തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയെ വെള്ളക്കരം ഇന്ന് മുതൽ പ്രാബല്യത്തിൽ. ലിറ്ററിന് ഒരു പൈസയുടെ വർദ്ധനമാണ് ഉണ്ടായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് വെള്ളിയാഴ്ച പുറത്തുവന്നിരുന്നു.
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾ വലിയ ആഘാതമാണ് പുതുക്കിയ വെള്ളക്കരം. പുതിയ ഉത്തരവ് പ്രകാരം 200 മുതൽ 400 രൂപ വരെയാണ് കുടുംബങ്ങൾക്ക് അധികം നൽകേണ്ടിവരിക. വെള്ളിയാഴ്ച മുതൽ ഉപയോഗിച്ച വെള്ളത്തിന് പുതുക്കിയ നിരക്ക് ഈടാക്കുമെന്നാണ് സർക്കാർ നിർദ്ദേശം.
നേരത്തെ മാർച്ചിൽ മാത്രമേ വെള്ളക്കരം വർദ്ധിപ്പിക്കൂ എന്നാണ് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇതിന് വിരുദ്ധമായി ആളുകളെ ഞെട്ടിച്ച് ബജറ്റ് പ്രഖ്യാപനം നടന്ന വെള്ളിയാഴ്ച ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. വീട്ടു നികുതിയുൾപ്പെടെ നികുതി ഭാരം സാധാരണക്കാരനിൽ അടിച്ചേൽപ്പിച്ച് കൊണ്ടുള്ളതാണ് ബജറ്റ്. ഇതിനിടെയാണ് കൂടുതൽ പ്രഹരമായി വെള്ളക്കരത്തിലുണ്ട വർദ്ധനവ്.









Discussion about this post