Wednesday, September 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വീടിനെ തലയ്ക്കകത്ത് എടുക്കേണ്ടി വരുന്നുണ്ട് എന്നുതന്നെയാണ് പറഞ്ഞത്; മനസിലാവാത്ത ചാരുകസേര ബുദ്ധിജീവികൾ പങ്കാളിയോടു ചോദിച്ചു മനസ്സിലാക്കട്ടെ; ഇംഗ്ലീഷ് ട്രോൾ വീഡിയോയിൽ മറുപടിയുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി

by Brave India Desk
Jun 14, 2023, 12:15 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: ഇന്ത്യ ടുഡേ സൗത്ത് കോൺക്ലേവിലെ തന്റെ ഇംഗ്ലീഷ് മറുപടിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ട്രോൾ വീഡിയോയ്ക്ക് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. വീടിനെ തലയ്ക്കകത്ത് (തലച്ചുമടായല്ല, തലയ്ക്കകത്തു തന്നെ) എടുക്കേണ്ടി വരുന്നുണ്ട് സ്ത്രീകൾക്ക്, അവർ എവിടെപ്പോയാലും, എന്നു തന്നെയാണ് പറഞ്ഞതെന്ന് മന്ത്രി വിശദീകരിച്ചു.

പറഞ്ഞത് മനസ്സിലാവാത്ത ചാരുകസേര ബുദ്ധിജീവികൾ വീട്ടിൽ പങ്കാളിയോടു ചോദിച്ചു മനസ്സിലാക്കട്ടെയെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പ്രതികരണത്തിലൂടെയാണ് മന്ത്രി ആർ. ബിന്ദുവിന്റെ മറുപടി. സ്ത്രീകൾ പൊതുരംഗത്തേക്ക് ഇറങ്ങുമ്പോൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പ്രതികരിക്കവേ ആർ ബിന്ദു ഇംഗ്ലീഷിൽ പറഞ്ഞ മറുപടിയാണ് ട്രോൾ ആയത്.

Stories you may like

തിരക്കഥ നന്നായി, പച്ചയിറച്ചി തിന്നുന്ന പോലെയാണ് വാർത്തകൾ”; ഇഡി നടപടിക്ക് പിന്നാലെ പി.എ. മുഹമ്മദ് റിയാസ്

‘ബംഗാളിലെ അവസ്ഥ വരും!’; സിപിഐഎമ്മിനെ തല്ലി എപി സമസ്ത; കാന്തപുരത്തെ വിമർശിച്ചവർക്ക് സിറാജിലൂടെ കടുത്ത മറുപടി!

പെൺകുട്ടികളെ അടുക്കള സാധനങ്ങൾ കൊടുത്താണ് കുട്ടിക്കാലം മുതൽ പഠിപ്പിക്കുന്നതെന്നും കുടുംബകേന്ദ്രീകൃതമായ ആശയത്തിൽ ഒരു സ്ത്രീയ്ക്ക് അനുവദിക്കപ്പെടുന്ന പ്രാഥമിക ഇടം അടുക്കളയാണെന്നും മറ്റും പറഞ്ഞതിന് ശേഷമായിരുന്നു മന്ത്രിയുടെ പരാമർശം. ഇപ്പോൾ എങ്ങനെയാണ് ദിനചര്യ എന്ന് മോഡറേറ്റർ ചോദിക്കുമ്പോൾ ‘മീറ്റിങ്‌സ് ആൻഡ് മീറ്റിങ്‌സ്’ എന്നായിരുന്നു മന്ത്രിയുടെ മറുപടി.

മോഹൻലാലും ശ്രീനിവാസനും തകർത്ത് അഭിനയിച്ച മഴ പെയ്യുന്ന മദ്ദളം കൊട്ടുന്നു എന്ന സിനിമയിൽ ഹൗ മെനി കിലോമീറ്റേഴ്‌സ് ഫ്രം വാഷിംഗ്ടൺ ഡിസി ടു മിയാമി ബീച്ച് എന്ന് ശ്രീനിവാസൻ ചോദിക്കുമ്പോൾ കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ് എന്ന മറുപടിയാണ് മോഹൻലാൽ നൽകുന്നത്. ഈ മറുപടിയുമായി ചേർത്ത് വെച്ചായിരുന്നു ട്രോൾ.

മന്ത്രി എന്ന നിലയിൽ കൂടിക്കാഴ്ചകൾ നടത്തേണ്ടി വരാറുണ്ട്. തിരക്കേറിയ ഷെഡ്യൂൾ ആണെന്നും അതേസമയം തന്നെ കുടുംബകേന്ദ്രീകൃത ആശയത്തിലെ ഉത്തരവാദിത്വവും നിറവേറ്റേണ്ടതുണ്ടെന്നും പറഞ്ഞ മന്ത്രി ‘വെയർ എവർ ഐ ഗോ, ഐ ടേക്ക് മൈ ഹൗസ് ഇൻ മൈ ഹെഡ്’ എന്ന് കൂട്ടിച്ചേർത്തതും വീഡിയോയിൽ ഇടംപിടിച്ചിരുന്നു. ഇതാണ് എവിടെപ്പോയാലും വീടിനെ സ്ത്രീകൾക്ക് തലയ്ക്കകത്തു തന്നെ എടുക്കേണ്ടി വരുന്നുണ്ടെന്ന് താൻ പറഞ്ഞതെന്ന് മന്ത്രി വിശദീകരിച്ചത്.

‘കൊളോണിയൽ ബുദ്ധി’കളായ കുറേ ബഹുമാന്യർ ഉത്സാഹിച്ചുണ്ടാക്കിയ ട്രോൾ ഒരു സുഹൃത്താണ് വിഷമത്തോടെ ആദ്യം അയച്ചു തന്നതെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ‘പറഞ്ഞ ഭാഗം മുഴുവൻ കേൾക്കൂ, പറയുന്നതെന്തും താറടിച്ചു കാട്ടാനുള്ളതായി കാണുന്നവരുടെ രാഷ്ട്രീയ മനോരോഗം അവഗണിക്കൂ’ എന്നായിരുന്നു അവർക്ക് നൽകിയ മറുപടിയെന്നും ആർ ബിന്ദു പറയുന്നു.

തൃശൂർ കേരള വർമ കോളജിൽ ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്നു ഡോക്ടറേറ്റ് കൂടിയുളള ആർ ബിന്ദു. ഇതുമായി കൂട്ടിയിണക്കിയും ട്രോളുകൾ പ്രചരിച്ചിരുന്നു.

Tags: Kerala MinisterDr. R BindhuR bindhu trollstrending troll
Share1
Tweet
SendShare

Latest stories from this section

സ്വകാര്യ ബസുകൾ വിദ്യാർത്ഥികൾക്ക് മാത്രമാകും’; കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്രയ്ക്കെതിരെ ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ

‘10 വർഷത്തേക്ക് പരസ്യം ചെയ്യാം!’; കെഎസ്ആർടിസിയെ ‘സ്പോൺസർ’ ചെയ്യാൻ അവസരം; തകർപ്പൻ പദ്ധതിയുമായി കെഎസ്ആർടിസി!

മറുപടിക്ക് പിന്നാലെ ‘മനസ്സിലിരിപ്പ്’ പുറത്തായി; നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ മൈക്ക് ചതിച്ചു, വീഡിയോ വൈറൽ!

കേരളം ഇരുട്ടിലേക്ക്?’; കൊടുംചൂടും കൽക്കരി ക്ഷാമവും വില്ലനായി; രാത്രികാലങ്ങളിൽ വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും!

‘ കയ്യും കാലും കൊത്തിയരിയും’; കൊടിതോരണങ്ങൾ അഴിച്ചുമാറ്റി; പിണറായിയിൽ പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് നേരെ സിപിഎമ്മിന്റെ കൊലവിളി

ചോരാൻ പാടില്ല ഒന്നും!’; നേതാക്കളുടെ ഫോൺ വിവരങ്ങൾ പരിശോധിക്കാൻ സമ്മതപത്രം ഒപ്പിട്ട് വാങ്ങി സിപിഎം; അസാധാരണ നടപടി

റിപ്പോർട്ടർ ടിവി നടത്തിയത് വൻ തട്ടിപ്പ്, സംസ്ഥാന സർക്കാരിന്റെ അന്വേഷണം പ്രതികളെ രക്ഷിക്കാൻ; കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകി ഷോൺ ജോർജ്

റിപ്പോർട്ടർ ടിവി നടത്തിയത് വൻ തട്ടിപ്പ്, സംസ്ഥാന സർക്കാരിന്റെ അന്വേഷണം പ്രതികളെ രക്ഷിക്കാൻ; കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകി ഷോൺ ജോർജ്

Latest News

മതമേലദ്ധ്യക്ഷന്മാരുമായി കൂടിക്കാഴ്ച; ഡൽഹി ലഫ്. ഗവർണർ ഇന്ന് കേരളത്തിൽ

ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേനയ്ക്ക് ജമ്മു കശ്മീരിന്റെ അധിക ചുമതല ; ഉത്തരവിറക്കി രാഷ്ട്രപതി

പൊഖ്‌റാനിൽ ഇന്ത്യൻ വ്യോമസേനയുടെ ‘ഡ്രോണത്തോൺ’ ; ആത്മനിർഭർ ഭാരതിലേക്കുള്ള ഐഎഎഫിന്റെ പുതിയ ചുവടുവെപ്പ്

പൊഖ്‌റാനിൽ ഇന്ത്യൻ വ്യോമസേനയുടെ ‘ഡ്രോണത്തോൺ’ ; ആത്മനിർഭർ ഭാരതിലേക്കുള്ള ഐഎഎഫിന്റെ പുതിയ ചുവടുവെപ്പ്

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

യുഎസ് പൗരൻ വാൻ ഡൈക്ക് ഉൾപ്പെടെ ഏഴ് വിദേശ പൗരന്മാർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ ; നടപടി വംശീയ സായുധ ഗ്രൂപ്പുകളെ സഹായിച്ചതുമായി ബന്ധപ്പെട്ട കേസിൽ

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാജ്‌നാഥ് സിംഗ് ശ്രീലങ്കയിൽ ; പ്രതിരോധ പങ്കാളിത്തവും സമുദ്ര സുരക്ഷയും ലക്ഷ്യമിട്ട് പ്രത്യേക ചർച്ചകൾ

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാജ്‌നാഥ് സിംഗ് ശ്രീലങ്കയിൽ ; പ്രതിരോധ പങ്കാളിത്തവും സമുദ്ര സുരക്ഷയും ലക്ഷ്യമിട്ട് പ്രത്യേക ചർച്ചകൾ

ജോധ്പൂരിൽ ഇന്ത്യ-ജപ്പാൻ സംയുക്ത വ്യോമാഭ്യാസം ; ഇന്ത്യൻ വ്യോമസേനയ്ക്കായി എൽസിഎ തേജസ്, സുഖോയ് 30 എംകെഐ, റഫാൽ എന്നിവ അണിനിരക്കും

ജോധ്പൂരിൽ ഇന്ത്യ-ജപ്പാൻ സംയുക്ത വ്യോമാഭ്യാസം ; ഇന്ത്യൻ വ്യോമസേനയ്ക്കായി എൽസിഎ തേജസ്, സുഖോയ് 30 എംകെഐ, റഫാൽ എന്നിവ അണിനിരക്കും

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

താടിയിലെ ആംഗ്യം വിവാദത്തിൽ; വിശദീകരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

താടിയിലെ ആംഗ്യം വിവാദത്തിൽ; വിശദീകരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

തിരക്കഥ നന്നായി, പച്ചയിറച്ചി തിന്നുന്ന പോലെയാണ് വാർത്തകൾ”; ഇഡി നടപടിക്ക് പിന്നാലെ പി.എ. മുഹമ്മദ് റിയാസ്

തിരക്കഥ നന്നായി, പച്ചയിറച്ചി തിന്നുന്ന പോലെയാണ് വാർത്തകൾ”; ഇഡി നടപടിക്ക് പിന്നാലെ പി.എ. മുഹമ്മദ് റിയാസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies