Saturday, April 1, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ബിജെപിയുമായി സംസാരിക്കാൻ മേലാത്ത സാഹചര്യമില്ല; രാജ്യം ഭരിക്കുന്ന ഭരണകക്ഷിയോട് സംസാരിക്കുന്നതിന് സഭയ്‌ക്കോ സഭാ നേതൃത്വത്തിനോ യാതൊരു അകൽച്ചയുമില്ലെന്ന് തലശ്ശേരി അതിരൂപതാ ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

by Brave India Desk
Mar 19, 2023, 12:54 pm IST
in India
Share on FacebookTweetWhatsAppTelegram

തലശ്ശേരി: ബിജെപിയുമായി സംസാരിക്കാൻ മേലാത്ത സാഹചര്യമില്ലെന്നും രാജ്യം ഭരിക്കുന്ന ഭരണകക്ഷിയോട് സംസാരിക്കുന്നതിന് സഭയ്‌ക്കോ സഭാ നേതൃത്വത്തിനോ യാതൊരു അകൽച്ചയുമില്ലെന്നും തലശ്ശേരി അതിരൂപതാ ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. മലയോര കർഷകരുടെ ദുരിതത്തിന് പരിഹാരം കാണാൻ റബ്ബർ വില 300 രൂപയാക്കിയാൽ കേരളത്തിൽ നിന്ന് ഒരു എംപി പോലും ഇല്ലെന്ന പരാതിക്ക് പരിഹാരം കാണുമെന്ന് മാർ ജോസഫ് പാംപ്ലാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് ചർച്ചയായതിന് പിന്നാലെ വിശദീകരണം തേടിയെത്തിയ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്.

തലശ്ശേരി ബിഷപ്പ് ഹൗസ് ഏത് നേതാക്കൾക്കും എപ്പോഴും സ്വാഗതമരുളുന്ന സ്ഥാപനമാണ്. ഇവിടെ ആർക്കും അസ്പൃശ്യതയില്ല. റബ്ബറിന്റെ വില നിസ്സാരകാര്യമായി ഗോവിന്ദൻമാഷിന് തോന്നുന്നുണ്ടാകും പക്ഷെ മലയോര കർഷകർക്ക് അത് നിസ്സാര വിഷയമല്ല. തന്റെ പ്രസ്താവന കത്തോലിക്കാ സഭയുടെ അഭിപ്രായമല്ല. മലയോര കർഷകരുടെ പ്രശ്‌നമായി കണ്ടാൽ മതി. പാംപ്ലാനിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ അത് വിവാദമാക്കി ഒരു വിഭാഗം മാദ്ധ്യമങ്ങളും രാഷ്ട്രീയ നേതൃത്വവും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ആർച്ച് ബിഷപ്പിന്റെ വിശദീകരണം.

Stories you may like

തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ; ഹരിയാന കഴിഞ്ഞാൽ ഏറ്റവും ഉയർന്ന വേതനം കേരളത്തിലെ തൊഴിലാളികൾക്ക്; പ്രധാനമന്ത്രിയെ അഭിനന്ദിച്ച് കെ സുരേന്ദ്രൻ

നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് രാജസ്ഥാനിൽ നേതൃമാറ്റവുമായി ബിജെപി; സിപി ജോഷി എംപി സംസ്ഥാന അദ്ധ്യക്ഷനാകും

ബിജെപിക്ക് കേരളത്തിൽ എംപിമാരില്ലെന്നത് വസ്തുതയാണ്. ആരാണോ കർഷകനെ പിന്തുണയ്ക്കുന്നത് അവരുടെ പക്ഷത്തായിരിക്കുമെന്നാണ് പറഞ്ഞതെന്നും ആർച്ച് ബിഷപ്പ് വിശദീകരിച്ചു. ഇപ്പോൾ ഞങ്ങളെ സഹായിക്കാൻ നയം രൂപീകരിക്കാൻ സാദ്ധ്യതയുളളത് കേന്ദ്രം ഭരിക്കുന്ന ബിജെപിക്കാണ്. അതുകൊണ്ടാണ് ബിജെപി സർക്കാർ റബ്ബറിന്റെ ഇറക്കുമതി തീരുവയെ സംബന്ധിച്ച് തീരുമാനമെടുക്കുകയും റബ്ബർ വില 300 രൂപയാക്കുകയും ചെയ്താൽ പിന്തുണയ്ക്കാൻ ഇവിടുത്തെ മലയോര കർഷകർ തയ്യാറാകുമെന്ന് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റബ്ബർ കർഷകർ കേരളത്തിൽ ചെറിയ വിഭാഗം അല്ല. 15 ലക്ഷത്തോളം കുടുംബങ്ങൾ കേരളത്തിൽ റബ്ബർ കൃഷിയെ ആശ്രയിച്ചുകഴിയുന്നുണ്ട്. അത്രയും കുടുംബങ്ങൾ നിലവിൽ അനുഭവിക്കുന്ന പ്രതിസന്ധി സമാനതകൾ ഇല്ലാത്തതാണ്.മലയോര കർഷകർ അത്രയേറെ ഗതികേടിലാണ് നിൽക്കുന്നത്. ജപ്തിനോട്ടീസുകൾ അവരുടെ വീടുകളിൽ എത്തിക്കൊണ്ടിരിക്കുകയാണ് മുൻപോട്ട് നോക്കുമ്പോൾ അന്ധകാരം മാത്രമാണ് അവരുടെ വീടുകളിൽ ഉളളത്. ആ പ്രതിസന്ധിയിൽ കർഷകർക്ക് മുൻപോട്ട് നീങ്ങണമെങ്കിൽ അവരുടെ ആകെക്കൂടിയുളള വരുമാനമാർഗം റബ്ബർ കൃഷിയാണ്. ആരാണോ മലയോര കർഷകരെ സഹായിക്കുന്നത് അവർക്കൊപ്പം നിൽക്കുമെന്നാണ് താൻ പറഞ്ഞത്. അത് വ്യക്തവുമാണെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു.

