വാഷിംഗ്ടൺ : റഷ്യ-യുക്രെയ്ൻ യുദ്ധം തനിക്ക് നിഷ്പ്രയാസം അവസാനിപ്പിക്കാൻ സാധിക്കുമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്നും താൻ വൈറ്റ് ഹൗസിൽ ഉണ്ടായിരുന്നെങ്കിൽ 24 മണിക്കൂർ കൊണ്ട് യുദ്ധം അവസാനിപ്പിക്കുമായിരുന്നുവെന്നാണ് ട്രംപ് പറഞ്ഞത്. ഇത്തരം അക്രമം ഒരിക്കലും നടക്കാൻ അനുവദിക്കില്ലായിരുന്നുവെന്നാണ് ട്രംപിൻറെ വാദം.
” ഞാൻ പ്രസിഡന്റായിരുന്നെങ്കിൽ, റഷ്യ-യുക്രെയ്ൻ യുദ്ധം ഒരിക്കലും സംഭവിക്കില്ലായിരുന്നു. ഒരു ദശലക്ഷം വർഷത്തിനുള്ളിൽ ഒരിക്കൽ പോലും അത് നടത്തില്ല’, അദ്ദേഹം പറഞ്ഞു. ‘ഭീകരമായ ഈ യുദ്ധം 24 മണിക്കൂറിനുള്ളിൽ അവസാനിപ്പിക്കാൻ എനിക്ക് ചർച്ചകൾ നടത്താൻ കഴിയുമായിരുന്നു,” അദ്ദേഹം പറഞ്ഞു.
യുദ്ധത്തിന് ആദ്യം ടാങ്കുകളും പിന്നെ ആണവായുധങ്ങളുമെത്തും. അതിനാൽ യുദ്ധം അവസാനിപ്പിക്കാൻ സമയമായിരിക്കുന്നുവെന്ന് ട്രംപ് പ്രസ്താവിച്ചു.
യുക്രെയ്‌നെ സഹായിക്കാനുള്ള ജോ ബൈഡന്റെ തീരുമാനത്തെ രൂക്ഷമായി വിമർശിക്കുകയായിരുന്നു ട്രംപ്. അതേസമയയം റഷ്യ-യുക്രെയ്ൻ യുദ്ധമിപ്പോൾ 12 ാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. 31 യുദ്ധ ടാങ്കുകൾ യുക്രെയ്‌ന് നൽകുമെന്ന് ബൈഡൻ ഉറപ്പ് നൽകിയിട്ടുണ്ട്.












