ഒരു ലൈബ്രറി മുഴുവന്‍ പാറ്റകളെയും പ്രാണികളെയും കൊണ്ട് നിറഞ്ഞാലോ. ശല്യം അസഹ്യമായാല്‍ അധികൃതര്‍ അത് അടച്ചിടേണ്ടി വരും. എന്നാല്‍ ഒന്നോ രണ്ടോ പ്രാണികളെ കണ്ടാല്‍ ഇങ്ങനെ ചെയ്യുമോ ഇല്ല എന്നാണ് ഉത്തരമെങ്കില്‍ തെറ്റി അത്തരത്തിലൊരു അവസ്ഥയാണ് ഡെട്രോയിറ്റിയിലെ പ്രശസ്തമായ ഒരു ഡിവിഡി ലൈബ്രറിയ്ക്ക് നേരിട്ടിരിക്കുന്നത്. പാറ്റകളുടെയും പ്രാണികളുടെയും ശല്യം സഹിക്കാനാവാതെയാണ് അവര്‍ ഇത് അടച്ചിടാന്‍ തീരുമാനിച്ചതെന്നാണ് പറയുന്നത്. എന്നാല്‍ വിചിത്രമായ ഒരു വസ്തുത ഇതിന് പിന്നിലുണ്ട്.
ആളുകള്‍ കണ്ടിട്ട് തിരിച്ചുകൊണ്ടുവന്ന ഡിവിഡി കളുടെ പായ്ക്കറ്റുകളില്‍ നിന്നാണ് പ്രാണികള്‍ വെളിയില്‍ ചാടിയതെന്നാണ് ലൈബ്രറി അധികൃതര്‍ പറയുന്നത്. റിട്ടേണ്‍ ബിന്നിലെ ഡിവിഡി കെയ്സില്‍ പ്രാണികളെ കണ്ടെത്തിയതിനെത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ സബര്‍ബന്‍ ഡെട്രോയിറ്റ് ലൈബ്രറി അടക്കുകയായിരുന്നുവെന്നാണ് വിശദീകരണം.
ബുക്ക് റിട്ടേണ്‍ ബിന്നില്‍ ഇട്ട ഡിവിഡി കെയ്സിനുള്ളില്‍ ഒന്നിലധികം പ്രാണികളെ കണ്ടെത്തിയതിനെ തുടര്‍ന്ന് ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ലൈബ്രറി അടച്ചിട്ടതായി റോയല്‍ ഓക്ക് പബ്ലിക് ലൈബ്രറി സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. എന്നാല്‍ ഒന്നോ രണ്ടോ പ്രാണികളെ ഇത്രയധികം പേടിക്കുന്നതെന്തിനാണെന്നായിരുന്നു സോഷ്യല്‍മീഡിയയില്‍ പലരും ഉന്നയിച്ച ചോദ്യം.
ഒരു കീടനിയന്ത്രണ കമ്പനിയെ അടിയന്തിരമായി വിളിച്ചിട്ടുണ്ടെന്നും വീണ്ടും ലൈബ്രറി തുറക്കുമെന്നും അധികൃതര്‍ അറിയിച്ചു. കെട്ടിടത്തിന്റെ കീട പരിശോധന പ്രതിമാസം നടത്തികൊണ്ടിരിക്കുന്നതാണ് അതിനാല്‍ ലൈബ്രറിയില്‍ വരുന്നതില്‍ നിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല,’ പോസ്റ്റില്‍ പറയുന്നു. ഇത്രയൊക്കെയാണെങ്കിലും എന്തിനാണ് പ്രാണികളെ ഇത്ര പേടിക്കുന്നതെന്ന ചോദ്യത്തിന് ഇവര്‍ ഉത്തരം നല്‍കുന്നില്ല.
Discussion about this post