സമുദ്രജലത്തില്‍ ഇത്ര ഉപ്പ് എങ്ങനെ വന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ. എന്താണ് അതിന് പിന്നില്‍. ഒറ്റവാക്കില്‍ പറഞ്ഞാല്‍ മില്യണ്‍ കണക്കിന് വര്‍ഷങ്ങള്‍ക്കൊണ്ടുണ്ടായ കാലാവസ്ഥാവ്യതിയാനവും ഇറോഷനും മൂലം പാറകളില് നിന്നുള്ള മിനറലുകള്‍ ജലത്തില്‍ കലര്‍ന്നു. അഗ്നിപര്‍വ്വതങ്ങളുടെ ഹൈപ്പോതെര്‍മല്‍ വിടവുകളിലൂടെ ജലത്തിലേക്ക് ഭൂമിയുള്ള ഉള്ളറകളിലുള്ള മിനറലുകള്‍ കലര്‍ന്നതും ഇതിന് കാരണമായി.
കാലങ്ങള്‍ കൊണ്ട് സമുദ്രജലത്തിലെ ലവണ രസം കൂടിവന്നു. കടല്‍ ജീവികളുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമായ ഒന്നാണ് കടലിലെ ലവണരസം. നദികളിലെയും തടാകങ്ങളിലെയും ശുദ്ധജലത്തിന് പോഷകം നല്‍കുന്നതും കടലിലെ ഉപ്പുജലത്തിന്റെ സമ്പര്‍ക്കം മൂലമാണെന്ന് ഗവേഷകര്‍ പറയുന്നു.
കടലിലേക്ക് ജലം എത്തുമ്പോള്‍ ഭൂമിയ്്ക്കുള്ളിലെ വിള്ളലുകളിലൂടെ സഞ്ചരിക്കുന്നു. ഇതെല്ലാം സമുദ്രത്തിന്റെ അടിത്തറയില്‍ വെച്ചാണ് സംഭവിക്കുന്നത്. ഇങ്ങനെ അകത്തേക്ക് പോകുന്ന ജലം മാഗ്മയുമായി ചേരുന്നു. ഇതില്‍ നിന്നുളവാക്കപ്പെടുന്ന താപം മൂലം പാറകളില് നിന്നുള്ള മിനറലുകള്‍ വെള്ളത്തില്‍ ലയിക്കുന്നു. ചൂടുവെള്ളത്തില്‍ പഞ്ചസാരയേക്കാള്‍ വേഗത്തില്‍ ലയിക്കുന്നത് ഉപ്പാണല്ലോ അതുപോലെ തന്നെയാണ് ഈ പ്രക്രിയയും
സമുദ്രജലത്തില്‍ ഉപ്പുകലരാനുള്ള മറ്റൊരു വഴി അടിത്തറയില്‍ നിന്ന് നേരിട്ട് ലവണങ്ങള്‍ നേരിട്ട് ജലത്തില്‍ കലരുന്നതാണ്. ഇവിടെ ഉപ്പുമാത്രമല്ല എത്തിച്ചേരുക. സിങ്ക് അയണ്‍ കോപ്പര്‍ എന്നിവയൊക്കെ ഇതുവഴി ജലത്തില്‍ കലരുന്നു. അതുപോലെ തന്നെ സമുദ്രാന്തര്‍ഭാഗത്തുള്ള അഗ്നിപര്‍വ്വതങ്ങള്‍ പൊട്ടുന്നത് വഴിയും ഇത് സംഭവിക്കുന്നു.
Discussion about this post