കാലങ്ങളായി കേൾക്കുന്ന ആരോപണമാണ് ഗാന്ധിജിയെ ആർ.എസ്.എസ് വധിച്ചു. നാഥുറാം ഗോഡ്സെ ആർ.എസ്.എസുകാരനാണ്.. ഇടതുപക്ഷവും ഇസ്ലാമിക മത തീവ്രവാദ പക്ഷവും ഏത് പക്ഷമാണെന്ന് വെളിവില്ലാത്ത കോൺഗ്രസ് പക്ഷവുമൊക്കെ സ്ഥിരം ഈ പച്ചക്കള്ളം പ്രചരിപ്പിക്കുന്നുണ്ട്. സ്വന്തം നേതാവ് കോടതികൾ തോറും കയറിയിറങ്ങുന്നത് അറിയാതെയല്ല ഈ പച്ച നുണ ഇവർ വിളമ്പുന്നത്.
ഗാന്ധിജി കൊല്ലപ്പെട്ടിട്ട് 75 വർഷമാകുന്നു .. അന്നു മുതൽ ഇന്നുവരെ ഈ ആരോപണങ്ങൾ ആർ.എസ്.എസിനെതിരെ ഉയർന്നിട്ടുണ്ട്. വിവിധ അന്വേഷണ ഏജൻസികളും വിവിധ കമ്മീഷനുകളും അന്വേഷിച്ചിട്ട് ആർ.എസ്.എസിനെതിരെ ഒരു പരാമർശവും അതിന്റെ കുറ്റപത്രത്തിലോ റിപ്പോർട്ടിലോ ഉണ്ടായിട്ടില്ല. രാഷ്ട്രീയത്തിലും ഭരണത്തിലും കോൺഗ്രസിന് നിർണായക സ്വാധീനമുണ്ടായിരുന്ന കാലത്തായിരുന്നു ഈ അന്വേഷണമെന്നോർക്കണം..
ആരോപണം ഉന്നയിക്കുന്നവരുടേയും ആരോപണ വിധേയരുടേയും ഇന്നത്തെ അവസ്ഥ കൂടി നോക്കിയിട്ട് വേണം ഈ പച്ചക്കള്ളം കണക്കിലെടുക്കണോ വേണ്ടയോ എന്നത് പരിഗണിക്കാൻ..
ഗാന്ധിജിയുടെ സ്വന്തം ആളുകളെന്നവകാശപ്പെടുന്നവർ ഗാന്ധി പേര് ദുരുപയോഗം ചെയ്തുകൊണ്ട് , ഗാന്ധിജിയുടെ ആദർശങ്ങളെ കാറ്റിൽ പറത്തി , കുടുംബാധിപത്യത്തിൽ കിടന്ന് , ഈ രാജ്യത്ത് ഒരു പ്രതിപക്ഷം പോലുമല്ലാതെ നാമാവശേഷമായിക്കൊണ്ടിരിക്കുന്നു. മറ്റൊരു കൂട്ടരാകട്ടെ ഒരു തരിയുള്ള കനൽ കെടാതിരിക്കാൻ വേണ്ടി നെട്ടോട്ടമോടുന്നു.. തീർത്തും വിപരീതമായ ആശയങ്ങളുള്ള കോൺഗ്രസ് പാർട്ടിയുമായി സഖ്യമുണ്ടാക്കുന്നു.. പല സംസ്ഥാനങ്ങളിലും നോട്ടയ്ക്കും പിറകിലായി നാണംകെടുന്നു…
ഗാന്ധിജിയുടെ ഘാതകരെന്ന പച്ച നുണയുടെ പ്രയോഗം ഏൽക്കേണ്ടി വന്നവരാകട്ടെ കഴിഞ്ഞ എട്ടുവർഷത്തിലധികമായി ഈ രാജ്യം ഭരിക്കുന്നു. ഗാന്ധിജി ആഗ്രഹിച്ച ഗ്രാമസ്വരാജിനായി വികസന പ്രവർത്തനങ്ങളും സേവന പ്രവർത്തനങ്ങളും നടത്തുന്നു. വികസനം ഏറ്റവും താഴെത്തട്ടിൽ എത്തുന്ന രീതിയിൽ ഭരണം നടത്തുന്നു. ലോക രാജ്യങ്ങൾക്ക് മുന്നിൽ ഭാരതം തലയുയർത്തി നിൽക്കുന്ന രീതിയിൽ ശക്തിശാലിയായ രാഷ്ട്രമായി അതിനെ വളർത്തുന്നു..
ഒരു ആരോപണം ഒരു സംഘടനക്കെതിരെ ഉണ്ടാകുമ്പോൾ നമ്മൾ എപ്പോഴാണ് അതിനെ കണക്കിലെടുക്കേണ്ടത് എന്നൊരു ചോദ്യമുണ്ട്. അത് ആ സംഘടനയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെങ്കിലോ, ആ പച്ചക്കള്ളം സമൂഹത്തെ ഏതെങ്കിലും വിധത്തിൽ സ്വാധീനിക്കുന്നുണ്ടെങ്കിലോ മാത്രം അതൊരു പരിഗണനാർഹമായ വിഷയമായി എടുത്താൽ മതിയെന്നാണ് തോന്നുന്നത്.. ഗാന്ധിവധമെന്ന ആരോപണം ആർ.എസ്.എസും ആർ.എസ്.എസ് പ്രവർത്തകരും അവഗണിക്കേണ്ട സമയമായിരിക്കുന്നു. അതു വെറുമൊരു മുനയൊടിഞ്ഞ, തേഞ്ഞ് തുലഞ്ഞ ദുരാരോപണം മാത്രമായി മാറിയിരിക്കുന്നു. വെറുതെ എന്തിന് അതിനെ പ്രതിരോധിക്കാൻ പോയി സമയം കളയണം ?
പകരം നമുക്കൊരു വിശകലനം നടത്തി നോക്കാം .. ഗാന്ധിജി ഇന്ന് തിരിച്ചെത്തിയാൽ അദ്ദേഹം ആർക്കൊപ്പം ചേരും ?
ഗാന്ധിജി ഇന്ന് തിരിച്ചു വന്നാൽ രാഹുൽ ഗാന്ധിയെ അഭിനന്ദിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ ? സീതാറാം യെച്ചൂരിയെ ? മമതാ ബാനർജിയെ ? പിണറായി വിജയനെ ? സ്റ്റാലിനെ ? ഇവരെ ആരെയെങ്കിലും അഭിനന്ദിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ ?
പരസ്യമായി പൊതു നിരത്തിൽ പശുക്കുട്ടിയെ അറുത്ത കോൺഗ്രസുകാരനെ ഗോസേവ ജീവിത വ്രതമാക്കിയ ഗാന്ധിജി എങ്ങനെയായിരിക്കും കൈകാര്യം ചെയ്യുക ? ഈ രാജ്യത്തെ വെട്ടിമുറിക്കാൻ അനുവദിക്കാതിരുന്ന ഗാന്ധിജി സൗത്ത് – നോർത്ത് വിഭജനം പറയുന്നവരെ അംഗീകരിക്കുമെന്നാണോ ?
സ്വന്തം പേര് ദുരുപയോഗപ്പെടുത്തിയതിന് രാഹുലിന്റെ ചെകിട്ടത്ത് വടി കൊണ്ട് രണ്ട് കുത്തെങ്കിലും അദ്ദേഹം കൊടുക്കും.. രാജ്യത്തെ കഷണം കഷണമായി മുറിക്കുമെന്ന് പ്രഖ്യാപിച്ചവരോട് ചേർന്ന് നിന്നവരെ അദ്ദേഹം മെതിയടി ഊരി തല്ലും.. പശുവിറച്ചി ഫെസ്റ്റ് നടത്തുന്നവർക്കെതിരെ ഏറ്റവും കുറഞ്ഞത് നിരാഹാര സത്യഗ്രഹമെങ്കിലും അദ്ദേഹം നടത്തിയിരിക്കും.
അദ്ദേഹം എന്നും രാഷ്ട്രത്തിനൊപ്പമായിരുന്നു.. രാഷ്ട്ര വിരുദ്ധർക്കൊപ്പമായിരുന്നില്ല. ഒരു ശുദ്ധനായ ഹിന്ദുവെന്ന നിലയിൽ ഇസ്ലാമിക മതമൗലികവാദികളെ പ്രീണിപ്പിക്കുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നു എന്നത് സത്യമാണ്. പക്ഷേ മാറിയ സാഹചര്യത്തിൽ ലോകം മുഴുവൻ ഫണം വിടർത്തിയാടുന്ന ഇസ്ലാമിക ഭീകരതയെ പിന്തുണയ്ക്കുന്നത് ആത്മഹത്യാപരമാണെന്ന തിരിച്ചറിവൊക്കെ അദ്ദേഹത്തിനുണ്ടായിരിക്കും .
അദ്ദേഹം അഭിനന്ദിക്കുന്നത് ഈ രാജ്യത്തിന്റെ പ്രധാന സേവകനായ നരേന്ദ്രമോദിയെ ആയിരിക്കും.. രാജ്യത്താകമാനം സേവനപ്രവർത്തനങ്ങൾ നടത്തുന്ന ആർ.എസ്.എസിനെ അദ്ദേഹം അനുമോദിക്കുക തന്നെ ചെയ്യും . രണ്ടു വട്ടം ആർ.എസ്.എസ് പരിപാടികളിൽ പങ്കെടുത്ത് പരിചയമുള്ള ഗാന്ധിജിക്ക് ആർ.എസ്.എസ് എന്താണെന്ന് നല്ല വ്യക്തമായി അറിയാം…ചിത്രകൂടിലും അട്ടപ്പാടിയിലുമുൾപ്പെടെ രാജ്യത്തിന്റെ ഏത് മുക്കിലും മൂലയിലും സമൂഹത്തിലെ പാവങ്ങളോട് ചേർന്ന് നിൽക്കുന്ന സംഘ സ്വയംസേവകർക്കൊപ്പമായിരിക്കും ഗാന്ധിജിയുണ്ടാവുക.
അതെ ഗാന്ധിജി ഇന്ന് തിരിച്ചെത്തിയാൽ സേവാദൾ ക്യാമ്പിലല്ല ആർ.എസ്.എസ് ശാഖയിലായിരിക്കും പങ്കെടുക്കുക.. നമസ്തേ സദാ വത്സലേ ചൊല്ലി സംഘസ്വയംസേവകർക്കൊപ്പം പ്രാർത്ഥന ചൊല്ലുന്നതിലായിരിക്കും അദ്ദേഹം ആനന്ദം കണ്ടെത്തുന്നത് ..
Discussion about this post