Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

തലങ്ങും വിലങ്ങുമോടാൻ വന്ദേ ഭാരത് ട്രെയിനുകൾ; ഇതുവരെ പതിനാല് റൂട്ടുകളിൽ ; വിശദവിവരങ്ങൾ അറിയാം

തിരുവനന്തപുരത്തിനും കണ്ണൂരിനുമിടയിൽ പുതിയ വന്ദേ ഭാരത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

by Brave India Desk
Apr 8, 2023, 05:05 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram


തിരുവനന്തപുരം – കണ്ണൂർ വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനം ചെയ്യുന്നതോടെ രാജ്യത്തുടനീളം 15 വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഗതാഗത യോഗ്യമാകും. സെക്കന്തരാബാദിലും ചെന്നൈയിലും അജ്മീറിലും  വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയടുത്ത് രാജ്യത്തിന് സമർപ്പിച്ചിരുന്നു .തിരുപ്പതിക്കും  സെക്കന്തരാബാദിനും ഇടയിലും ചെന്നൈക്കും കോയമ്പത്തൂരിനും അജ്മീറിനും ഡൽഹിക്കും ഇടയിലാണ് വന്ദേഭാരത് സർവീസുകൾ ഉദ്ഘാടനം ചെയ്തത്.

യാത്രക്കാർക്കിടയിൽ വൻ സ്വീകാര്യതയാണ് വന്ദേ ഭാരത് ട്രെയിനുകൾക്ക് ലഭിക്കുന്നത്. മണിക്കൂറിൽ 130 കിലോമീറ്റർ വേഗത ലഭിക്കുന്ന വന്ദേ ഭാരത് ട്രെയിനുകൾ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനാണ്. ട്രെയിനിന്റെ പരമാവധി വേഗത മണിക്കൂറിൽ 180 കിലോമീറ്ററാണ്. കേരളത്തിൽ റെയിൽ പാളത്തിന്റെ പ്രത്യേകതകൾ മൂലം വന്ദേഭാരതിന് അതിന്റെ യഥാർത്ഥ വേഗത കൈവരിക്കാൻ തത്കാലം കഴിയില്ല എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

Stories you may like

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

വന്ദേ ഭാരത് ട്രെയിനുകളുടെ റൂട്ട് താഴെ പറയും വിധമാണ്

1. ന്യൂഡൽഹി – വാരാണസി വന്ദേ ഭാരത് എക്‌സ്‌പ്രസ്: 2019 ഫെബ്രുവരി 15-ന് ന്യൂഡൽഹി-കാൺപൂർ-അലഹബാദ്-വാരണാസി റൂട്ടിൽ ആദ്യത്തെ വന്ദേ ഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. തിങ്കൾ, വ്യാഴം ഒഴികെയുള്ള അഞ്ച് ദിവസങ്ങളിൽ ട്രെയിൻ ഓടുന്നു. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് രാവിലെ 6:00 ന് പുറപ്പെടുന്ന ട്രെയിൻ 759 കിലോമീറ്റർ ദൂരം പിന്നിട്ട് ഉച്ചയ്ക്ക് 2:00 ന് വാരണാസിയിലെത്തും.

2. ന്യൂഡൽഹി – ശ്രീ മാതാ വൈഷ്ണോ ദേവി കത്ര (ജെ&കെ) വന്ദേ ഭാരത് എക്സ്പ്രസ്: ഈ വന്ദേ ഭാരത് ട്രെയിൻ ന്യൂഡൽഹി സ്റ്റേഷനും മാതാ വൈഷ്ണോ ദേവിയുടെ ബേസ് ക്യാമ്പ് കത്രയ്ക്കും ഇടയിൽ ഓടുന്നു. ഇത് എട്ട് മണിക്കൂർ കൊണ്ടാണ് ട്രെയിൻ ഓട്ടം പൂർത്തിയാക്കുന്നത്. ചൊവ്വാഴ്ച ഒഴികെയുള്ള ആറ് ദിവസങ്ങളിൽ ട്രെയിൻ ഓടുന്നുണ്ട്. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് രാവിലെ 6:00 ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 2:00 ന് ശ്രീ മാതാ വൈഷ്ണോ ദേവി കത്രയിൽ എത്തും.

3. ഗാന്ധിനഗർ- മുംബൈ വന്ദേ ഭാരത് എക്‌സ്‌പ്രസ്: ഈ വന്ദേ ഭാരത് എക്‌സ്‌പ്രസ് 2022 സെപ്‌റ്റംബർ 30-ന് പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഞായറാഴ്ച ഒഴികെയുള്ള ആറ് ദിവസങ്ങളിൽ ട്രെയിൻ ഓടുന്നു. മുംബൈ സെൻട്രലിൽ നിന്ന് രാവിലെ 6:00 ന് പുറപ്പെടുന്ന ട്രെയിൻ 522 കിലോമീറ്റർ ദൂരം പിന്നിട്ട് 12:25 ന് ഗാന്ധിനഗർ ക്യാപിറ്റൽ സ്റ്റേഷനിലെത്തും.

