Thursday, June 1, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മുകേഷ് അംബാനിക്കും കുടുംബത്തിനും ഇന്ത്യയിലും വിദേശത്തും സെഡ് പ്ലസ് സുരക്ഷ ഒരുക്കണമെന്ന് സുപ്രീംകോടതി; സുരക്ഷയുടെ ചിലവ് അംബാനി തന്നെ വഹിക്കും

by Brave India Desk
Mar 1, 2023, 12:59 am IST
in India, Business
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: റിലയ്ൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും ഇന്ത്യയിൽ സെഡ് പ്ലസ് സുരക്ഷ നൽകണമെന്ന് സുപ്രീംകോടതി. വിദേശത്തും ഇതേ നിലയ്ക്കുളള സുരക്ഷ ഇവർക്ക് ഒരുക്കണമെന്നും അതിനുളള ചിലവുകൾ അവർ തന്നെ വഹിക്കേണ്ടതാണെന്നും കോടതി വ്യക്തമാക്കി.

അംബാനിക്കും കുടുംബത്തിനും സുരക്ഷ ഒരുക്കുന്നത് പല ഘട്ടത്തിലും വിവാദമാകുന്ന സാഹചര്യത്തിലാണ് നിർദ്ദേശമെന്ന് സുപ്രീംകോടതി വ്യക്തമാക്കുന്നു. രാജ്യത്തെ പല ഹൈക്കോടതികളും ഇക്കാര്യത്തിൽ വ്യത്യസ്ത നിലപാടുകൾ പ്രസ്താവിച്ചതും കോടതി ചൂണ്ടിക്കാട്ടി. സെഡ് പ്ലസ് സുരക്ഷ നൽകുന്നുണ്ടെന്ന് മഹാരാഷ്ട്ര സർക്കാരും കേന്ദ്ര ആഭ്യന്തരമന്ത്രാലയവും ഉറപ്പ് വരുത്തണമെന്നും ജസ്റ്റീസുമാരായ കൃഷ്ണമുരാരി, അഹ്‌സാനുദ്ദീൻ അമാനുളള എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.

Stories you may like

കരുണാനിധി വിചാരിച്ചാലും നടക്കില്ല, പിന്നല്ലേ സ്റ്റാലിൻ; തമിഴ്‌നാട്ടിലെ 45 ഇടങ്ങളിലും സമാധാനപരമായി ആർഎസ്എസിന്റെ ഗംഭീര റൂട്ട്മാർച്ച്

അംബാനിയും അദാനിയും രാജ്യത്തിനു നൽകിയ സംഭാവനകൾ മറക്കരുത്; മറ്റ് വിഷയങ്ങൾക്ക് പ്രാധാന്യം കൊടുക്കണം; കോൺഗ്രസിന്റെ തലയ്ക്കടിച്ച് ശരദ് പവാർ

ഇന്ത്യയ്ക്കകത്തെയും പുറത്തെയും അംബാനിയുടെ ബിസിനസുകൾ കണക്കിലെടുത്താൽ അദ്ദേഹത്തിന് സുരക്ഷാ ഭീഷണിയുണ്ടെങ്കിൽ മതിയായ സുരക്ഷ ഒരുക്കേണ്ടതുണ്ടെന്ന് കോടതി വിലയിരുത്തി. അത് ചില മേഖലകളിൽ മാത്രമാക്കി ചുരുക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. തുടർന്നാണ് ഇന്ത്യയിൽ പൂർണമായി സെഡ് പ്ലസ് സുരക്ഷ അനുവദിക്കാൻ കോടതി ഉത്തരവിട്ടത്.

മുംബൈയിൽ അംബാനിക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും സുരക്ഷ നൽകുന്നത് തുടരണമെന്ന് കോടതി കഴിഞ്ഞ വർഷം ജൂലൈ 22 ന് ഉത്തരവിട്ടിരുന്നു. ഇക്കാര്യത്തിൽ വ്യക്തത തേടി നൽകിയ അപേക്ഷയിലാണ് കോടതി രാജ്യത്തുടനീളം അംബാനിക്ക് സുരക്ഷ നൽകാൻ ഉത്തരവിട്ടത്.

