ഇസ്ലാമാബാദ്: ഇസ്ലാം മതം താൻ പൂർണമായി ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച് പാകിസ്താൻ നടനും സോഷ്യൽ മീഡിയ ഇൻഫ്‌ളൂവൻസറുമായ മുഹമ്മദ് ഷയാൻ അലി.പാകിസ്താൻ അധികൃതരിൽ നിന്നുള്ള പീഡനങ്ങളും ഭീഷണികളും കാരണം തനിക്ക് 2019 സെപ്തംബറിൽ രാജ്യം വിടേണ്ടി വന്നതായി ഷയാൻ വെളിപ്പെടുത്തി. എല്ലാം ആരംഭിച്ചത് 2018ൽ, ഞാൻ ഒരു ജൂതനാണെന്നും റോ ഏജന്റാണെന്നും ഐഎസ്ഐ ആരോപിച്ചതോടെയാണ്. അത് തനിക്ക് വളരെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു. എല്ലാ ഭീഷണികളും കാരണം 2019 ൽ രാജ്യം വിടേണ്ടി വന്നു. ”എനിക്ക് അവരേക്കാൾ വ്യത്യസ്തമായ വിശ്വാസങ്ങളുണ്ടെന്ന് അവർ മനസ്സിലാക്കി. തങ്ങളുടെ നിയമങ്ങളോ ഉത്തരവുകളോ പാലിക്കാത്ത ആളുകളോട് ഐഎസ്ഐ എന്താണ് ചെയ്യുന്നതെന്ന് നമുക്കെല്ലാവർക്കും അറിയാമെന്ന് താരം ചൂണ്ടിക്കാട്ടി.
2019 സൈന്യത്തിനും ഐഎസിനും എതിരായ ഫേസ്ബുക്ക് പോസ്റ്റ് പാക് ഭരണകൂടത്തിൽ ശ്രദ്ധയിൽപ്പെട്ടതോടെ, തന്നെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാനായി വീട്ടിലും ബന്ധുവീട്ടിലും റെയ്ഡ് നടത്തി. വിഷാദത്തിലേക്ക് മനസ് മാറിയതോടെ, ശ്രീകൃഷ്‌നാണ് സഹായത്തിന് എത്തിയത്. അദ്ദേഹത്തിന്റെ വചനങ്ങൾ കരുത്തേകിയതായി താരം പറഞ്ഞു.
ഈ വർഷാവസാനത്തോടെ ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നു. പണ്ട് 1947 ൽ എന്റെ മുത്തച്ഛൻ ഒരു തെറ്റ് വരുത്തി, കറാച്ചിയിലേക്ക് താമസം മാറ്റി. എന്നാൽ താൻ വേരുകളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് താരം പറഞ്ഞു.
ഞാൻ ഇസ്ലാം മതം ഉപേക്ഷിച്ചതിന്റെ 50 ശതമാനം ക്രെഡിറ്റ് പാകിസ്താൻ സൈന്യത്തിനും ഐഎസിനും നൽകും. അവർ എന്നെ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തില്ലെങ്കിൽ ഞാൻ വിഷാദത്തിലേക്ക് പോകുകയും ശ്രീകൃഷ്ണപാദങ്ങളിൽ അഭയം പ്രാപിക്കുകയും ഇല്ലായിരുന്നുവെന്ന് താരം കൂട്ടിച്ചേർത്തു.
Discussion about this post