Saturday, November 15, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പണ്ഡിറ്റ് ദീൻദയാൽ ഉപാദ്ധ്യായയ്ക്ക് സ്മരണാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി; സർക്കാരിന് പ്രചോദനം ദീൻദയാലിന്റെ കാഴ്ചപ്പാടുകളെന്നും നരേന്ദ്രമോദി

by Brave India Desk
Feb 11, 2023, 01:05 pm IST
in India, Article
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി; ഭാരതീയ ജനസംഘം സ്ഥാപക നേതാവും സാമൂഹ്യചിന്തകനുമായിരുന്ന പണ്ഡിറ്റ് ദീൻദയാൽ ഉപാദ്ധ്യായയുടെ സ്മൃതി ദിനത്തിൽ സ്മരണാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യപുരോഗതിക്കും പാവങ്ങളെ സേവിക്കുന്നതിലും പണ്ഡിറ്റ് ദീൻദയാൽ നടത്തിയ പരിശ്രമമാണ് തന്റെ സർക്കാരിന് പ്രചോദനമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ചവിട്ടിമെതിക്കപ്പെട്ടവരിലും പാർശ്വവൽക്കരിക്കപ്പെട്ടവരിലും വികസനത്തിന്റെ ഫലം എത്തിക്കാൻ സർക്കാർ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി കുറിച്ചു.

ദീൻദയാൽ ഉപാദ്ധ്യായയുടെ സേവനങ്ങളും സംഭാവനകളും ഒരിക്കലും മറക്കാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്്ട്രീയ പ്രവർത്തകൻ, എഴുത്തുകാരൻ, സാമൂഹ്യ ചിന്തകൻ, വിദ്യാഭ്യാസ പ്രവർത്തകൻ, സംഘാടകൻ, പ്രഭാഷകൻ തുടങ്ങിയ നിലകളിൽ ശ്രദ്ധേയ ഇടപെടലുകൾ നടത്തിയ നേതാവായിരുന്നു പണ്ഡിറ്റ് ദീൻദയാൽ ഉപാദ്ധ്യായ.

Stories you may like

സഖ്യത്തിലെ എല്ലാ കക്ഷികളും തമ്മിലുള്ള ഐക്യമാണ് ബീഹാറിലെ വമ്പൻ വിജയത്തിന് കാരണമെന്ന് നിതീഷ് കുമാർ ; നേരിൽകണ്ട് അഭിനന്ദിച്ച് ചിരാഗ് പാസ്വാൻ

പാകിസ്താൻ തീവ്രവാദ ശംഖലകളുമായി ബന്ധം, ഗ്രനേഡും ആയുധങ്ങളും കടത്തി ; പഞ്ചാബ് പോലീസ് തിരയുന്ന കൊടും കുറ്റവാളിയെ അറസ്റ്റ് ചെയ്ത് ഗുജറാത്ത് എടിഎസ്

1942 ൽ രാഷ്ട്രീയ സ്വയം സേവക സംഘം സ്ഥാപകൻ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാറുമായി നടത്തിയ കൂടിക്കാഴ്ചയാണ് ദീൻദയാൽ ഉപാദ്ധ്യായയുടെ ജീവിതത്തിൽ വഴിത്തിരിവായത്. സർക്കാർ ജോലി സാമൂഹ്യസേവനത്തിനായിഉപേക്ഷിച്ച അദ്ദേഹം പിന്നീട് മുഴുവൻ സമയ ആർഎസ്എസ് പ്രചാരകനായി.

ലക്‌നൗവിൽ നിന്ന് ആരംഭിച്ച രാഷ്ട്രധർമ്മ മാസികയും സ്വദേശ് എന്ന ദിനപത്രവും പാഞ്ചജന്യ വാരികയും ആയിരങ്ങളുടെ മനസിൽ ദേശീയതയുടെ അഗ്നി പകർന്ന മാദ്ധ്യമങ്ങളായി. മാദ്ധ്യമപ്രവർത്തനം വാണിജ്യ ചരക്കായി മാറുന്നതിന് മുൻപ് രാഷ്ട്രധർമ്മത്തിൽ അടിയുറച്ച് നിന്ന് ഒരു മഹർഷിയുടെ ധർമ്മതപസോടെ അദ്ദേഹം നടത്തിയ മാദ്ധ്യമപ്രവർത്തനം ഇന്നും മാതൃകയാണ്. ഓർഗനൈസർ മാസികയിലെ പൊളിറ്റിക്കൽ ഡയറി എന്ന കോളത്തിലൂടെ നെഹ്‌റുവിന്റെ തെറ്റായ നയങ്ങളെ അദ്ദേഹം പലപ്പോഴും രൂക്ഷമായി വിമർശിച്ചു.