Tags: മാർ ജോസഫ് പാംപ്ലാനിതലശ്ശേരി ബിഷപ്പ് ഹൗസ്റബ്ബർ വിലമലയോര കർഷകർThalassery Archdiocese Bishoprubber priceBishop Mar Joseph Pamplanyബിജെപികത്തോലിക്കാ സഭതലശ്ശേരി അതിരൂപതആർച്ച്ബിഷപ്പ്
ShareTweetSendShare

Discussion about this post

Latest stories from this section

രാജ്യത്തെ 11-ാമത് വന്ദേഭാരത് എക്‌സ്പ്രസ് സർവ്വീസ് ഇന്ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

രാഷ്ട്രീയ നേതാവായതിനാൽ ഒരുപാട് യാത്ര ചെയ്യേണ്ടതുണ്ട്; മാനനഷ്ടക്കേസിൽ നേരിട്ട് ഹാജരാവുന്നതിൽ നിന്നും ഒഴിവാക്കണമെന്ന് രാഹുൽ ഗാന്ധി; ഹർജി ഇന്ന് പരിഗണിക്കും

ബ്ലാസ്‌റ്റേഴ്‌സിന് നാല് കോടി പിഴ; കോച്ച് വുക്കൊമനോവിച്ചിന് 10 മത്സരങ്ങളിൽ വിലക്ക്, അഞ്ച് ലക്ഷം പിഴ; ടീമും കോച്ചും പരസ്യക്ഷമാപണം നടത്തിയില്ലെങ്കിൽ പിഴത്തുക ഉയരുമെന്നും അച്ചടക്ക സമിതി

മാദ്ധ്യമപ്രവർത്തകനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ച സംഭവം; കശ്മീരിൽ രണ്ട് ഭീകരർ അറസ്റ്റിൽ

Next Post

ആലപ്പുഴയിൽ നിന്ന് ആർ.ആറിൽ ; രാജ്യത്തിന്റെ അഭിമാനം മേജർ ഋഷി നായർ

Latest News

കോഴിക്കോട് പ്രമുഖ വസ്ത്രവ്യാപാരശാലയിൽ തീപിടുത്തം; അഗ്നിശമനസേനയുടെ ഏഴ് യൂണിറ്റുകൾ സ്ഥലത്തെത്തി

സംസ്ഥാനത്ത് കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് കുത്തനെ വർദ്ധിപ്പിച്ചു; ഉത്തരവ് പുറത്തിറക്കി തദ്ദേശ വകുപ്പ്

രാജ്യത്തെ 11-ാമത് വന്ദേഭാരത് എക്‌സ്പ്രസ് സർവ്വീസ് ഇന്ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

രാഷ്ട്രീയ നേതാവായതിനാൽ ഒരുപാട് യാത്ര ചെയ്യേണ്ടതുണ്ട്; മാനനഷ്ടക്കേസിൽ നേരിട്ട് ഹാജരാവുന്നതിൽ നിന്നും ഒഴിവാക്കണമെന്ന് രാഹുൽ ഗാന്ധി; ഹർജി ഇന്ന് പരിഗണിക്കും

കൊച്ചിയിൽ വാതകചോർച്ച; ഇടപ്പള്ളി, കളമശ്ശേരി, കാക്കനാട് മേഖലകളിൽ രൂക്ഷഗന്ധം; ചോർച്ച അപകടകരമല്ലെന്ന് അധികൃതർ

ബ്ലാസ്‌റ്റേഴ്‌സിന് നാല് കോടി പിഴ; കോച്ച് വുക്കൊമനോവിച്ചിന് 10 മത്സരങ്ങളിൽ വിലക്ക്, അഞ്ച് ലക്ഷം പിഴ; ടീമും കോച്ചും പരസ്യക്ഷമാപണം നടത്തിയില്ലെങ്കിൽ പിഴത്തുക ഉയരുമെന്നും അച്ചടക്ക സമിതി

നിറഞ്ഞാടി ഗിൽ; ധോണിപ്പടയെ തകർത്ത് ടൈറ്റാൻസ്

റംസാൻ ഭക്ഷണ വിതരണ കേന്ദ്രത്തിലെ തിരക്കിൽ പെട്ട് 11 പേർ മരിച്ചു; സംഭവം പാകിസ്താനിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies