ഡല്‍ഹി: നാല് മാസം മുമ്പ് ഏണസ്റ്റ് ആന്‍ഡ് യംഗ് (EY)കമ്പനിയുടെ പൂനെ ഓഫീസില്‍ ചേര്‍ന്ന 26 കാരിയായ അന്ന സെബാസ്റ്റ്യന്‍ എന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കടുത്ത ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് ജൂലൈ ഹൃദയാഘാതമുണ്ടായി മരിച്ചിരുന്നു. പിന്നാലെ സംഭവം വിവാദമായി. തന്റെ മകള്‍ ‘അമിത ജോലി’ കാരണമാണ് മരിച്ചതെന്ന് അന്നയുടെ അമ്മ സോഷ്യല്‍മീഡിയയില്‍ കത്ത് പങ്കുവെച്ചിരുന്നു. അത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചത്.
ഇപ്പോഴിതാ ഒരുകോടി രൂപ ശമ്പളമുണ്ടായിട്ടും ഏണസ്റ്റ് ആന്‍ഡ് യംഗ് (EY) കമ്പനിയിലെ ജോലി ഉപേക്ഷിച്ചതിനെക്കുറിച്ച് ഭാരത്പേ സഹസ്ഥാപകന്‍ അഷ്നീര്‍ ഗ്രോവറിന്റെ പരാമര്‍ശവും ചര്‍ച്ചയാകുന്നു. ഒരു കോടി രൂപയുടെ പാക്കേജ് ലഭിച്ചിട്ടും ഒരു ദിവസത്തിനുള്ളില്‍ കമ്പനി ഉപേക്ഷിക്കാനുള്ള തന്റെ തീരുമാനം അദ്ദേഹം പങ്കുവെച്ചു.
ജോലിയില്‍ ചേര്‍ന്ന ശേഷം അന്ന് ഓഫീസിലേക്ക് നടന്നു, ചുറ്റും നോക്കി. ആകെ അസ്വസ്ഥനായി. പുറത്തുകടക്കാന്‍ നെഞ്ചുവേദന അഭിനയിച്ചെന്നും പിന്നീട് അങ്ങോട്ട് പോയില്ലെന്നും ഗ്രോവര്‍ പറഞ്ഞു. ഓഫീസ് അന്തരീക്ഷം നിര്‍ജീവമായിരുന്നുവെന്നും മൃതശരീരങ്ങള്‍ക്ക് തുല്യമായിരുന്നു എല്ലാ ജീവനക്കാരെന്നും അദ്ദേഹം പറഞ്ഞു.
ടോക്‌സിക് അന്തരീക്ഷം നിറഞ്ഞതാണ് മിക്ക മികച്ച കമ്പനികളുടെ ഓഫിസുകളെന്നും അദ്ദേഹം പറഞ്ഞു. ഓഫീസില്‍ ടോക്‌സിക് സംസ്‌കാരമുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍, അതാണ് ഏറ്റവും മികച്ചതെന്നും അഷ്‌നീര്‍ ഗ്രോവര്‍ പറഞ്ഞു. ശതകോടീശ്വരനായ വ്യവസായി ഹര്‍ഷ് ഗോയങ്കയാണ് വീഡിയോ പങ്കുവെച്ചത്. മോശം തൊഴില്‍ അന്തരീക്ഷമുള്ള ഓഫിസുകളെ ഗ്രോവര്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന് ഗോയങ്കെ കുറ്റപ്പെടുത്തിയിരുന്നു.









Discussion about this post