വളരെ ആറ്റുനോറ്റ് നാസ എടുത്ത ഒരു ചിത്രവും അതിനെ ചുറ്റിപ്പറ്റി ഉയര്‍ന്നുവന്ന ചര്‍ച്ചകളുമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഗ്രഹങ്ങള്‍ അല്ലാത്ത വസ്തുക്കളില്‍ നിന്ന് പുറപ്പെടുന്ന വെളിച്ചം പിടിച്ചെടുത്ത് ചിത്രങ്ങളാക്കുന്ന സ്പിറ്റ്‌സര്‍ എന്ന ടെലിസ്‌കോപ്പ് വെച്ച് എടുത്ത ദൃശ്യമാണ് നാസ സോഷ്യല്‍മീഡിയയില്‍ പങ്കിട്ടത്.
ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിനൊപ്പം നാസ കുറിച്ചതിങ്ങനെ സൂപ്പര്‍മാസീവായ ബ്ലാക്ക് ഹോളുകള്‍ എപ്പോഴും ലൈറ്റും ഹീറ്റും ആഹാരമാക്കുന്നു. ഇത് വലിയ വെളിച്ചങ്ങള്‍ പുറത്തുവരുന്നതിന് കാരണമാകുന്നു. ചിലപ്പോള്‍ ഒരു ഗ്യാലക്‌സിയിലെ മുഴുവന്‍ നക്ഷത്രങ്ങള്‍ കൂടുന്നതിനേക്കാള്‍ വെളിച്ചം ഇവ പുറപ്പെടുവിക്കുന്നു. ആന്‍ഡ്രോമേഡ ഗ്യാലക്‌സിയുടെ ഹൃദയഭാഗത്തുള്ള ബ്ലാക്ക് ഹോള്‍ ആണിത്
എന്നാല്‍ വലിയ അഭിനന്ദനം കിട്ടേണ്ട ഈ പോസ്റ്റിന് നാസയ്ക്ക് കിട്ടിയ മറുപടികളാണ് രസകരം. അതിലൊന്ന് ഇത് എഐ വഴിയുണ്ടാക്കിയതല്ലേ എനിക്കറിയാം എന്നതായിരുന്നു. മറ്റൊരാള്‍ ലൈറ്റ് തിന്നാന്‍ അതെന്താ സ്‌നാക്കാണോ എന്ന ചോദ്യമുന്നയിച്ചു. എന്നാല്‍ മറ്റു ചിലര്‍ അത് എന്ത് വേണേലും കഴിക്കട്ടെ എനിക്കല്‍പ്പം സ്വസ്ഥത വേണമെന്നായിരുന്നു പ്രതികരിച്ചത്.
എന്തായാലും ചിത്രത്തിന്റെ മൂല്യമറിയുന്ന വളരെക്കുറച്ചുപേര്‍ മാത്രം ഇതിനടിയില്‍ ശാസ്ത്രീയമായ ചര്‍ച്ചകളുമായി എത്തിയിട്ടുണ്ട്. ബ്ലാക്ക് ഹോളുകളെക്കുറിച്ചുള്ള പഠനത്തില്‍ വളരെ യധികം ശാസ്ത്രത്തെ മുന്നോട്ട് നയിക്കുന്ന ഒരു ദൃശ്യമാണ് സ്പ്റ്റ്‌സറിന്റെ കണ്ണില്‍ തെളിഞ്ഞിരിക്കുന്നത്. വരും കാലങ്ങളില്‍ ഇതിന്റെ മൂല്യം കൂടി വരുന്നതിനെ സാധ്യതയുള്ളൂ.
Discussion about this post