ജെറുസലേം: അൽ അഖ്‌സ മസ്ജിദിലുണ്ടായ സംഘർഷത്തിന് പിന്നാലെ ശാന്തത പാലിക്കാൻ നിർദ്ദേശിച്ച് ഇന്ത്യ.ഇസ്രായേലിനോടും പലസ്തീനികളോടുമാണ് ഇന്ത്യ ശാന്തത പാലിക്കാനും അക്രമം വെടിയാനും ആവശ്യപ്പെട്ടത്. പലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണെന്ന് ഇന്ത്യ ആവർത്തിച്ചു.
പലസ്തീൻ വിഷയത്തിൽ ഞങ്ങളുടെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണ്. ദ്വിരാഷ്ട്ര പരിഹാരത്തിനായി ഇസ്രായേലികളും പലസ്തീനുകളും തമ്മിൽ നേരിട്ടുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.
ജൂതരും മുസ്ലീങ്ങളും ഒരു പോലെ പുണ്യഭൂമിയായി കരുതുന്നിടത്താണ് അൽ അഖ്‌സ പള്ളി സ്ഥിതിചെയ്യുന്നത്. ഡോം ഓഫ് ദി റോക്ക്, അൽ-അഖ്‌സ പള്ളി അഥവാ ഖിബ്ലി മസ്ജിദ് എന്നീ രണ്ട് ആരാധനാലയങ്ങളും കൂടി ചേർന്നതാണ് അൽ-അഖ്‌സയെന്നാണ് പറയപ്പെടുന്നത്. ജൂതരുടെ പ്രാർഥനാ കേന്ദ്രമായ പടിഞ്ഞാറൻ മതിലിനെ അഭിമുഖീകരിക്കുന്ന രീതിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.










Discussion about this post