തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ടിക്കറ്റുകൾ നേരിട്ട് റെയിൽവേ കൗണ്ടറുകൾ വഴിയോ, വെബ്‌സൈറ്റുകൾ, മൊബൈൽ അപ്പ് എന്നിവയിലൂടെയോ ബുക്ക് ചെയ്യാം. ഏപ്രിൽ 28 മുതലുള്ള സർവ്വീസിന്റെ ബുക്കിംഗാണ് ആരംഭിച്ചത്. തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.20 നാണ് ട്രെയിൻ പുറപ്പെടുക. കാസർകോട് നിന്ന് ഉച്ചയ്ക്ക് 2.30 നും തിരിക്കും. വ്യാഴാഴ്ച സർവീസില്ല.
ടിക്കറ്റ് നിരക്ക് ഇങ്ങനെ
തിരുവനന്തപുരത്ത് നിന്ന് കാസർകോട് വരെ ചെയർകാറിൽ യാത്ര ചെയ്യാൻ 1590 രൂപയാണ് ടിക്കറ്റ് നിരക്ക്. എക്‌സിക്യൂട്ടീവ് ക്ലാസിന് 2880 രൂപയാകും. ചെയർ കാറിൽ 914 സീറ്റുകളും എക്‌സിക്യൂട്ടീവിൽ 86 സീറ്റുകളുമാണുള്ളത്.
തിരുവന്തപുരം-കോഴിക്കോട് ചെയർകാർ- 1080 രൂപ, എക്‌സിക്യൂട്ടീവ് – 2060 രൂപ
തിരുവനന്തപുരം- എറണാകുളം ചെയർകാർ-765 രൂപ, എക്‌സിക്യൂട്ടീവ്-1420 രൂപ
തിരുവനന്തപുരം- ഷൊർണൂർ- ചെയർകാർ- 950 രൂപ, എക്‌സിക്യൂട്ടീവ്-1775 രൂപ
തിരുവനന്തപുരം-തൃശൂർ- ചെയർകാർ- 880 രൂപ, എക്‌സ്‌ക്യൂട്ടീവ് -1650 രൂപ
തിരുവനന്തപുരം -കോട്ടയം- ചെയർകാർ 550, എക്‌സിക്യൂട്ടീവ്-1075 രൂപ
തിരുവനന്തപുരം- കൊല്ലം- 435, എക്‌സിക്യൂട്ടീവ്-835 രൂപ












