ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകര വേട്ട നടത്തി സുരക്ഷാ സേന. മൂന്ന് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരെ അറസ്റ്റ് ചെയ്തു. കുൽഗാം ജില്ലയിലെ ഹാത്തിപ്പോരയിലായിരുന്നു സംഭവം. ഇവരുടെ പക്കൽ നിന്നും വൻ ആയുധ ശേഖരവും കണ്ടെടുത്തു.
ഹാത്തിപ്പോരയിലെ ബെഹിബാഗിൽ നിന്നാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. ഇവിടെ ചിലർ ചേർന്ന് രാജ്യവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെടുന്നതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഭീകരരെ കണ്ടെത്തിയത്. ഇവരുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
പിസ്റ്റൽ, രണ്ട് പിസ്റ്റൽ മാഗസിനുകൾ, 13 ബുള്ളറ്റുകൾ എന്നിവയാണ് പിടിച്ചെടുത്തത്. ഇവ വിശദമായി പരിശോധിച്ചുവരികയാണ്. ജമ്മു കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണങ്ങൾ ലക്ഷ്യമിട്ടാണ് ഇവർ എത്തിയിരിക്കുന്നത് എന്ന് സുരക്ഷാ സേനയ്ക്ക് വ്യക്തമായിട്ടുണ്ട്. കൂടതൽ വിശദാംശങ്ങൾക്കായി ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ ഇവർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്തിട്ടുണ്ട്.
Discussion about this post