ദാ നോക്ക് അവരുടെ മുഖത്ത് നോക്കിയാലറിയാം കള്ളത്തരം, അവന്റെ മൂക്ക് നോക്ക് ദേഷ്യക്കാരനാണെന്ന് മനസിലാവും. ആളുകളെ ഒറ്റനോട്ടത്തിൽ വിലയിരുത്തി സ്വഭാവം പ്രവചിക്കുന്നവരെ കണ്ടിട്ടില്ലേ. ഒരാളുടെ അടിസ്ഥാനപരമായ സ്വഭാവ സവിശേഷതകൾ തിരിച്ചറിയാൻ അയാളുടെ നെറ്റിയുടെ രൂപമാണ് മുഖലക്ഷണങ്ങൾ വിശകലനം ചെയ്യുന്നവർ കൂടുതൽ ഉപയോഗിക്കുകയത്രേ.
വീതിയുള്ള നെറ്റി
വിശാലമായ നെറ്റി ഉയർന്ന ബുദ്ധിയെ സൂചിപ്പിക്കുന്നു. സ്ത്രീകൾക്കു വലിയ നെറ്റി അഴകായി കാണുന്നു, ഇത്തരം ആളുകൾ എപ്പോഴും ആൾക്കൂട്ടത്തിൽ ശ്രദ്ധിക്കപ്പെടുന്ന സ്വഭാവക്കാരായിരിക്കും. ആളുകളുടെ സ്‌നേഹാദരങ്ങൾ ഇവരെ തേടി എപ്പോഴും വരും, പ്രത്യകിച്ച് പ്രായമായ ആളുകളുടെ. ഇവർ വിശാലമനസ്‌കരും സഹജീവികളോട് അനുകമ്പയുള്ളവരും ആയിരിക്കും.
പരന്ന നെറ്റി
വളഞ്ഞ വഴികൾ ജീവിതത്തിലൊരിടത്തും സ്വീകരിക്കാതെ നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിച്ച് അതിനുള്ളിൽ സന്തോഷം കണ്ടെത്തുന്നവർ. പരന്ന നെറ്റിയുള്ള ഇത്തരം ആളുകൾ ആത്മാർഥതയുടെ നിറകുടമാമായിരിക്കും. ബന്ധങ്ങൾക്ക് വളരെയധികം വില നൽകുന്ന ഇവർക്ക് ഹൃദ്യമായ പെരുമാറ്റം കൊണ്ട് ആളുകളെ കൈയ്യിലെടുക്കാൻ പ്രത്യേക കഴിവ് ഉണ്ടായിരിക്കും. കൂടാതെ അല്പസ്വല്പം കടുംപിടുത്തങ്ങളും ഇവർക്കുണ്ടായിരിക്കും.ഏത് കാര്യവും പെട്ടെന്ന് ഗ്രഹിക്കുന്നതിനും മറ്റുള്ളവരുടെ വിശ്വാസമാർജ്ജിക്കുന്നതിനും പരന്ന നെറ്റിയുള്ളവർക്ക് കഴിയും.
ഇടുങ്ങിയ നെറ്റി
പ്രായോഗികമായി ഏറെ ചിന്തിക്കാത്തവരാണ് ഇടുങ്ങിയ നെറ്റിയുള്ളവർ.ഹൃദയം പറയുന്നത് കേൾക്കുന്ന ഇവർ വികാരങ്ങൾക്ക് വേഗം അടിമപ്പെടുന്ന സ്വഭാവക്കാരാണ്. അതായത്
ഇവർ എല്ലാ കാര്യങ്ങളെയും അൽപം വൈകാരികതയോടെയാണു സമീപിക്കുന്നത്.അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ ദുഖങ്ങളിൽ അവരോടൊത്ത് സങ്കടപ്പെടുകയും സന്തോഷങ്ങളിൽ അവരോടൊത്ത് ആഹ്ലാദിക്കുകയും ചെയ്യുന്നവരാണ് ഇവർ. ഒറ്റയ്ക്കു കാര്യങ്ങൾ തീരുമാനിക്കാനും നടപ്പിലാക്കിയെടുക്കാനും ഇത്തരക്കാർ എപ്പോഴും താൽപര്യപെടുന്നു.
നീളമുള്ള നെറ്റി
നിങ്ങൾ ഉത്സാഹശീലനും സ്വഭാവത്തിൽ നേരായവനും ആശയങ്ങളിൽ വിട്ടുവീഴ്ചയില്ലാത്തവനുമാണെന്നാണ്. ഇവർ ജോലിയിലോ കുടുംബകാര്യങ്ങളിലോ വിട്ടുവീഴ്ച ചെയ്യില്ല. ആരെയും സുഖിപ്പിച്ച് സംസാരിക്കാത്ത ഇവർ കാര്യങ്ങൾ തുറന്നുപറയുന്ന പ്രകൃതക്കാരും ആയിരിക്കും.
വളഞ്ഞ നെറ്റി
ഇനി വളഞ്ഞ നെറ്റിക്കാർ ആകട്ടെ ഏറ്റവും കൂടുതൽ ഭാഗ്യം ചെയ്തവരാണ്. സമൂഹത്തിൽ ഏറെ അംഗീകാരം നേടുന്ന ഇവർ മറ്റുള്ളവർക്ക് സന്തോഷവും ഊർജ്ജവും പകർന്നു നൽകുന്നതിൽ എന്നും മികച്ച കഴിവ് ആയിരിക്കും.
എം ആകൃതിയുള്ള നെറ്റി
നിങ്ങളുടെ നെറ്റിയുടെ ആകൃതി M എന്ന അക്ഷരം പോലെയാണോ? ഇതു ഭാവനയുടെ ഉയർന്ന അർഥമുള്ള ഒരു പ്രതീകത്തെ സൂചിപ്പിക്കുന്നു.
എവിടെയും എപ്പോളും തലയുയർത്തി നിൽക്കാൻ ആഗ്രഹിക്കുന്നവരാണ്. എല്ലാ കാര്യങ്ങളെയും സങ്കല്പിക്കുന്ന ഇവർക്ക് അസാമാന്യമായ കഴിവായിരിക്കും ഇക്കാര്യത്തിൽ ഉണ്ടാവുക. കലാമേഖലയിലും മുൻപന്തിയിൽ നിൽക്കുന്നവരാണ് ഇക്കൂട്ടർ.
പർവ്വതാകൃതി
കുന്നിന്റെ മുകൾഭാഗം പോലെ നെറ്റിത്തടമുള്ളവരും നമുക്കിടയിൽ കുറവല്ല. ഇവരെ ഭാഗ്യവാൻമാരായിട്ടാണ് പൊതുവേ പറയുന്നത്. മാത്രമല്ല എല്ലാവരോടും സോഷ്യൽ ആയി ഇടപെടാൻ ഇവരെ കഴിഞ്ഞ് മറ്റുള്ളവരുള്ളൂ. ജോലിക്കാര്യത്തിലും അതീവ വിശ്വസ്തരായിരിക്കും.
Discussion about this post