എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടാമെന്ന എല്ലാ സാഹചര്യവുമുള്ള ഒന്നിനുവേണ്ടി ആരെങ്കിലും പണം മുടക്കുമോ അതും കോടികള്‍ നഷ്ടപ്പെടുത്താന്‍ ആരെങ്കിലും തയ്യാറാകുമോ? ഇപ്പോഴിതാ അത്തരമൊരു സാഹസത്തിന് ഒരുമ്പെട്ടിരിക്കുകയാണ്് ഒരു അമേരിക്കക്കാരന്‍. ഡേവിഡ് മൂട്ട് എന്ന 59 കാരന്‍ മൂന്നു കോടി രൂപ വില നല്‍കി സ്വന്തമാക്കിയത് കടലിലേക്ക് പതിക്കുമെന്ന് ഉറപ്പുള്ള വീടാണ്.
മസാച്യുസിറ്റ്‌സിന്റെ ബീച്ചിനോട് ചേര്‍ന്ന് ഒരു വീട് സ്വന്തമാക്കുക എന്നത് ഇയാളുടെ കാലങ്ങളായുള്ള ആഗ്രഹമായിരുന്നു.;ഒരു വീട് താരതമ്യേന കുറഞ്ഞ വിലയ്ക്ക് പരസ്യപ്പെടുത്തിയിരിക്കുന്നത് ഡേവിഡിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
മൂന്ന് കിടപ്പുമുറികള്‍ അടങ്ങിയ വീടിന് 3,95,000 ഡോളറാണ് (3.31 കോടി രൂപ) വിലയായി ആവശ്യപ്പെട്ടിരുന്നത്. ഈ വിലക്കുറവിനുള്ള കാരണവും വ്യക്തമായിരുന്നു. സാവധാനം ഇടിഞ്ഞുവീണുകൊണ്ടിരിക്കുന്ന, ഉയരമുള്ള ഒരു മണല്‍ത്തിട്ടയില്‍ നിന്നും 25 അടി മാത്രം അകലത്തിലാണ് വീട് സ്ഥിതി ചെയ്യുന്നത്. അതായത് വീട് എത്രകാലം നിലനില്‍ക്കും എന്നതിനെ സംബന്ധിച്ച് ഒരു ഗ്യാരന്റിയും വില്‍പനക്കാര്‍ക്ക് പോലും ഉണ്ടായിരുന്നില്ല.
വേലിയേറ്റ സമയത്ത് കടല്‍, വീടിന്റെ മൂന്നടി അകലത്തില്‍ വരെ എത്താനുള്ള സാധ്യതയുമുണ്ട്. 2022ല്‍ 1.19 മില്യന്‍ ഡോളറിന് (9.99 കോടി രൂപ) വീട് പരസ്യപ്പെടുത്തിയിരുന്നെങ്കിലും വാങ്ങാനാരുമെത്തിയില്ല. ഇങ്ങനെയൊരു അപകടം പതിയിരിക്കുന്ന വിലയ്ക്ക് വാങ്ങണോ എന്ന് പലരും ചോദിച്ചെങ്കിലും ഭയപ്പെട്ട് ജീവിക്കുന്നതില്‍ അര്‍ഥമില്ല എന്നതായിരുന്നു ഡേവിഡിന്റെ മറുപടി.
പത്തു വര്‍ഷത്തിനുള്ളില്‍ വീട് കടലെടുക്കും എന്നാണ് പ്രവചനം. എന്നാല്‍ അത്രയും കാലം താന്‍ ജീവിച്ചിരിക്കും എന്നതിന് എന്താണ് ഉറപ്പ് എന്നതാണ് ഡേവിഡിന്റെ പക്ഷം. ശരിയായ മതിപ്പ് വിലയുടെ 67 ശതമാനം വിലക്കുറവില്‍ വീട് സ്വന്തമാക്കാന്‍ സാധിച്ചു എന്നത് നേട്ടമായാണ് അദ്ദേഹം കണക്കാക്കുന്നത്.
കാലാവസ്ഥാമാറ്റം മൂലം തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന പല വന്‍കിട പ്രോപ്പര്‍ട്ടികളുടെയും വില ഇടിയുന്ന സാഹചര്യമുണ്ട്.. രണ്ടു വര്‍ഷമായി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഈ ട്രെന്‍ഡ് തുടരുകയാണ്. ഡേവിഡ് വീട് വാങ്ങിയതിന്റെ സമീപപ്രദേശത്തുതന്നെ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ രണ്ടു വീടുകളാണ് തകര്‍ന്നുപോയത്.









Discussion about this post