങൾ.. പനങ്കാടും കറുവേപ്പു മരവും കള്ളിച്ചെടികളും കിണറും കുളവും കഥാപാത്രങ്ങൾ ആകുന്ന പ്രണയ ദൃശ്യങ്ങൾ
ഒരു യുഗം അവസാനിച്ചു .. ഇന്ന് ഭാരതീരാജ തുടങ്ങിയ പാതയിൽ സഞ്ചരിക്കുന്ന ഒരുപാട് തമിഴ് സംവിധായകർ ഉണ്ട് ..എന്നിരുന്നാലും തേനിയിൽ നിന്ന് സഹോദരിയുടെ ഭാരതിയും സഹോദരൻ ജയരാജൻ്റെ രാജയും ചേർത്ത് പാൽപാണ്ടി സ്വയം ഭാരതീരാജ ആയി തമിഴ് സിനിമയെ വഴിതിരിച്ച് വിട്ടപോലെ ഒരു ചരിത്രം കാണില്ല അവർക്കാർക്കും
പുത്ര ദുഖത്തിലും കുടുംബത്തിൻ്റെ അത്യാവശ്യം സ്വത്ത് തർക്കത്തിലും വീണുപോയ ഭാരതി രാജ സ്വന്തം ഗ്രാമമായ തേനിയോട് പറഞ്ഞു കാണും

“പൂങ്കാറ്റ് തിരുമ്പുമാ ഏൻ പാട്ട് വിരുമ്പുമാ പാരാട്ടെ മടിയിൽ വെച്ചു താലാട്ടെ എനക്കൊരു തായ് മടി കിടക്കുമാ” ..
തേനി ഗ്രാമം അതിന് എസപ്പാട്ട് പാടി കാണും..

പശും പൊന്നിലെ നാച്ചിയാർ മകൻ തങ്കപാണ്ടിക്കായ് പാടിയ ആ താരാട്ട്
“വാടാ തങ്കം വാടാ വയറ്റിലെ പാലൈ ഊറ്റി പോടാ
ആത്താ പുള്ളെ സ്വന്തം ; അത് എന്ന മണ്ണിൽ പോട്ട കോഡാ
വിട്ടത്തിലെ കെട്ടി വെച്ചാൽ
തൊട്ടിൽ എല്ലാം മാറുമെടാ
വയത്തുക്കുള്ളെ കെട്ടിവച്ചാൽ
തൊട്ടിൽ മട്ടും ആടുമെടാ
വാടാ തങ്കം വാടാ വയറ്റിലെ പാലൈ ഊറ്റി പോടാ ”

ഗ്രാമം ഒരിക്കലും തനിക്ക് മടുക്കില്ല എന്നു പറഞ്ഞ ഭാരതീരാജ സ്വന്തം ഗ്രാമത്തിൽ തന്നെ ഇനി ശാന്തമായി ഉറങ്ങട്ടെ .. ഗ്രാമത്തു മണ്ണ് ചെവിയിൽ പറയുന്ന പുത്തൻ പുതു കഥകൾ കേട്ട്

Tags: bharathirajacinemaEntertainment
Share
Tweet
Send
Share

Latest stories from this section

മദ്യ നയ അഴിമതി കേസ്; കെജ്രിവാളിനെ അറസ്റ്റ് ചെയ്യാൻ സിബിഐയും; കസ്റ്റഡി അപേക്ഷ നൽകും

എസ്ഐഅറിൽ കെജ്രിവാളിനും കുടുംബത്തിനും നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ; ബിജെപിയുടെ കളിയാണെന്ന് ആം ആദ്മി പാർട്ടി

കമ്മ്യൂണിസമല്ല, ഹൈന്ദവ വർഗീയതയാണ് ഇന്ത്യക്ക് ഏറ്റവും വലിയ ഭീഷണി ; വിവാദ പരാമർശവുമായി മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി

കമ്മ്യൂണിസമല്ല, ഹൈന്ദവ വർഗീയതയാണ് ഇന്ത്യക്ക് ഏറ്റവും വലിയ ഭീഷണി ; വിവാദ പരാമർശവുമായി മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി

തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നില്ല ; മണിക്കൂറുകൾക്കുള്ളിൽ നിലപാട് മാറ്റി തൃണമൂൽ സ്ഥാനാർത്ഥി റബിയുൾ ആലം ചൗധരി

തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നില്ല ; മണിക്കൂറുകൾക്കുള്ളിൽ നിലപാട് മാറ്റി തൃണമൂൽ സ്ഥാനാർത്ഥി റബിയുൾ ആലം ചൗധരി

എബിവിപി തേരോട്ടം ; ഡൽഹി യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പിൽ വൻവിജയം സ്വന്തമാക്കി എബിവിപി ; ഒരു സീറ്റ് പോലും നേടാൻ കഴിയാതെ എൻഎസ്‌യുഐ

എബിവിപി തേരോട്ടം ; ഡൽഹി യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പിൽ വൻവിജയം സ്വന്തമാക്കി എബിവിപി ; ഒരു സീറ്റ് പോലും നേടാൻ കഴിയാതെ എൻഎസ്‌യുഐ

Latest News

മിസ് ഇന്ത്യയിൽ എസ്.സി എസ്.ടിക്കാർ ഇല്ലെന്ന് രാഹുൽ ഗാന്ധി; ഹേയ് ബാലബുദ്ധി, ഭിന്നിപ്പുണ്ടാക്കുന്ന തന്ത്രങ്ങളുമായി വരരുതെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

രാഹുൽ ഗാന്ധിയുടെ ‘ഛാത്രോം കി ഗൂഞ്ച്’ വിദ്യാർത്ഥികൾ തള്ളിക്കളഞ്ഞതിന്റെ തെളിവ് ; ഡൽഹി യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പ് വിജയത്തിൽ ബിജെപി

തുമ്പയിൽ ഡോവലിന്റെ ‘മിന്നൽ സന്ദർശനം; പിഎസ്എൽവി പരാജയത്തിൽ അട്ടിമറിയോ?തങ്ങിയത് രണ്ട് ദിവസം…

‘അന്ന് എന്റെ കരിയർ അവസാനിച്ചുവെന്ന് കരുതി’ ; ചൈനീസ് ഏജന്റുമാർ പിടികൂടിയ സിക്കിം ദൗത്യം ഓർത്തെടുത്ത് അജിത് ഡോവൽ

മദ്യ നയ അഴിമതി കേസ്; കെജ്രിവാളിനെ അറസ്റ്റ് ചെയ്യാൻ സിബിഐയും; കസ്റ്റഡി അപേക്ഷ നൽകും

എസ്ഐഅറിൽ കെജ്രിവാളിനും കുടുംബത്തിനും നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ; ബിജെപിയുടെ കളിയാണെന്ന് ആം ആദ്മി പാർട്ടി

കമ്മ്യൂണിസമല്ല, ഹൈന്ദവ വർഗീയതയാണ് ഇന്ത്യക്ക് ഏറ്റവും വലിയ ഭീഷണി ; വിവാദ പരാമർശവുമായി മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി

കമ്മ്യൂണിസമല്ല, ഹൈന്ദവ വർഗീയതയാണ് ഇന്ത്യക്ക് ഏറ്റവും വലിയ ഭീഷണി ; വിവാദ പരാമർശവുമായി മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി

തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നില്ല ; മണിക്കൂറുകൾക്കുള്ളിൽ നിലപാട് മാറ്റി തൃണമൂൽ സ്ഥാനാർത്ഥി റബിയുൾ ആലം ചൗധരി

തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നില്ല ; മണിക്കൂറുകൾക്കുള്ളിൽ നിലപാട് മാറ്റി തൃണമൂൽ സ്ഥാനാർത്ഥി റബിയുൾ ആലം ചൗധരി

എബിവിപി തേരോട്ടം ; ഡൽഹി യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പിൽ വൻവിജയം സ്വന്തമാക്കി എബിവിപി ; ഒരു സീറ്റ് പോലും നേടാൻ കഴിയാതെ എൻഎസ്‌യുഐ

എബിവിപി തേരോട്ടം ; ഡൽഹി യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പിൽ വൻവിജയം സ്വന്തമാക്കി എബിവിപി ; ഒരു സീറ്റ് പോലും നേടാൻ കഴിയാതെ എൻഎസ്‌യുഐ

നേരിട്ടതിൽ ഏറ്റവും കഠിനനായ ഇന്ത്യൻ ബാറ്റ്‌സ്മാൻ കോഹ്‌ലിയോ രോഹിതോ അല്ല; അത് അയാളാണ്; വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയൻ താരം

നേരിട്ടതിൽ ഏറ്റവും കഠിനനായ ഇന്ത്യൻ ബാറ്റ്‌സ്മാൻ കോഹ്‌ലിയോ രോഹിതോ അല്ല; അത് അയാളാണ്; വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയൻ താരം

ഫോണിൽ നമ്പർ സേവ് ചെയ്യാത്തതിനാൽ സന്ദേശം കണ്ടില്ല, രാഹുൽ ദ്രാവിഡിനോട് ഒടുവിൽ മാപ്പ് പറഞ്ഞു: ആകാശ് ദീപ്

ഫോണിൽ നമ്പർ സേവ് ചെയ്യാത്തതിനാൽ സന്ദേശം കണ്ടില്ല, രാഹുൽ ദ്രാവിഡിനോട് ഒടുവിൽ മാപ്പ് പറഞ്ഞു: ആകാശ് ദീപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies