അടുത്തിടെ പുറത്തുവന്ന ഒരു പഠനറിപ്പോര്‍ട്ട് ലോകത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്. പേഴ്‌സണല്‍ കെയര്‍ ഉത്പന്നങ്ങളായ ലോഷന്‍, സണ്‍സ്‌ക്രീന്‍ , ഹെയര്‍ ഓയില്‍ , സോപ്പ് എന്നിവയെല്ലാം കുട്ടികളില്‍ മാരകമായ പ്രത്യാഘാതം സൃഷ്ടിക്കുന്നുവെന്നാണ് പഠനം.
ഇത്തരം ഉത്പന്നങ്ങളുടെ പ്രത്യക്ഷമോ പരോക്ഷമോ ആയ ഉപയോഗം വഴി കുട്ടികളില്‍ ഫാതലേറ്റുകള്‍ എന്ന കെമിക്കലുകള്‍ കടക്കുന്നു. വിവിധ വര്‍ഗ്ഗത്തിലും രാജ്യപരിധിക്കുള്ളവരിലും ഇതിന്റെ അളവ് വ്യത്യസപ്പെട്ടിരിക്കും. എന്നാല്‍ ഇത്തരം കെമിക്കലുകള്‍ കുട്ടികളില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയും. അത് പലപ്പോഴും മരണകാരണം പോലുമായേക്കാമെന്നും ജോര്‍ജ്ജ് മേസണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നു.
ഫാതലേറ്റുകള്‍ സാധാരണയായി ഉപയോഗിക്കുന്നത് പ്ലാസ്റ്റിക്കുകളുടെ നിലനില്‍പ്പും ഫ്‌ലക്‌സിബിലിറ്റിയും വര്‍ധിപ്പിക്കുന്നതിനായാണ്. ഇതേ രാസവസ്തു തന്നെയാണ് സൗന്ദര്യവര്‍ധക വസ്തുക്കളിലും ഉപയോഗിക്കുന്നത്. മുതിര്‍ന്നവരില്‍ ഇത് അത്ര പ്രശ്‌നമാകാറില്ലെങ്കിലും കുട്ടികളില്‍ മാരകമായ സൈഡ് എഫക്റ്റുകള്‍ ഉണ്ടാക്കുന്നു. ഇത്തരം വിഷവസ്തുക്കള്‍ എത്രത്തോളം കുട്ടികള്‍ക്ക് ഉപ.യോഗിക്കാന്‍ കഴിയുന്നതാണെന്ന് കമ്പനികള്‍ പറയുമെങ്കിലും അതിലൊന്നും വിശ്വസിക്കരുതെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഇത്തരം കാര്യങ്ങളില്‍ ആഗോളതലത്തില്‍ തന്നെ ഒരു ബോധവല്‍ക്കരണം നടക്കേണ്ടത് വളരെ അനിവാര്യമാണെന്നും അവര്‍ പറയുന്നു, പലപ്പോഴും അല്‍പ്പം ദരിദ്രാവസ്ഥയിലുള്ള രാജ്യങ്ങളില്‍ ഇത്തരം അപകടകരമായ സാധനങ്ങള്‍ വിറ്റഴിക്കാന്‍ ശ്രമിക്കുന്ന കമ്പനികളെ സൂക്ഷിക്കണമെന്നും. ഭാവി തലമുറയുടെ കാര്യത്തില്‍ അല്‍പ്പം പോലും അലംഭാവം കാണിക്കരുതെന്നും അവര്‍ വ്യക്തമാക്കി.
Discussion about this post