പാമ്പുകളുടെ പരിണാമയാത്ര വളരെ കൗതുകമുണര്‍ത്തുന്ന ഒന്നാണ്. പരിണാമ ഗവേഷകരെ തുടക്കം മുതല്‍ തന്നെ ആവേശം കൊള്ളിച്ച കാര്യമാണ് പാമ്പുകളുടെ കാലുകള്‍ക്ക് എന്തുസംഭവിച്ചുവെന്ന ചോദ്യം. എങ്ങനെയാണ് പരിണാമ ദശയുടെ എവിടെ വെച്ചാണ് പാമ്പുകള്‍ക്ക് തങ്ങളുടെ കാലുകള്‍ നഷ്ടമായത്. ഈ ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍.
ഈ മാറ്റം സംഭവിച്ചത് മില്യണ്‍കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. പ്രകൃതിയുമായി പൊരുത്തപ്പെടുന്നതിനായി അവര്‍ക്ക് ശരീരത്തിലും മാറ്റങ്ങള്‍ സ്വീകരിക്കേണ്ടി വന്നുവെന്നതാണ് ചുരുക്കം. ഇന്നു കാണുന്ന പല്ലി മുതല്‍ ഉരഗവര്‍ഗ്ഗത്തില്‍ പെട്ട നടക്കുന്ന എല്ലാജീവികളുടെയും പാമ്പുകളുടെയും പൊതു പൂര്‍വ്വികന്‍ ഒന്നാണെന്ന് അറിയുക. ഇതില്‍ പല്ലിവര്‍ഗ്ഗക്കാര്‍ക്ക് കാലുകള്‍ നഷ്ടമായില്ല എന്നാല്‍ പാമ്പുകള്‍ക്ക് നേരെ ിരിച്ചും സംഭവിച്ചു.
സോണിക് ഹെഗ്‌ഡെഹോഗ് എന്ന ജീനാണ് കൈകാലുകളുടെ വളര്‍ച്ചയ്ക്ക് നിര്‍ണ്ണായക പങ്കുവഹിക്കുന്നത്. എന്നാല്‍ പാമ്പുകളില്‍ ഈ ജീനിന് ചില മ്യൂട്ടേഷനുകള്‍ സംഭവിച്ചു. 100 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു അത്. സോണിക് ജീനിന്റെ യഥാര്‍ത്ഥ ലക്ഷ്യമെന്തോ അത് അതില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു. ഇത് വ്യക്തമായത് ചില ഫോസിലുകളില്‍ നടത്തിയ പഠനവും മുന്‍നിര്‍ത്തിയാണ് 90 മില്യണ്‍ വര്‍ഷം പഴക്കമുള്ള പാമ്പ് ഫോസില്‍ ഇതിലേക്ക് വെളിച്ചം വീശുന്ന സൂചനകള്‍ നല്‍കുന്നുണ്ട്.
ജലത്തിലുള്ള വാസം പാമ്പുകളെ തങ്ങളുടെ കൈകാലുകള്‍ നഷ്ടപ്പെടുന്ന പരിണാമത്തിലേക്ക് നയിക്കുകയായിരുന്നു. പാമ്പുകളുടെ ചെവിയുടെ ഘടന അവരുടെ ശരീരത്തിനുള്ളിലാണ് ഉള്ളത്. എന്നാല്‍ അതും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല. ഈ പ്രത്യേകതയും പാമ്പുകളുടെ ദീര്‍ഘനാളുകളായുള്ള ജല വാസത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ പാമ്പുകള്‍ക്ക് ഇനിയൊരിക്കലും കാലുകള്‍ മുളയ്ക്കില്ലേ ആ ചോദ്യത്തിന് ശാസ്ത്രം നല്‍കുന്ന ഉത്തരം അതിന് സാധ്യതയുണ്ടെന്നതാണ്
ഇപ്പോഴും ചില പാമ്പുകളില്‍ കൈകാലുകള്‍ മുളയ്ക്കുന്നതിനാവശ്യമായ ജീനുകള്‍ വസിക്കുന്നുണ്ട്. ഉദാഹരണമായി പൈത്തനുകള്‍ക്ക് ഭാഗികമായ കാലുകളുടെ അസ്ഥികള്‍ വരെ രൂപപ്പെട്ടു കഴിഞ്ഞുവെന്നോര്‍ക്കണം. അതായത് പാമ്പുകള്‍ക്ക് കാലുകളുണ്ട് അത് നമ്മള്‍ക്ക് കാണാവുന്ന തരത്തിലുള്ള രൂപത്തിലല്ലെന്ന് മാത്രം.
Discussion about this post