‘ഇസ്ലാമിക ശരീഅത്ത്’ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടികള്‍ക്ക് ഹൈസ്‌കൂള്‍ വിദ്യാഭ്യാസമടക്കം നിഷേധിച്ചവരാണ് താലിബാന്‍. സ്ത്രീകള്‍ പുറത്ത് ഇറങ്ങണമെങ്കില്‍ ബന്ധുവായ ഒരു പുരുഷന്‍ ഒപ്പം വേണമെന്നതടക്കമുള്ള നിയമങ്ങളും ഇവര്‍ രാജ്യത്ത് നടപ്പാക്കി. ഇപ്പോഴിതാ താലിബാനികള്‍ക്കൊപ്പം നിന്ന് ഒരു യുവതിയെടുത്ത സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമാകുന്നത്.
സോമാലിയ-അമേരിക്കന്‍ ഇന്‍ഫ്‌ലുവന്‍സറായ ഗീന്‍യാദ മഡോവ്, (യഥാര്‍ത്ഥ പേര് മരിയന്‍ അബ്ദി) അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശിക്കുകയും ആയുധധാരികളായ താലിബാന്‍ സൈന്യത്തിനൊപ്പമുള്ള ചിത്രം തന്റെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തത്. നെറ്റിസണ്‍സ് ചിത്രത്തിനെതിരെ ് രൂക്ഷമായാണ് പ്രതികരിച്ചിരിക്കുന്നത്.
സ്ത്രീകളെ ഇത്രയധികം ദ്രോഹിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുന്ന വര്‍ഗവഞ്ചകിയെന്നാണ് ചിലര്‍ ഇവരെ വിശേഷിപ്പിച്ചത്.’നിങ്ങളോടൊപ്പം നില്‍ക്കുന്ന ആ ആണുകള്‍ അവരുടെ സ്ത്രീകളെ വീട്ടിന് പുറത്തിറങ്ങാനോ, വിദ്യാഭ്യാസം ചെയ്യാനോ അനുവദിക്കാറില്ലെ’ന്നായിരുന്നു ഒരാള്‍ കുറിച്ചത്.
അതേസമയം താലിബാന്‍ ഭരണത്തിന്‍ കീഴിലുള്ള അഫ്ഗാനിസ്ഥാനില്‍ ഇപ്പോഴും ‘ലിംഗ വര്‍ണ്ണവിവേചനം’ ശക്തമാണെന്നാണ് ഐക്യരാഷ്ട്ര സഭ പറയുന്നത്. അടുത്തിടെയാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും രക്ഷപ്പെട്ട സ്ത്രീകള്‍ സ്‌പെയിനില്‍ വിദ്യാഭ്യാസം തുടര്‍ പഠനത്തിന് ചേര്‍ന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്.
Discussion about this post