ഗെയിം കളിക്കുന്നവരൊക്കെ കുട്ടികൾ ആണെന്നും മുതിർന്നവർക്ക് വേറെ പണിയുണ്ടെന്നും ചിന്തിക്കുന്ന ചില ആളുകൾ എങ്കിലും ഉണ്ടാകും. എന്നാൽ ഗെയിം കളിക്കാനൊക്കെ ഒരു പ്രായവും പ്രശ്നവും അല്ലെന്നും ഏത് പ്രായക്കാർക്കും ഗെയിം കളിക്കാം എന്നുമാണ് കണക്കുകൾ നമ്മളെ കാണിച്ചു തരുന്നത്. മിൻക്രാഫ്റ്റ് (Minecraft), ടെട്രിസ് (Tetris), സൂപ്പർ മാരിയോ ബ്രോസ്. (Super Mario Bros.), സൂപ്പർ മാരിയോ ബ്രോസ്. (Super Mario Bros.) എന്നിങ്ങനെ ലോകത്തിൽ ജനപ്രീതി ഉള്ള ഗെയിമുകൾ ഒരുപാട് ഉണ്ട്.
നിങ്ങൾ ഒരു യാത്ര പോകുമ്പോൾ, അല്ലെങ്കിൽ ബസ് സ്റ്റോപ്പിൽ ഇരിക്കുമ്പോൾ പല പ്രായക്കാരായിട്ടുള്ള ആളുകൾ ഫോണിൽ ഗെയിം കളിക്കുന്നത് കണ്ടിട്ടുണ്ടാകും. വിദേശ രാജ്യങ്ങളിൽ നിന്ന് ഡെവലപ്പ് ചെയ്തുവരുന്ന ഇത്തരം ഗെയിമുകളുടെ തല മിക്കവാറും ഒരു ഇന്ത്യക്കാരന്റെ ആയിരിക്കും എന്നതും നിങ്ങൾ അന്വേഷിച്ചാൽ മനസിലാകും. എന്തായാലും വിദേശ രാജ്യങ്ങളിൽ നിന്ന് ഡെവലപ്പ് ചെയ്തുവരുന്ന പല ഗെയിമുകളും കളിച്ച് മടുത്ത മലയാളികൾക്ക് ഇനി സ്വന്തം നാടിന്റെ ഗെയിം കളിക്കാൻ അവസരം. മലയാളികളായ ഒരുപറ്റം ചെറുപ്പക്കാരുടെ ആശയത്തിൽ നിന്ന് ഉത്ഭവിച്ച കേരളത്തിലെ ആദ്യ ഹൊറർ ത്രി ഡി ഗെയിം ആണ്- ‘തെക്കു ഐലൻഡ്”
കേരളവുമായി ബന്ധപ്പെട്ട നാടിന്റെ സൗന്ദര്യവും, രീതികളും, പാരമ്പര്യങ്ങളുമൊക്കെ ഈ ഗെയിമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാണാതായ ഭാര്യയെ തേടിപ്പോകുന്ന ഭർത്താവിന്റെ കഥയാണ് ഈ ഗെയിമിൽ പറയുന്നത്. അയാൾ നേരിടുന്ന വെല്ലുവിളികളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും അത് മറികടക്കാൻ ശ്രമിക്കുന്നതുമൊക്കെയാണ് ഗെയിം.
ഉടൻ തന്നെ ആളുകളിലേക്ക് ഗെയിം എത്തുമെന്നാണ് പിന്നിൽ പ്രവർത്തിക്കുന്ന ആളുകൾ പറയുന്നത്.













Discussion about this post