ന്യൂഡൽഹി: ഇസ്ലാം മതത്തിൽ തീവ്രവാദത്തിന് യാതൊരു സ്ഥാനവുമില്ലെന്ന് മുസ്ലീം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ കരീം അൽ ഇസ. ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി ഡൽഹി ജുമാ മസ്ജിദിൽ പ്രഭാഷണം നടത്തവെയാണ് അദ്ദേഹത്തിന്റെ പരാമർശം. ഇസ്ലാമിൽ തീവ്രവാദത്തിന് സ്ഥാനമില്ലെന്നും മനുഷ്യത്വത്തെ സംരക്ഷിക്കുന്നതിൽ വിശ്വസിക്കുന്നുവെന്നും അക്രമത്തിന്റെ പാത സ്വീകരിക്കുന്നവർ പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
നല്ല ധാർമ്മിക സ്വഭാവത്തിന് ഇസ്ലാം വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും മുസ്ലീങ്ങൾ എല്ലാവരോടും ദയ കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഇസ്ലാം എല്ലാം വളച്ചൊടിക്കുന്ന രീതിയെ ഇഷ്ടപ്പെടുന്നില്ല, മുസ്ലീങ്ങൾ സത്യസന്ധരായിരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്ലാമിന് തീവ്രവാദത്തിന് സ്ഥാനമില്ലെന്നും മുഴുവൻ മനുഷ്യരാശിയെയും ബഹുമാനിക്കുന്നതാണ് പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാം മാനവികതയെ സംരക്ഷിക്കുന്നതിൽ വിശ്വസിക്കുന്നു. ഇസ്ലാം, ഭൂമിശാസ്ത്രം, വൈവിധ്യം എന്നിവയെ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആഗോളതല എൻജിഒയാണ് മുസ്ലീം വേൾഡ് ലീഗ്. ലോകത്തെ എല്ലാ ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള അംഗങ്ങളും ഈ എൻജിഒയിൽ പ്രവർത്തിച്ചുവരുന്നു.ഇസ്ലാമിന്റെ സഹിഷ്ണുതാ തത്വങ്ങളെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനാണ് ഈ സംഘടന ശ്രമിക്കുന്നത്. മാനുഷിക സഹായങ്ങളെത്തിച്ച് എല്ലാവരോടും സഹകരണമനോഭാവത്തോടെ പെരുമാറുക, എല്ലാം സംസ്‌കാരത്തെയും ബഹുമാനിക്കുക, തീവ്രവാദം, അക്രമം എന്നിവ പ്രോത്സാഹിപ്പിക്കുന്ന പ്രസ്ഥാനങ്ങളെ തടയുക എന്നിവയാണ് ഈ എൻജിഒയുടെ പ്രധാന ലക്ഷ്യങ്ങളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു യഥാർത്ഥ വിശ്വാസി ശരിയായ പാതയിൽ നടക്കുന്നു, ദയയുള്ളവനായിരിക്കണം എന്ന് അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി.









