മുംബൈ: വീട്ടിലേക്ക് യുവാക്കൾ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചെന്ന പരാതിയുമായി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. പരാതിയുടെ അടിസ്ഥാനത്തിൽ ഗുജറാത്ത് സ്വദേശികളായ രണ്ട് പേരെ പിടികൂടി. കഴിഞ്ഞ ദിവസം മുംബൈയിലെ ഷാരൂഖ് ഖാന്റെ ബംഗ്ലാവായ മന്നത്തിലായിരുന്നു സംഭവം.
20 ഉം 22 ഉം വയസ്സുള്ള യുവാക്കളാണ് അതിക്രമിച്ച് കയറാൻ ശ്രമിച്ചത്. മതിൽ ചാടി കോമ്പൗണ്ടിലേക്ക് കടന്ന ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി പോലീസിലേൽപ്പിക്കുകയായിരുന്നു.സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പിടിയിലായ രണ്ട് യുവാക്കളുടെയും മൊഴിയെടുത്തു. ഷാരൂഖ് ഖാനെ കാണുന്നതിന് വേണ്ടി ഗുജറാത്തിൽ നിന്നും എത്തിയതാണെന്ന് ആയിരുന്നു ഇവർ പോലീസിന് നൽകിയ മൊഴി. വീട്ടിലേക്ക് കടക്കാൻ ശ്രമിച്ചതിൽ ദുരുദ്ദേശമില്ലെന്നും ഇവർ പറഞ്ഞിരുന്നു. എങ്കിലും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം യുവാക്കൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
Discussion about this post