പോർട്ട് മൊറെസ്ബി: പാപുവ ന്യൂ ഗിനിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ലഭിച്ചത് ഊഷ്മള സ്വീകരണം, വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ സ്വീകരിക്കാൻ പാപുവ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മാരാപ്പെ നേരിട്ടെത്തി. വിമാനത്തിൽ നിന്നിറങ്ങിയ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കാലിൽ തൊട്ട് അദ്ദേഹം അനുഗ്രഹം വാങ്ങാൻ ശ്രമിച്ചു. എന്നാൽ പാപുവ ഗിനിയെ തടഞ്ഞ് പിടിച്ചെഴുന്നേൽപ്പിച്ച നരേന്ദ്രമോദി, നമ്മളൊന്നാണെന്ന് പറഞ്ഞ് ചേർത്ത് പിടിക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വിദേശരാജ്യങ്ങളിൽ ലഭിക്കുന്ന ആദരവിന്റെയും പ്രശസ്തിയുടേയും നേർചിത്രമായിരുന്നു വിമാനത്താവളത്തിൽ നടന്നത്.
സാധാരണയായി സൂര്യാസ്തമയത്തിന് ശേഷം എത്തുന്ന അതിഥികൾക്ക് രാജ്യത്തെ ജനങ്ങൾ ആചാരപരമായ സ്വീകരണം നൽകാറില്ല. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രിയ്ക്ക് വേണ്ടി അതിലും പാപുവ ഗിനിയ മാറ്റം വരുത്തിയിട്ടുണ്ട്. പാപുവ ഗിനിയ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.
Prime Minister of Papua New Guinea, in an exemplary gesture, touches the feet of Prime Minister Modi, as he welcomes him to PNG..
There can’t be a more compelling visual signaling India’s rise under PM Modi! pic.twitter.com/nGf60ZFBxh
— Amit Malviya (मोदी का परिवार) (@amitmalviya) May 21, 2023
നേരത്തെ പ്രധാനമന്ത്രിയുടെയും യുഎസ് പ്രസിഡന്റിന്റെയും സന്ദർശനത്തിനോട് അനുബന്ധിച്ച് ജെയിംസ് മാരാപ്പെ ജനങ്ങളോടും നിരൂപകരോടും നടത്തിയ അഭ്യർത്ഥന ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.യുഎസ് പ്രസിഡന്റ് ജോ ബൈഡനെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അനാവശ്യമായി പരിഹസിക്കരുതെന്നായിരുന്നു രാജ്യത്തെ ജനങ്ങളോടും നിരൂപകരോടും അഭ്യർത്ഥിച്ചത്. പാപുവ ന്യൂ ഗിനിയ പ്രധാനമന്ത്രി. പ്രസിഡന്റ് ബൈഡന്റെയും പ്രധാനമന്ത്രി മോദിയുടെയും സന്ദർശനങ്ങളെക്കുറിച്ചുള്ള അനാവശ്യ അഭിപ്രായങ്ങളിൽ നിന്നും അപവാദങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ സാമൂഹിക മാദ്ധ്യമങ്ങളിലും മുഖ്യധാരാ മാദ്ധ്യമങ്ങളിലുമുള്ള എല്ലാ പാപുവ ന്യൂ ഗിനിയ നിരൂപകരോടും അഭ്യർത്ഥിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു അന്ന് പാപുവ ന്യൂ ഗിനിയ പ്രധാനമന്ത്രി പറഞ്ഞു. മോദിയും ബൈഡനുമെല്ലാം ലോകം ആരാധിക്കുന്ന മഹത് വ്യക്തിത്വങ്ങളാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post