4. ന്യൂഡൽഹി – ഹിമാചൽ പ്രദേശിലെ അംബ് അന്ദൗര വന്ദേ ഭാരത് എക്സ്പ്രസ്: വെള്ളിയാഴ്ച ഒഴികെയുള്ള ആറ് ദിവസങ്ങളിൽ ട്രെയിൻ ഓടുന്നു. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് രാവിലെ 05:50 ന് പുറപ്പെടുന്ന ട്രെയിൻ രാവിലെ 11:05 ന് അംബ് അനദൗരയിൽ എത്തിച്ചേരും.

5. ചെന്നൈ-മൈസൂർ വന്ദേ ഭാരത് എക്സ്പ്രസ്: ബുധനാഴ്ച ഒഴികെയുള്ള ആറ് ദിവസങ്ങളിൽ ഈ ട്രെയിൻ ഓടുന്നുണ്ട്. ചെന്നൈയിൽ നിന്ന് രാവിലെ 05:50 ന് പുറപ്പെടുന്ന ട്രെയിൻ 401 കിലോമീറ്റർ ദൂരം പിന്നിട്ട് 12:20 ന് മൈസൂരു ജംഗ്ഷനിലെത്തും.

6. നാഗ്പൂർ-ബിലാസ്പൂർ വന്ദേ ഭാരത് എക്സ്പ്രസ്: ഈ ട്രെയിൻ മഹാരാഷ്ട്രയിലെ നാഗ്പൂരിനും ഛത്തീസ്ഗഡിലെ ബിലാസ്പൂരിനും ഇടയിലാണ് സർവീസ് നടത്തുന്നത്. ശനിയാഴ്ച ഒഴികെയുള്ള ആറ് ദിവസങ്ങളിൽ ട്രെയിൻ ഓടുന്നു. നാഗ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഉച്ചയ്ക്ക് 02:05 ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 07:35 ന് ബിലാസ്പൂരിലെത്തും.

7. ഹൗറ – ന്യൂ ജൽപായ്ഗുരി വന്ദേ ഭാരത് എക്സ്പ്രസ്: 2022 ഡിസംബർ 30 ന് പ്രധാനമന്ത്രി മോദി പശ്ചിമ ബംഗാളിലെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. ബുധനാഴ്ച ഒഴികെയുള്ള ആറ് ദിവസങ്ങളിൽ ട്രെയിൻ ഓടുന്നുണ്ട്. രാവിലെ 05:55 ന് ഹൗറ ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഏഴ് മണിക്കൂറും മുപ്പത് മിനിറ്റും കൊണ്ട് 454 കിലോമീറ്റർ ദൂരം പിന്നിട്ട് ഉച്ചയ്ക്ക് 1:25 ന് ന്യൂ ജൽപായ്ഗുരിയിലെത്തും.

8. സെക്കന്തരാബാദ്-വിശാഖപട്ടണം വന്ദേ ഭാരത് എക്സ്പ്രസ്: തെലങ്കാനയിലെ സെക്കന്തരാബാദിനും ആന്ധ്രാപ്രദേശിലെ തുറമുഖ നഗരമായ വിശാഖപട്ടണത്തിനും ഇടയിലാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. ഞായറാഴ്ച ഒഴികെയുള്ള ആറ് ദിവസങ്ങളിൽ ട്രെയിൻ ഓടുന്നു. സെക്കന്തരാബാദ് ജംഗ്ഷനിൽ നിന്ന് ഉച്ചകഴിഞ്ഞ് 3:00 ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 11:30 ന് വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും.

9. മുംബൈ-സോലാപൂർ വന്ദേ ഭാരത് എക്സ്പ്രസ്: ഈ ട്രെയിൻ മുംബൈയ്ക്കും സോലാപൂരിനും ഇടയിൽ ബുധനാഴ്ച ഒഴികെയുള്ള ആറ് ദിവസങ്ങളിൽ ഓടുന്നു. മുംബൈയിലെ ഛത്രപതി ശിവാജി ടെർമിനലിൽ നിന്ന് (സിഎസ്ടി) വൈകുന്നേരം 4:05 ന് പുറപ്പെടുന്ന ട്രെയിൻ 6 മണിക്കൂറും 35 മിനിറ്റും നീണ്ട യാത്രയിൽ രാത്രി 10:40 ന് സോലാപൂരിലെത്തും.

10. മുംബൈ-ഷിർദി വന്ദേ ഭാരത് എക്സ്പ്രസ്: ഈ വന്ദേ ഭാരത് ട്രെയിൻ മുംബൈ സിഎസ്ടി സ്റ്റേഷനും സായിനഗർ ഷിർദിക്കും ഇടയിൽ ഓടുന്നു, അഞ്ച് മണിക്കൂറും 20 മിനിറ്റും കൊണ്ട് ദൂരം പിന്നിടുന്നു. മുംബൈയിൽ നിന്ന് രാവിലെ 6.20ന് പുറപ്പെടുന്ന ട്രെയിൻ 11.40ന് ഷിർദിയിലെത്തും. ചൊവ്വാഴ്ച ഒഴികെയുള്ള ആറ് ദിവസങ്ങളിൽ ട്രെയിൻ ഓടുന്നു.

11. ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ– ഭോപ്പാലിലെ റാണി കമലപതി സ്റ്റേഷൻ വന്ദേ ഭാരത് എക്സ്പ്രസ്: പ്രധാനമന്ത്രി മോദി ഏപ്രിൽ 1 ന് മധ്യപ്രദേശിലെ ഭോപ്പാലിലെ റാണി കമലാപതി സ്റ്റേഷനിൽ നിന്ന് പതിനൊന്നാമത് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. ന്യൂഡൽഹി റെയിൽവേ സ്റ്റേഷന് പകരം ഭോപ്പാലിൽ നിന്ന് ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനിലേക്കാണ് ട്രെയിൻ സർവീസ് നടത്തുന്നത് – അര മണിക്കൂർ സമയം ലാഭിക്കാൻ. ഏഴ് മണിക്കൂറും 45 മിനിറ്റും കൊണ്ട് 700 കിലോമീറ്റർ ദൂരം ഈ ട്രെയിൻ പിന്നിടും. ശനിയാഴ്ച ഒഴികെയുള്ള ആറ് ദിവസങ്ങളിൽ ഇത് പ്രവർത്തിക്കുന്നു. ഭോപ്പാലിൽ നിന്ന് രാവിലെ 5:55 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1:45 ന് ഡൽഹിയിൽ എത്തിച്ചേരും.

12. സെക്കന്തരാബാദ് – തിരുപ്പതി വന്ദേ ഭാരത് എക്‌സ്പ്രസ്: രണ്ട് നഗരങ്ങൾക്കിടയിലുള്ള 660 കിലോമീറ്റർ ദൂരം എട്ട് മണിക്കൂറും 30 മിനിറ്റും കൊണ്ട് ട്രെയിൻ പിന്നിടുന്നു. സെക്കന്തരാബാദിൽ നിന്ന് രാവിലെ 6 മണിക്ക് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 2:30 ന് തിരുപ്പതിയിലെത്തും. ചൊവ്വാഴ്ച ഒഴികെയുള്ള ആറ് ദിവസങ്ങളിൽ ഇത് പ്രവർത്തിക്കും.

13.ചെന്നൈ-കോയമ്പത്തൂർ വന്ദേ ഭാരത് എക്സ്പ്രസ്: ഈ വന്ദേ ഭാരത് ട്രെയിൻ ചെന്നൈയ്ക്കും കോയമ്പത്തൂരിനും ഇടയിൽ 495 കിലോമീറ്റർ ദൂരം ആറ് മണിക്കൂറും 10 മിനിറ്റും കൊണ്ട് പിന്നിടും. ബുധനാഴ്ച ഒഴികെയുള്ള ആറ് ദിവസങ്ങളിൽ ഇത് പ്രവർത്തിക്കും. കോയമ്പത്തൂരിൽ നിന്ന് രാവിലെ ആറിന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.10ന് ചെന്നൈ സെൻട്രലിലെത്തും.

14. അജ്മീർ-ഡൽഹി കന്റോൺമെന്റ് വന്ദേ ഭാരത് എക്‌സ്പ്രസ്:  ഏറ്റവും പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് അജ്മീറിനും ഡൽഹി കന്റോണ്മെന്റിനും ഇടയിൽ സർവീസ് നടത്തും, ജയ്പൂർ, അൽവാർ, ഗുഡ്ഗാവ് എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടായിരിക്കും. അജ്മീർ-ഡൽഹി കാന്റ് വന്ദേ ഭാരത് എക്‌സ്പ്രസ് രാജസ്ഥാനിലെ ആദ്യത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനാണ്. ഡൽഹി കന്റോൺമെന്റിനും അജ്മീറിനും ഇടയിലുള്ള ദൂരം അഞ്ച് മണിക്കൂറും 15 മിനിറ്റും കൊണ്ട് ഇത് മറികടക്കും

Tags: Narendra ModiVande BharatVande Bharat TrainKannur- TVMTotal Vandr Bharat
Share3
Tweet
Send
Share

Latest stories from this section

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies