സ്വപ്‌നങ്ങള്‍ പലതരമുണ്ട്. നല്ല സ്വപ്‌നങ്ങളും പേടിസ്വപ്‌നങ്ങളും പേടിസ്വപ്‌നങ്ങളുമുണ്ട്. എന്നാല്‍ ഇവയൊന്നും നമുക്ക് ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാന്‍ സാധിക്കുകയില്ല. പക്ഷേ ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുകയാണ്.നമുക്ക് ഇഷ്ടമുള്ള സ്വപ്‌നങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് ഇപ്പോള്‍ സാധിക്കും. ഗവേഷകര്‍ അതിനായി എന്തു ചെയ്യണമെന്നും പറയുന്നുണ്ട്. ഇത് എങ്ങനെ സംഭവിക്കുന്നു എന്ന് നോക്കാം
ല്യൂസിഡ് ഡ്രീംസ് അഥവാ ഒരാള്‍ അറിഞ്ഞുകൊണ്ടു തന്നെ നിദ്രയില്‍ സ്വപ്‌നം കാണുന്നതിനെയാണ് ഈ പദം കൊണ്ട് വിശേഷിപ്പിക്കുന്നത്. കാരണം ഇത് സ്വപ്‌നമാണെന്ന് അവര്‍ക്കറിയാം. ഈ ബോധതലത്തെ തന്നെയാണ് ഇഷ്ടമുള്ള സ്വപ്‌നം കാണുന്നതിനായി നമ്മള്‍ ഉപയോഗിക്കുന്നതും.
ആദ്യം എന്തൊക്കൊണ് നമ്മള്‍ കാണാനുദ്ദേശിക്കുന്നതെന്ന് മനസ്സില്‍ ഉറപ്പിക്കണം പകല്‍ മുഴുവനും പിന്നീട് ഉറങ്ങാന്‍ പോകുന്നതിന് മുമ്പും അതിനെക്കുറിച്ച് ചിന്തിക്കണം. പിന്നീട് ഉറക്കം തുടങ്ങി അഞ്ചുമണിക്കൂറിന് ശേഷം ഉണരുക. കുറച്ചു സമയം ഉണര്‍ന്നിരിക്കണം പിന്നെയും ഉറക്കത്തിലേക്ക് മടങ്ങാം. ഇതിനിടയ്ക്ക് ചെയ്യേണ്ട ഒരു പ്രധാന കാര്യമുണ്ട്. സ്വയം കാണാന്‍ പോകുന്ന സ്വപ്‌നത്തെക്കുറിച്ചും അത് ഓര്‍ത്തിരിക്കുന്നതിനെക്കുറിച്ചും ആവര്‍ത്തിച്ച് പറഞ്ഞ് ഉറപ്പിക്കണം.
ഇങ്ങനെ മനപൂര്‍വ്വം സ്വപ്‌നം കാണുന്നതില്‍ പലതുണ്ട് നേട്ടം. പരിഹാരം കാണാതിരിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും സ്വപ്‌നത്തില്‍ പരിഹാരം ലഭിക്കുമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.
Discussion about this post