പ്രേമം സിനിമയിലൂടെ ശ്രദ്ധ നേടിയ ആലുവ അക്വഡേറ്റ് പാലം ജലസേചന വകുപ്പ് അടച്ചുപൂട്ടി.പാലത്തില്‍ കമിതാക്കളുടെയും , സാമൂഹികവിരുദ്ധരുടെയും , ലഹരി മാഫിയയുടെയും ശല്യം മൂലം നാട്ടുകാര്‍ പൊറുതിമുട്ടിയതിനെത്തുടര്‍ന്ന് പാലം അടയ്ക്കണമെന്ന് ആവിശ്യപെട്ടുകൊണ്ട് വാര്‍ഡ് കൗണ്‍സിലര്‍ ടിന്റു രാജേഷ് നവകേരള സദസില്‍ മുഖ്യ മന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
ഈ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ വിവരങ്ങള്‍ സത്യമാണെന്ന് തെളിഞ്ഞതോടെയാണ് പാലം പൂട്ടാന്‍ ഉള്ള നടപടി സ്വീകരിച്ചത്. ടിിന്റു ആലുവ നഗരസഭാ കൗണ്‍സിലിലും വിഷയം അവതരിപ്പിച്ചു. നഗരസഭയും പാലം അടയ്ക്കണമെന്ന വിഷയം പാസാക്കി.പാലത്തിന് ഇരുവശവും ജനവാസ മേഖലകളാണ് .
സാമൂഹ്യവിരുദ്ധരുടെ ശല്യം ഇവരുടെ സ്വസ്ഥജീവിതത്തെ ബാധിച്ചിരുന്നു.പരാതികള്‍ ഏറിയതോടെയാണ് ഒരു ലക്ഷം രൂപ മുടക്കി ഇറിഗേഷന്‍ വകുപ്പ് അക്വഡേറ്റിന് ഗേറ്റ് സ്ഥാപിച്ചത്.പ്രവേശന കവാടത്തിലും നടവഴിയിലുമാണ് ഗേറ്റുകള്‍ സ്ഥാപിച്ചത്. ഇനി പാലത്തിന്റെ താക്കോലുകള്‍ ഇറിഗേഷന്‍ വകുപ്പ് സൂക്ഷിക്കും
Discussion about this post