ജപ്പാനില്‍ നിലനില്‍ക്കുന്ന ഒരു പാരമ്പര്യ ആചാരം പരിസ്ഥിതിയ്ക്ക് ഏല്‍പ്പിച്ചത് കനത്ത ആഘാതമെന്ന് റിപ്പോര്‍ട്ട് .ജപ്പാനിലെ യമനാഷി പ്രവിശ്യയിലെ എട്ട് നീരുറവകളുടെ കൂട്ടമായ ഒഷിനോ ഹക്കായ് (Oshino Hakkai) ആണ് ഇത്തരത്തില്‍ പരിസ്ഥിതിക്ക് ഭീഷണി നേരിടുന്ന വിനോദ സഞ്ചാര കേന്ദ്രം. ഫുജി പര്‍വതത്തില്‍ നിന്നും ഒഴുകി വരുന്ന ചെറു അരുവികള്‍ കൊണ്ട് രൂപം കൊണ്ട ഒഷിനോ ഹക്കായ് പ്രകൃതിദത്തമായ ഒരു അത്ഭുതമായാണ് ആളുകള്‍ കണക്കാക്കുന്നത് 2013 -ല്‍ ഇതിനെ ലോക പൈതൃക സൈറ്റായി പട്ടികപ്പെടുത്തുകയും ചെയ്തു.
വിനോദ സഞ്ചാരികള്‍ ഇവിടേക്ക് നാണയങ്ങള്‍ എറിയരുതെന്ന് ജാപ്പനീസ്, ഇംഗ്ലീഷ്, ചൈനീസ്, കൊറിയന്‍ എന്നീ നാല് ഭാഷകളില്‍ എഴുതിയിട്ടുണ്ടെങ്കിലും അതൊന്നും ഫലം കാണാറില്ല. പതിവ് തെറ്റിക്കാതെ വരുന്നവര്‍ ഇപ്പോഴും നാണയങ്ങള്‍ എറിയുകയാണെന്നാണ് അധികൃതര്‍ പറയുന്നത്. ഈ ജലാശയങ്ങള്‍ക്കുള്ളില്‍ നാണയങ്ങള്‍ കുമിഞ്ഞു കൂടിയ അവസ്ഥയാണ് ഇപ്പോള്‍.
വര്‍ഷങ്ങളായി സ്വമേധയാ നാണയങ്ങള്‍ നീക്കം ചെയ്യുന്ന സകാമോട്ടോ എന്ന ഡൈവര്‍ പറയുന്നതനുസരിച്ച്, ചില നാണയ കൂനകള്‍ക്ക് ഒരു മീറ്ററോളം ഉയരമുണ്ടെന്നാണ്. ജലാശയത്തിനുള്ളിലെ ചെളിയില്‍ പൂണ്ടു പോയ നാണയങ്ങള്‍ പുറത്തെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും അദ്ദേഹം പറയുന്നു.
നാണയം നിറഞ്ഞതോടെ ജലാശയത്തിനുള്ളില്‍ സ്വാഭാവികമായി വളര്‍ന്നിരുന്ന പല സസ്യങ്ങളും ഇപ്പോള്‍ പൂര്‍ണ്ണമായും നശിച്ചു പോയതായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ജപ്പാനിലെ കള്‍ച്ചറല്‍ പ്രോപ്പര്‍ട്ടീസ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം, ഓഷിനോ ഹക്കായിയിലേക്ക് നാണയങ്ങള്‍ എറിയുന്ന ആളുകള്‍ക്ക് അഞ്ച് വര്‍ഷം വരെ തടവോ ഒരു ദശലക്ഷം യെന്‍ (അഞ്ചേ മുക്കാല്‍ ലക്ഷെ രൂപ) വരെ പിഴയോ ലഭിക്കും.
Discussion about this post