ബംഗളൂരു: പ്രശസ്ത കന്നഡ നടൻ സമ്പത്ത് ജെ റാമിനെ മരിച്ച നിലയിൽ കണ്ടെത്തി. 35 വയസ്സായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
രാവിലെയോടെയായിരുന്നു സംഭവം. സമ്പത്തിന്റെ സുഹൃത്തും സംവിധായകനുമായ രാജേഷ് ധ്രുവയാണ് സമ്പത്തിന്റെ മരണ വിവരം അറിയിച്ചത്. അവശനിലയിൽ മുറിയിൽ കണ്ടെത്തിയ താരത്തെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നാണ് കന്നഡ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഏറെ നാളായി സമ്പത്ത് അഭിനയത്തിൽ സജീവമല്ലായിരുന്നു. വേഷങ്ങൾ ലഭിക്കാത്തതായിരുന്നു ഇതിന് കാരണം. ഇതിൽ സമ്പത്ത് വളരെ കാലമായി ദു;ഖിതനായിരുന്നു. വിഷാദ രോഗം പിടിപെട്ടിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്. ഇതേ തുടർന്നായിരുന്നു ആത്മഹത്യ. അഗ്നിസാക്ഷി എന്ന സീരിയലിലൂടെയായിരുന്നു സമ്പത്ത് പ്രശസ്തനായത്.