ഭാരതീയ ജനസംഘം സ്ഥാപിതമായതോടെ അതിന്റെ ദേശീയ ജനറൽ സെക്രട്ടറിയായി. പിന്നീട് 15 വർഷക്കാലം ഈ സ്ഥാനത്ത് തുടർന്ന അദ്ദേഹം ജനസംഘത്തെ 1967 ലെ പൊതുതിരഞ്ഞെടുപ്പിൽ 35 സീറ്റുകൾ നേടി ലോക്‌സഭയിലെ മൂന്നാമത്തെ കക്ഷിയാക്കി ഉയർത്തിയതിലും വലിയ പങ്കുവഹിച്ചിരുന്നു. 1967 ഡിസംബറിൽ ജനസംഘത്തിന്റെ കോഴിക്കോട് സെഷനിൽ അദ്ദേഹം സംഘടനയുടെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.

1916 സെപ്തംബർ 25ന് ഉത്തർപ്രദേശിലെ മഥുരയിൽ ജനിച്ച അദ്ദേഹത്തെ 1968 ഫെബ്രുവരി 11ന് മുഗൾസരായ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

Tags: Narendra Modiപ്രധാനമന്ത്രി നരേന്ദ്രമോദിPandit Deendayal UpadhyayaDeath anniversaryപണ്ഡിറ്റ് ദീൻദയാൽ ഉപാദ്ധ്യായ
Share1TweetSendShare

Latest stories from this section

ബീഹാർ റിസൾട്ട് ആശ്ചര്യകരമെന്ന് രാഹുൽ ഗാന്ധി ; തോൽവിയെ കുറിച്ച് സമഗ്രമായ പഠനം നടത്തുമെന്ന് ഖാർഗെ

ബീഹാർ റിസൾട്ട് ആശ്ചര്യകരമെന്ന് രാഹുൽ ഗാന്ധി ; തോൽവിയെ കുറിച്ച് സമഗ്രമായ പഠനം നടത്തുമെന്ന് ഖാർഗെ

ജമ്മുകശ്മീരിൽ പോലീസ് സ്റ്റേഷനിൽ സ്ഫോടനം ; 9 മരണം ; ഭീകരാക്രമണം അല്ലെന്ന് സൂചന

ജമ്മുകശ്മീരിൽ പോലീസ് സ്റ്റേഷനിൽ സ്ഫോടനം ; 9 മരണം ; ഭീകരാക്രമണം അല്ലെന്ന് സൂചന

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

Discussion about this post

Latest News

സഖ്യത്തിലെ എല്ലാ കക്ഷികളും തമ്മിലുള്ള ഐക്യമാണ് ബീഹാറിലെ വമ്പൻ വിജയത്തിന് കാരണമെന്ന് നിതീഷ് കുമാർ ; നേരിൽകണ്ട് അഭിനന്ദിച്ച് ചിരാഗ് പാസ്വാൻ

സഖ്യത്തിലെ എല്ലാ കക്ഷികളും തമ്മിലുള്ള ഐക്യമാണ് ബീഹാറിലെ വമ്പൻ വിജയത്തിന് കാരണമെന്ന് നിതീഷ് കുമാർ ; നേരിൽകണ്ട് അഭിനന്ദിച്ച് ചിരാഗ് പാസ്വാൻ

പാകിസ്താൻ തീവ്രവാദ ശംഖലകളുമായി ബന്ധം, ഗ്രനേഡും ആയുധങ്ങളും കടത്തി ; പഞ്ചാബ് പോലീസ് തിരയുന്ന കൊടും കുറ്റവാളിയെ അറസ്റ്റ് ചെയ്ത് ഗുജറാത്ത് എടിഎസ്

പാകിസ്താൻ തീവ്രവാദ ശംഖലകളുമായി ബന്ധം, ഗ്രനേഡും ആയുധങ്ങളും കടത്തി ; പഞ്ചാബ് പോലീസ് തിരയുന്ന കൊടും കുറ്റവാളിയെ അറസ്റ്റ് ചെയ്ത് ഗുജറാത്ത് എടിഎസ്

ബീഹാർ റിസൾട്ട് ആശ്ചര്യകരമെന്ന് രാഹുൽ ഗാന്ധി ; തോൽവിയെ കുറിച്ച് സമഗ്രമായ പഠനം നടത്തുമെന്ന് ഖാർഗെ

ബീഹാർ റിസൾട്ട് ആശ്ചര്യകരമെന്ന് രാഹുൽ ഗാന്ധി ; തോൽവിയെ കുറിച്ച് സമഗ്രമായ പഠനം നടത്തുമെന്ന് ഖാർഗെ

ജമ്മുകശ്മീരിൽ പോലീസ് സ്റ്റേഷനിൽ സ്ഫോടനം ; 9 മരണം ; ഭീകരാക്രമണം അല്ലെന്ന് സൂചന

ജമ്മുകശ്മീരിൽ പോലീസ് സ്റ്റേഷനിൽ സ്ഫോടനം ; 9 മരണം ; ഭീകരാക്രമണം അല്ലെന്ന് സൂചന

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies