വാര്‍ധക്യം വിശ്രമത്തിന്റെ കൂടി സമയമാണ് എന്നാല്‍ പലര്‍ക്കും അതിന് കഴിയാറില്ല. അപ്പോഴും വീട്ടിലെ ജോലികള്‍ അവര്‍ക്ക് ചെയ്യേണ്ടതായി വരുന്നു. വിശേഷിച്ചും സ്ത്രീകള്‍ക്ക് ഇപ്പോഴിതാ ഇതില്‍ നിന്ന് വ്യത്യസ്തമായിരിക്കുകയാണ് ഗുജറാത്തിലെ ചന്ദഗി എന്ന ഗ്രാമം. എന്താണ് ഇവിടുത്തെ പ്രത്യേകത എന്നല്ലേ, ഈ ഗ്രാമത്തില്‍ നിലവില്‍ ആകെ 500 ആളുകള്‍ മാത്രമാണ് ഉള്ളത് ബാക്കിയുള്ളവരൊക്കെ അങ്ങ് നഗരത്തിലേക്ക് താമസം മാറ്റി. ഈ 500 പേരില്‍ കൂടുതല്‍ പേരും വൃദ്ധരാണ്.
ഗ്രാമത്തിലെ ഭക്ഷണം ഉണ്ടാക്കുന്നത് ഒന്നിച്ചാണ് അതിനായി ഒരു പൊതുസ്ഥലം തന്നെ അവിടെയുണ്ട്. ഇവിടെ ഭക്ഷണം ഒന്നിച്ച് പാകം ചെയ്യുന്നതിനായി 2000 രൂപ ഓരോരുത്തരും നല്‍കേണ്ടതുണ്ട്. കൂടാതെ പാചകക്കാരന് 11000 രൂപ എല്ലാവരും ചേര്‍ന്ന് നല്‍കേണ്ടതുണ്ട്. പരമ്പരാഗത ഗുജറാത്തി വിഭവങ്ങളാണ് ഇവിടെ എല്ലാവര്‍ക്കുമായി പാചകം ചെയ്യുക. അതിനൊപ്പം തന്നെ പോഷകമൂല്യമുള്ള ഭക്ഷണ പദാര്‍ഥങ്ങളാണ് ഇവിടെ പാചകം ചെയ്യപ്പെടുന്നത്.
മറ്റൊരു വലിയ പ്രത്യേകത ഭക്ഷണം ഒന്നിച്ച് വെക്കുന്നത് പോലെ തന്നെ ഒന്നിച്ചാണ് ഇവര്‍ കഴിക്കുന്നതും എന്നതാണ് ഗ്രാമത്തില്‍ സൗരോര്‍ജ്ജം ഉപയോഗിച്ച് എയര്‍കണ്ടീഷന്‍ ചെയ്ത ഒരു ഹാള്‍ ഉണ്ട്. ഭക്ഷണ സമയമാകുമ്പോഴേക്കും എല്ലാവരും ഇവിടെ എത്തിച്ചേരും.
പിന്നെ പതുക്കെ ഗ്രാമത്തിലെ വിശേഷങ്ങളും പങ്കുവെച്ച് അവര്‍ ഒന്നിച്ച് ഭക്ഷണം കഴിക്കും. ഇത് ഇവര്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാനും ശക്തമാക്കാനും വളരെയധികം സഹായിക്കുന്നുണ്ട്. ആര്‍ക്കും ഒറ്റപ്പെട്ടുവെന്ന തോന്നല്‍ ഉണ്ടാകുന്നില്ല
ഇവര്‍ ഒരുക്കിയ ഈ സമൂഹ അടുക്കള ഗ്രാമത്തിന് പുറത്തുനിന്നുള്ളവരുടെയും ശ്രദ്ധയെ ആകര്‍ഷിച്ചിരിക്കുകയാണ് ഇവിടെ നിന്നുള്ളവരെല്ലാം ഇവരുടെ രീതികള്‍ കാണാനും അറിയാനും ഗ്രാമം സന്ദര്‍ശിക്കുകയാണ്. അതോടൊപ്പം മറ്റ് പല ഗ്രാമങ്ങളും ഈ മാതൃക നടപ്പിലാക്കാനുള്ള ഒരുക്കത്തില്‍ കൂടിയാണ്.
Discussion about this post