ഇൻഡോർ: മതംമാറാൻ നിർബന്ധിച്ചുവെന്നാരോപിച്ച് മുസ്ലീം യുവാവിനെതിരെ പരാതിയുമായി നഴ്‌സിംഗ് വിദ്യാർത്ഥി. മദ്ധ്യപ്രദേശിലെ ആസാദ് നഗറിലാണ് സംഭവം. ബിലാൽ എന്നയാൾക്കെതിരായണ് പരാതി. കബളിപ്പിച്ച് എടുത്തഫോട്ടോ ഉപയോഗിച്ച് ബ്ലാക്ക്‌മെയിൽ ചെയ്താണ് ഭീഷണിയെന്ന് യുവതി പറഞ്ഞു.
ഒന്നരവർഷം മുൻപാണ് യുവതിയും ബിലാലും തമ്മിൽ പരിചയപ്പെടുന്നത്. കുറച്ച്‌നാൾ മുൻപ് ഇരുവരും പുറത്ത് കറങ്ങാൻപോയപ്പോൾ, പെൺകുട്ടിയെ കബളിപ്പിച്ച് ബിലാൽ കുറച്ച് ഫോട്ടോ എടുത്തു. തുടർന്ന് ഫോട്ടോകൾ കാണിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുമെന്നും വിവാഹം കഴിക്കണമെന്നും ആവശ്യപ്പെട്ടു.
ഇത് നിരസിച്ചതോടെ മതം മാറാൻ ആവശ്യപ്പെട്ടു. തുടർന്നും ബ്ലാക്ക്‌മെയിലിംഗ് തുടർന്ന് 10,000 രൂപയോളം തട്ടിയെടുത്തു. പണം കൈവശപ്പെടുത്തിയിട്ടും മതപരിവർത്തനത്തിന് ഭീഷണി മുഴക്കിയതോടെയാണ് യുവതി പോലീസിൽ പരാതി നൽകിയത്.
Discussion about this post