ന്യൂഡൽഹി: കിരീട ധാരണത്തിന് പിന്നാലെ ചാൾസ് മൂന്നാമൻ രാജാവിനും രാജ്ഞി കാമിലയ്ക്കും ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു ഇരുവർക്കും ആശംസകൾ നേർന്നത്. വരും വർഷങ്ങളിൽ ഇന്ത്യയും ലണ്ടനുമായുള്ള ബന്ധം കൂടുതൽ ദൃഢമുള്ളതാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ചാൾസ് മൂന്നാമൻ രാജാവിനും രാജ്ഞി കാമിലയ്ക്കും അഭിനന്ദനങ്ങൾ. നിങ്ങളുടെ നേതൃത്വത്തിൽ വരും വർഷങ്ങളിൽ ഇന്ത്യയും ലണ്ടനും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുമെന്ന് പ്രതീക്ഷിക്കുന്നു- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ഇന്നലെയായിരുന്നു ചാൾസ് മൂന്നാമന്റെ കിരീട ധാരണ ചടങ്ങുകൾ. എഴുപത് പതിറ്റാണ്ടുകൾക്ക് ശേഷാണ് ബ്രിട്ടണിൽ കിരീട ധാരണ ചടങ്ങുകൾ നടക്കുന്നത്. വെസ്റ്റ്മിനിസ്റ്റർ ആബെയിൽ ആയിരുന്നു ചടങ്ങുകൾ.








