സിനിമ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. 30 അടി ഉയരത്തില്‍ നിന്ന് വീണാണ് യുവിന് ദാരുണാന്ത്യം സംഭവിച്ചത് .കന്നഡ സിനിമയില്‍ ലൈറ്റ് ബോയിയായി ജോലി ചെയ്തിരുന്ന മോഹന്‍കുമാ(30)റാണ് മരിച്ചത്.
കന്നഡ സിനിമയായ ‘മാനഡ കാഡലു’വിന്റെ സെറ്റില്‍ വെച്ച് . സെപ്റ്റംബര്‍ മൂന്നിനായിരുന്നു അപകടം. ഷൂട്ടിംഗ് ആവശ്യത്തിനായി ഏണിയുടെ മുകളില്‍ കയറി നിന്ന മോഹന്‍കുമാറിന് നിലതെറ്റി മറിഞ്ഞു വീഴുകയായിരുന്നു. വീഴ്ചയില്‍ ഗുരുതരമായി പരുക്കേറ്റ മോഹനെ ഉടന്‍ തന്നെ ഗോരാഗുണ്ടെപാള്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ചയോടെ മരിക്കുകയായിരുന്നു.
സെറ്റില്‍ സിനിമ ചിത്രീകരണത്തിന് ആവശ്യമായ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കാത്തതിനെതിരെ ചിത്രത്തിന്റെ സംവിധായകന്‍ യോഗരാജ് ഭട്ടിനും മാനേജരുള്‍പ്പടെ രണ്ടുപേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.
കര്‍ണാടകയിലെ കൊരട്ടാഗേര സ്വദേശിയാണ് മരിച്ച മോഹന്‍കുമാര്‍. ജോലി സംബന്ധമായി സഹോദരനൊപ്പം ഇദ്ദേഹം കുറച്ചുനാളുകളായി ബെംഗളൂരുവില്‍ താമസിച്ച് വരികയായിരുന്നു. വടക്കന്‍ ബെംഗളൂരുവിലെ വിആര്‍എല്‍ അരേനയില്‍ വച്ചാണ് അപകടമുണ്ടായത്.
മുംഗാരു മാലെ, ഗാലിപട്ട, ഡ്രാമ എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് യോഗരാജ് ഭട്ട്. കേസില്‍ മൂന്നാം പ്രതിയാണ് നിലവില്‍ യോഗരാജ്. മാനേജരാണ് ഒന്നാം പ്രതി. സിനിമാ സംഘത്തിന്റെ ഭാഗത്ത് നിന്നും സുരക്ഷാ സംവിധാനങ്ങളൊരുക്കുന്നതില്‍ സംഭവിച്ച കടുത്ത അനാസ്ഥ തന്നെയാണ് അപകടമുണ്ടാക്കിയതെന്നാണ് പൊലീസ് പറയുന്നത്. യാതൊരു വിധത്തിലുള്ള സുരക്ഷാമുന്‍കരുതലുകളും ചിത്രീകരണ സ്ഥലത്തുണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. സംഭവത്തില്‍ മതിയായ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
Discussion about this post