എറണാകുളം: രാജ്യദ്രോഹ കേസിൽ ഒളിവിൽ പോയ പോപ്പുലർ ഫ്രണ്ട് ഭീകരർക്കായി പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ. പിടികിട്ടാപ്പുള്ളികളായ ആറ് മലയാളികളെ കണ്ടെത്താൻ സഹായിക്കുന്നവർക്കാണ് പാരിതോഷികം. കഴിഞ്ഞ ഏതാനും നാളുകളായി ഇവരെ എൻഐഎ അന്വേഷിച്ചുവരികയാണ്. എന്നാൽ ഇതുവരെ ഇവരെക്കുറിച്ചുള്ള യാതൊരു വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് എൻഐഎയുടെ നീക്കം.
എറണാകുളം മുപ്പത്തടം സ്വദേശി വി.എ അബ്ദുൾ വഹാബ് (36), പാലക്കാട് മേലെപട്ടാമ്പി സ്വദേശി മുഹമ്മദ് മൻസൂർ, പട്ടാമ്പി സ്വദേശി കെ. അബ്ദുൾ റഷീദ്, ഒറ്റപ്പാലം സ്വദേശി കെ.പി മുഹമ്മദാലി, കൂറ്റനാട് സ്വദേശി ഷാഹുൽ ഹമീദ് എന്നിവർക്ക് വേണ്ടിയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇവർക്കായി ലുക്ക് ഔട്ട് നോട്ടീസ് എൻഐഎ പുറപ്പെടുവിച്ചിരുന്നു. ആറ് പേർക്കുമായി 26 ലക്ഷം രൂപയാണ് എൻഐഎ പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്.
അബ്ദുൽ വഹാബിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചിട്ടുള്ളത്. അബ്ദുൽ റഷീദിനെക്കുറിച്ച് വിവരം നൽകുന്നവർക്കും അഞ്ച് ലക്ഷം രൂപ ലഭിക്കും. മുഹമ്മദ് മൻസൂർ, കെ.പി മുഹമ്മദാലി, ഷാഹുൽ ഹമീദ് എന്നിവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് മൂന്ന് ലക്ഷം രൂപ വീതമാണ് പാരിതോഷികം. ഇവർക്കൊപ്പം പേരും വിലാസവും തിരിച്ചറിയാൻ കഴിയാത്ത ഒരു പ്രതിയുടെ മങ്ങിയ ചിത്രം പതിപ്പിച്ച തിരച്ചിൽ നോട്ടീസും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഏഴ് ലക്ഷം രൂപയാണ് പാരിതോഷികം.
info.koc.nia@gov.in എന്ന ഇ മെയിൽ വിലാസത്തിലോ, 0484 2349344, 9497715294 എന്നീ നമ്പറുകളിലോ ആളുകൾക്ക് വിവരങ്ങൾ അറിയിക്കാം.
Discussion about this post