Tags: സുപ്രീംകോടതിz+ securityസെഡ് പ്ലസ് സുരക്ഷമുകേഷ് അംബാനിmukesh ambanisupreme court order
Share1TweetSendShare

Discussion about this post

Latest stories from this section

”നടപടിയെടുക്കാൻ നൽകിയ സമയം അവസാനിച്ചു, ഇനി എന്ത് സംഭവിക്കുമെന്ന് കാണാം”; അശോക് ഗെഹ്ലോട്ടിനെതിരെ വീണ്ടും വാളെടുത്ത് സച്ചിൻ പൈലറ്റ്

വോട്ടിന് സൗജന്യം; രാജസ്ഥാനിൽ സൗജന്യ വാഗ്ദാനങ്ങളുമായി അശോക് ഗെഹ്ലോട്ട്; 100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കി

ബലാത്സംഗം ചെയ്തു, മുസ്ലീമാകാനും പേര് മാറ്റാനും നിർബന്ധിച്ചു; വിസമ്മതിച്ചപ്പോൾ കൊല്ലാൻ ശ്രമം; മോഡലിന്റെ പരാതിയിൽ യുവാവിനെതിരെ കേസ്

നിർണായക ചർച്ച; പ്രചണ്ഡയെ കണ്ട് അജിത് ഡോവൽ; സുരക്ഷാ വിഷയങ്ങൾ ചർച്ചയാകും

Next Post

കൈലാഷ് ഗെലോട്ട് ഡൽഹിയുടെ പുതിയ ധനമന്ത്രിയാകും, രാജ്കുമാർ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യും

Latest News

അർനോൾട്ടിനെ മറികടന്നു; ലോകസമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ഇലോൺ മസ്‌ക്

”നടപടിയെടുക്കാൻ നൽകിയ സമയം അവസാനിച്ചു, ഇനി എന്ത് സംഭവിക്കുമെന്ന് കാണാം”; അശോക് ഗെഹ്ലോട്ടിനെതിരെ വീണ്ടും വാളെടുത്ത് സച്ചിൻ പൈലറ്റ്

അക്ഷരമുറ്റത്തേക്ക് കുരുന്നുകൾ; സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും

കണ്ണൂരിൽ ട്രെയിനിൽ പൊട്ടിത്തെറി; അഗ്നിശമനസേന തീയണച്ചു; അട്ടിമറി സംശയിക്കുന്നുവെന്ന് റെയിൽവേ

കിട്ടിയോ ഇല്ല, ചോദിച്ചു വാങ്ങി; സുരാജ് വെഞ്ഞാറമ്മൂടിന്റെ പോസ്റ്റിൽ കമന്റിട്ട എഎ റഹീം ഓടിയത് കണ്ടംവഴി; തീവ്രത അളക്കുന്ന യന്ത്രവും പികെ ശശി വിഷയവും ഓർമ്മിപ്പിച്ച് കമന്റുകൾ

വോട്ടിന് സൗജന്യം; രാജസ്ഥാനിൽ സൗജന്യ വാഗ്ദാനങ്ങളുമായി അശോക് ഗെഹ്ലോട്ട്; 100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കി

പീഡനക്കേസ് പ്രതിയെന്ന് പ്രചരിപ്പിച്ചു, അധിക്ഷേപിച്ചു; പോലീസിനെതിരെ ആത്മഹത്യക്കുറിപ്പ്; പിന്നാലെ ജീവനൊടുക്കി

ബലാത്സംഗം ചെയ്തു, മുസ്ലീമാകാനും പേര് മാറ്റാനും നിർബന്ധിച്ചു; വിസമ്മതിച്ചപ്പോൾ കൊല്ലാൻ ശ്രമം; മോഡലിന്റെ പരാതിയിൽ യുവാവിനെതിരെ കേസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies