Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

കമ്മിൻസിന് മൂന്ന് പ്ലാനുകൾ, വൈഭവിന് ഒരൊറ്റ ഉത്തരം; ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും ശപിക്കപ്പെട്ട പന്തും സെഞ്ചുറിയും

by Brave India Desk
May 28, 2026, 11:51 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

2024-ലെ ഐ.പി.എൽ സീസൺ അരങ്ങേറുമ്പോൾ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിൻ്റെ നായകനായ പാറ്റ് കമ്മിൻസ് ഡ്രെസ്സിംഗ് റൂമിൽ ഒരു പ്രസംഗം നടത്തുന്നുണ്ട്. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 287 റൺസ് നേടി മത്സരം വിജയിച്ചതിനുശേഷമാണ് കമ്മിൻസ് സംസാരിച്ചത്.

ആ പ്രസംഗത്തിലെ പ്രസക്ത ഭാഗം ഇതായിരുന്നു ”നമുക്കെതിരെ കളിക്കാൻ എല്ലാ ടീമുകളും ഭയപ്പെടുന്നു. ചില ടീമുകൾ ഗ്രൗണ്ടിൽ ഇറങ്ങുന്നതിന് മുമ്പ് തന്നെ നമ്മളോട് പരാജയം സമ്മതിക്കുന്നു…!” അങ്ങേയറ്റം സ്ഫോടനാത്മകമായ ഗെയിമാണ് കമ്മിൻസിനു കീഴിൽ സൺറൈസേഴ്സ് കളിക്കാറുള്ളത്. അവർ ആദ്യം ബാറ്റ് ചെയ്യുന്ന അവസരങ്ങളിലെല്ലാം 300 റൺസ് അടിക്കുമെന്ന് നമുക്ക് തോന്നും! എതിരാളികൾ പടുത്തുയർത്തുന്നത് എത്ര വലിയ സ്കോറായാലും സൺറൈസേഴ്സ് അത് ചേസ് ചെയ്ത് ജയിക്കുമെന്ന് എല്ലാവരും കരുതും! ഈ മാനസിക ആധിപത്യത്തെക്കുറിച്ചാണ് കമ്മിൻസ് പ്രസംഗിച്ചത്.

Stories you may like

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

സഞ്ജു സാംസണിനെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം, ആർക്ക് വേണ്ടിയും അയാളെ ടീമിൽ നിന്ന് മാറ്റരുത്: അഞ്ജും ചോപ്ര

അങ്ങനെയുള്ള സൺറൈസേഴ്സ് ടീം 2026-ലെ ഐ.പി.എല്ലിൽ നിന്ന് പുറത്തായിരിക്കുന്നു! മദമിളകിയ കൊമ്പൻമാരെപ്പോലെ നിന്നിരുന്ന ട്രാവിസ് ഹെഡിനെയും അഭിഷേക് ശർമ്മയേയും ആൻ റിച്ച് ക്ലാസനെയും ഇഷാൻ കിഷനെയും ഒരു 15 വയസ്സുകാരൻ ഏറെക്കുറേ ഒറ്റയ്ക്ക് തളച്ചിരിക്കുന്നു! ഇടഞ്ഞ ആനയുടെ കണ്ണിൽ തോട്ടി കയറ്റി അങ്കം ജയിച്ച വൈഭവ് സൂര്യവൻഷി. ക്രിക്കറ്റ് ലോകത്ത് പ്രശസ്തമായ ഒരു കഥയുണ്ട്. ഗ്രെഗ് തോമസ് എന്ന ഫാസ്റ്റ് ബോളർ സാക്ഷാൽ വിവിയൻ റിച്ചാർഡ്സിനെതിരെ പന്തെറിയുകയായിരുന്നു. റിച്ചാർഡ്സിനെ പലതവണ ബീറ്റ് ചെയ്തപ്പോൾ തോമസ് മുറുമുറുത്തു- ”ഹേ വിവ്. ക്രിക്കറ്റ് പന്തിന് ചുവപ്പ് നിറമാണ്. അതിന് വൃത്താകൃതിയും അഞ്ച് ഔൺസ് ഭാരവുമുണ്ട്. ഇനി അതൊന്ന് കളിച്ച് കാണിക്കൂ…!”

തോമസ് എറിഞ്ഞ അടുത്ത പന്ത് ഗ്രൗണ്ടിൻ്റെ പുറത്താണ് ചെന്നുപതിച്ചത്! റിച്ചാർഡ്സ് ബോളറോട് പറഞ്ഞു ”ക്രിക്കറ്റ് ബോൾ എങ്ങനെയിരിക്കും എന്ന് നിങ്ങൾക്കറിയാമല്ലോ. ഇനി നിങ്ങൾ ചെന്ന് ബോൾ എവിടെയാണെന്ന് കണ്ടെത്തിക്കോളൂ. കമ്മിൻസും വൈഭവും തമ്മിലുള്ള പോരാട്ടം കണ്ടപ്പോൾ ആ സംഭവമാണ് ഓർമ്മവന്നത്. വൈഭവിനെ കുടുക്കാൻ തൻ്റെ കൈയ്യിൽ പ്ലാൻ എ-യും പ്ലാൻ ബി-യും പ്ലാൻ സി-യും ഉണ്ടെന്ന് കമ്മിൻസ് മത്സരം തുടങ്ങുന്നതിന് മുമ്പ് പറഞ്ഞിരുന്നു. സത്യത്തിൽ കമ്മിൻസ് മൂന്ന് പദ്ധതികൾ പരീക്ഷിച്ചിരുന്നു. വൈഭവിനെതിരെ ഫുൾ ലെങ്ത്ത് ഡെലിവെറിയും ബൗൺസറും സ്ലോബോളും കമ്മിൻസ് ഉപയോഗിച്ചിരുന്നു. ഹാട്രിക് സിക്സറുകൾ പായിച്ചിട്ടാണ് വൈഭവ് ഉത്തരം നൽകിയത്.

അസാധാരണമായ ഒരു ഫീൽഡ് ക്രമീകരണവും നാം കണ്ടു. മിഡ്-ഓഫ് ഫീൽഡർ വളരെ സ്ട്രെയിറ്റ് ആയി വൈഭവിനെ ഉന്നമിട്ട് നിന്നു. അയാളുടെ തലയ്ക്കുമുകളിലൂടെ തന്നെ വൈഭവ് പന്ത് ഗാലറിയിൽ എത്തിച്ചു. വൈഭവ് കമ്മിൻസിനോട് തുറന്നടിക്കുകയായിരുന്നു- ”നിങ്ങൾക്ക് മൂന്ന് പ്ലാനുകൾ അറിയാമല്ലോ. അതെല്ലാം മുള്ളൻപൂരിന് പുറത്തേയ്ക്ക് അടിച്ച് തെറിപ്പിച്ചിട്ടുണ്ട്…!!”

ചേസിങ്ങ് ടീമുകളെ തുണയ്ക്കുന്ന മൈതാനത്താണ് എലിമിനേറ്റർ നടന്നത് എന്നത് ഓർക്കണം. പക്ഷേ വൈഭവ് അതിനെയും മറികടന്നു. ആകെ ഒരു കാര്യത്തിൽ മാത്രമാണ് നിരാശയുള്ളത്. ടി-20 ക്രിക്കറ്റിലെ വേഗമേറിയ സെഞ്ച്വറി എന്ന റെക്കോർഡ് കപ്പിനും ചുണ്ടിനും ഇടയിൽ വെച്ച് വൈഭവിന് നഷ്ടപ്പെട്ടു. മഹാനായ ഡോൺ ബ്രാഡ്മാൻ അവസാനം കളിച്ച ഇന്നിംഗ്സിൽ പൂജ്യത്തിനാണ് പുറത്തായത്. അതുകൊണ്ടാണ് അദ്ദേഹത്തിന് 100 എന്ന മാന്ത്രിക ബാറ്റിങ്ങ് ശരാശരി നഷ്ടപ്പെട്ടത്. അന്ന് ബ്രാഡ്മാനെ പൂജ്യത്തിന് പുറത്താക്കിയ ഇംഗ്ലിഷ് ബോളറായ എറിക് ഹോളിസ് ധരിച്ച ടെസ്റ്റ് ക്യാപ് 2006-ൽ ലേലം ചെയ്യപ്പെട്ടിരുന്നു. പക്ഷേ ആ തൊപ്പി സ്വന്തമാക്കാൻ ഒരാളും മുന്നോട്ടുവന്നില്ല. ബ്രാഡ്മാന് അപൂർണ്ണത സമ്മാനിച്ച ബോളറോടുള്ള നീരസമായിരുന്നു കാരണം എന്ന് അനുമാനിക്കാം.

പ്രഫുൽ ഹിംഗെ എന്ന ബോളറാണ് വൈഭവിന് വേഗമേറിയ സെഞ്ച്വറി നിഷേധിച്ചത്. ടി-20 ക്രിക്കറ്റിലെ ഏറ്റവും ശപിക്കപ്പെട്ട ബോൾ എന്ന അപഖ്യാതി ഹിംഗെയുടെ ഡെലിവെറിയ്ക്ക് വന്നുചേർന്നേക്കാം. ലോകം വൈഭവിനെ അത്രമേൽ സ്നേഹിക്കുന്നു.

 

എഴുത്ത്: സന്ദീപ് ദാസ്

Tags: vaibhav suryavanshiipl 2026
Share
Tweet
Send
Share

Latest stories from this section

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

Latest News

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

യുഎൻ പൊതുസഭയിൽ ഇന്ത്യയെ നയിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ; സെപ്റ്റംബർ 26-ന് പ്രസംഗിക്കും

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

‘ഷൂവിട്ടു, ബട്ടണിട്ടില്ല’; കാസർകോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര റാഗിങ്, 14 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘5 മാർക്ക് കിട്ടിയാലും ജയിക്കാം’; സബ്ജക്ട് മിനിമം ഒഴിവാക്കിയതിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

 കോളേജ് ടൂറുകളിൽ ‘സെൽഫിക്കും റീലുകൾക്കും’ പൂട്ട്! യാത്ര പരമാവധി 5 ദിവസം; കർശന നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ

പെട്ടെന്ന് ഗ്യാസ് ലീക്കായാൽ എന്ത് സംഭവിക്കും? ഭയം വേണ്ട, പരീക്ഷിച്ചു വിജയിച്ച വീട്ടമ്മയുടെ കുറിപ്പ് നോക്കൂ

പാചകവാതക ഉപഭോക്താക്കൾ ശ്രദ്ധിക്കുക! പുതിയ നിയമം പ്രാബല്യത്തിൽ; സബ്‌സിഡി മുടങ്ങാതിരിക്കാൻ ഇത് ഉടനടി ചെയ്യൂ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies