Sunday, September 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

കനത്ത സുരക്ഷയിൽ വിധി കേൾക്കാൻ രാഹുൽ കോടതിയിൽ; പുറത്ത് പ്രതിഷേധ നാടകങ്ങൾക്ക് ആളെക്കൂട്ടി കോൺഗ്രസ്

by Brave India Desk
Mar 23, 2023, 12:39 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

സൂററ്റ്: മോദി സമുദായത്തെ അപമാനിച്ചുവെന്ന കേസിൽ വിധി പ്രസ്താവം കേൾക്കാൻ കനത്ത സുരക്ഷയിലാണ് രാഹുൽ കോടതിയിലെത്തിയത്. അതിനിടെ കോടതിക്ക് പുറത്ത് രാഹുലിനെ സ്വീകരിക്കാനെന്ന പേരിൽ ആളെക്കൂട്ടി പ്രതിഷേധ നാടകത്തിനും കോൺഗ്രസ് കളമൊരുക്കി.

രാഹുലിനെ സ്വീകരിക്കാൻ എത്തണമെന്ന നിർദ്ദേശം ഗുജറാത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ ജഗ്ദീഷ് താക്കൂർ തലേന്ന് തന്നെ ട്വിറ്ററിലൂടെ അണികൾക്ക് നൽകിയിരുന്നു. രാവിലെ ഒൻപത് മണിക്ക് രാഹുൽ സൂററ്റ് വിമാനത്താവളത്തിലെത്തുമെന്നും സ്വീകരിക്കാൻ എത്തണമെന്നുമായിരുന്നു ട്വീറ്റ്. കേസിൽ പ്രതികൂല വിധി പ്രതീക്ഷിച്ചിരുന്നതുപോലെ ആയിരുന്നു കോൺഗ്രസിന്റെ നീക്കങ്ങൾ.

Stories you may like

യുഎൻ പൊതുസഭയിൽ ഇന്ത്യയെ നയിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ; സെപ്റ്റംബർ 26-ന് പ്രസംഗിക്കും

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

കേസ് പരിഗണിച്ച സൂററ്റിലെ ജില്ലാ സെഷൻസ് കോടതിക്ക് മുൻപിൽ രാവിലെ പത്ത് മണിയോടെയാണ് കോൺഗ്രസ് പ്രവർത്തകർ എത്തിത്തുടങ്ങിയത്. തുടർന്ന് അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ പോലീസും ജാഗ്രതയിലായി. പ്രതിഷേധം പ്രകടിപ്പിച്ച കോൺഗ്രസ് പ്രവർത്തകർ ഇടയ്ക്ക് പോലീസുമായി വാക്കുതർക്കമുണ്ടാകുകയും ചെയ്തു.

വിധി പുറത്തുവന്നതിന് പിന്നാലെ രാഹുലിന് ജഗദീഷ് താക്കൂർ ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. രാഹുൽ എന്നും സത്യത്തിനൊപ്പം നിലകൊളളുന്ന വ്യക്തിയാണെന്നും സത്യത്തിന് വേണ്ടിയാണ് അദ്ദേഹത്തിന്റെ യുദ്ധമെന്നും ആയിരുന്നു വിധി പ്രസ്താവത്തിന് ശേഷം ട്വിറ്ററിലൂടെയുളള ജഗദീഷ് താക്കൂറിന്റെ പ്രതികരണം.

2019 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ എല്ലാ കളളൻമാരും എങ്ങനെയാണ് മോദി എന്ന പേരിൽ എത്തുന്നതെന്ന രാഹുലിന്റെ പരാമർശമാണ് കേസിനാധാരം. ബിജെപി എംഎൽഎയും മുൻ മന്ത്രിയുമായ പൂർണേഷ് മോദിയാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. മോദി സമുദായത്തെ മുഴുവൻ അപമാനിക്കുന്നതാണ് രാഹുലിന്റെ പ്രസ്താവന എന്നായിരുന്നു പരാതിയിൽ ചൂണ്ടിക്കാട്ടിയത്.

കേസിൽ രണ്ട് വർഷത്തെ തടവ് ശിക്ഷയാണ് രാഹുലിന് ലഭിച്ചത്. വിധിയിൽ അപ്പീൽ പോകാൻ ഒരു മാസത്തെ സാവകാശം അനുവദിച്ച കോടതി കോൺഗ്രസ് നേതാവിന് ജാമ്യവും നൽകിയിട്ടുണ്ട്.

Tags: പൂർണേഷ് മോദിവിധി പ്രസ്താവംജഗ്ദീഷ് താക്കൂർcongressrahul gandhiകോൺഗ്രസ്Surat District CourtTwo years imprisonment
Share11
Tweet
Send
Share

Latest stories from this section

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

 കോളേജ് ടൂറുകളിൽ ‘സെൽഫിക്കും റീലുകൾക്കും’ പൂട്ട്! യാത്ര പരമാവധി 5 ദിവസം; കർശന നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ

പെട്ടെന്ന് ഗ്യാസ് ലീക്കായാൽ എന്ത് സംഭവിക്കും? ഭയം വേണ്ട, പരീക്ഷിച്ചു വിജയിച്ച വീട്ടമ്മയുടെ കുറിപ്പ് നോക്കൂ

പാചകവാതക ഉപഭോക്താക്കൾ ശ്രദ്ധിക്കുക! പുതിയ നിയമം പ്രാബല്യത്തിൽ; സബ്‌സിഡി മുടങ്ങാതിരിക്കാൻ ഇത് ഉടനടി ചെയ്യൂ!

ജമ്മു കശ്മീരിൽ ഭീകരവേട്ട കടുപ്പിച്ച് സുരക്ഷാസേന: ഡോഡയിലെ ഭലേസയിൽ റൂട്ട് മാർച്ച്; അതിർത്തി ഗ്രാമങ്ങളിൽ വൻ തിരച്ചിൽ!

ജമ്മു കശ്മീരിൽ ഭീകരവേട്ട കടുപ്പിച്ച് സുരക്ഷാസേന: ഡോഡയിലെ ഭലേസയിൽ റൂട്ട് മാർച്ച്; അതിർത്തി ഗ്രാമങ്ങളിൽ വൻ തിരച്ചിൽ!

രാജസ്ഥാനിൽ തദ്ദേശീയ അഹങ്കാരമായി ‘തേജസ്’; ഇന്ത്യൻ, ജപ്പാൻ വ്യോമസേനാ തലവന്മാർ ഒരുമിച്ച് പറന്നുയർന്നു, ചരിത്രം കുറിച്ച് ‘വീർ ഗാർഡിയൻ-2026’!

രാജസ്ഥാനിൽ തദ്ദേശീയ അഹങ്കാരമായി ‘തേജസ്’; ഇന്ത്യൻ, ജപ്പാൻ വ്യോമസേനാ തലവന്മാർ ഒരുമിച്ച് പറന്നുയർന്നു, ചരിത്രം കുറിച്ച് ‘വീർ ഗാർഡിയൻ-2026’!

Latest News

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

യുഎൻ പൊതുസഭയിൽ ഇന്ത്യയെ നയിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ; സെപ്റ്റംബർ 26-ന് പ്രസംഗിക്കും

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

‘ഷൂവിട്ടു, ബട്ടണിട്ടില്ല’; കാസർകോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര റാഗിങ്, 14 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘5 മാർക്ക് കിട്ടിയാലും ജയിക്കാം’; സബ്ജക്ട് മിനിമം ഒഴിവാക്കിയതിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

 കോളേജ് ടൂറുകളിൽ ‘സെൽഫിക്കും റീലുകൾക്കും’ പൂട്ട്! യാത്ര പരമാവധി 5 ദിവസം; കർശന നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ

പെട്ടെന്ന് ഗ്യാസ് ലീക്കായാൽ എന്ത് സംഭവിക്കും? ഭയം വേണ്ട, പരീക്ഷിച്ചു വിജയിച്ച വീട്ടമ്മയുടെ കുറിപ്പ് നോക്കൂ

പാചകവാതക ഉപഭോക്താക്കൾ ശ്രദ്ധിക്കുക! പുതിയ നിയമം പ്രാബല്യത്തിൽ; സബ്‌സിഡി മുടങ്ങാതിരിക്കാൻ ഇത് ഉടനടി ചെയ്യൂ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies