വായുമലിനീകരണമെന്ന വിപത്ത് ലോകമെമ്പാടും വര്‍ധിച്ചുവരികയാണ്. അതിനൊപ്പം തന്നെ ശ്വാസകോശത്തെയും അനുബന്ധ അവയവങ്ങളെയും ഇത് ക്യാന്‍സര്‍ പോലുള്ള മാരകരോഗങ്ങളുടെ അടിമയാക്കുന്നു. വായുമലിനീകരണം മനുഷ്യന്റെ ആരോഗ്യത്തിനേല്‍പ്പിക്കുന്ന ആഘാതത്തെക്കുറിച്ച് മുമ്പും ധാരാളം പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന ഒരു കണ്ടെത്തലുമായാണ് ശാസ്ത്രലോകം എത്തിയിരിക്കുന്നത്.
തലച്ചോറിനുണ്ടാകുന്ന സ്‌ട്രോക്കും ഇത്തരം മലിനീകരണവുമായി അടുത്ത ബന്ധമാണുള്ളതെന്നാണ് അവരുടെ പക്ഷം ഇത് സത്യമാണെന്ന് സ്ഥാപിക്കുന്ന തെളിവുകളും ഗവേഷകരുടെ പക്കലുണ്ടെന്ന് ഓര്‍ക്കണം. 1990 മുതല്‍ 2020വരെയുള്ള കാലഘട്ടത്തില്‍ സ്‌ട്രോക്ക് വല്ലാതെ കൂടി ഇത് പലകാരണങ്ങള്‍ ഉദാഹരണമായി പ്രായം ഭക്ഷണരീതി ഇവയൊക്കെ കൊണ്ടാണെന്ന് പറയാമെങ്കിലും ഒരു പ്രധാന കാരണമായി ഗവേഷകര്‍ കണ്ടെത്തിയത് വായുമലിനീകരണം തന്നെയാണ്.
തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയോ അതുമല്ലെങ്കില്‍ പൂര്‍ണ്ണമായും തടസ്സപ്പെടുകയോ ചെയ്യുന്നതാണ് സ്‌ട്രോക്ക് ഇതുമൂലം മിനിറ്റുകള്‍ക്കുള്ളില്‍ തലച്ചോറിലെ കോശങ്ങള്‍ നശിക്കുന്നു. ഇവ പിന്നീട് പുനര്‍നിര്‍മ്മിക്കപ്പെടുകയില്ലെന്ന് അറിയാമല്ലോ ഇതുമൂലം രോഗി കോമയിലേക്കോ മരണത്തിലേക്കോ അതുമല്ലെങ്കില്‍ ബോധം നശിച്ച അവസ്ഥയിലേക്കോ പോകുന്നു
സ്‌ട്രോക്ക് മലിനീകരണത്തോത് ഉയര്‍ന്ന രാജ്യങ്ങളില്‍ അല്ലെങ്കില്‍ പ്രദേശങ്ങളില്‍ വളരെക്കൂടുതലാണ്. കൂടാതെ വായുമലിനീകരണം മൂലം തലച്ചോറില്‍ രക്തസ്രാവമുണ്ടാകുമെന്നും പുതിയ പഠനങ്ങള്‍ പ്രകാരം കണ്ടെത്തിയിട്ടുണ്ട്.
Discussion about this post