ഉയര്‍ന്ന ശബ്ദത്തിലുള്ള ഡിജെ സംഗീതം കേട്ടതിന് പിന്നാലെ 40 കാരന്റെ തലച്ചോറിലെ രക്തക്കുളലുകള്‍ പൊട്ടി മസ്തിഷ്‌ക രക്തസ്രാവം ഉണ്ടായതായി റിപ്പോര്‍ട്ട്. ചത്തിസ്ഗഢ് ബാല്‍റാംപ്പൂര്‍ ജില്ലയിലെ സുര്‍ഗുജ ഡിവിഷന്‍ സ്വദേശിയായ സഞ്ജയ് ജയ്‌സ്വാള്‍ എന്നയാള്‍ക്കാണ് മസ്തിഷക്കത്തില്‍ രക്തസ്രാവം മുമ്പ് എതെങ്കിലും തരത്തിലുള്ള അപകടങ്ങളോ രക്തസമ്മര്‍ദ്ദമോ മറ്റ് അസുഖങ്ങളോ ഇല്ലാത്തതുകൊണ്ടുതന്നെ സംഭവം ഡോക്ടര്‍മാരെ അമ്പരപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഡിജെ സംഗീതം നടന്നുകൊണ്ടിരുന്ന സ്ഥലത്ത് സഞ്ജയ് ജയ്‌സ്വാള്‍ ചില ഉപകരണങ്ങള്‍ ഇറക്കുകയായിരുന്നു. പെട്ടന്ന് ഇയാള്‍ക്ക് തലചുറ്റല്‍ പോലെ അനുഭവപ്പെട്ടു. താമസിയാതെ വീട്ടിലേക്ക് പോയ ഇയാള്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങി.നല്ല തലവേദനയും ഇയാള്‍ക്ക് അനുഭവപ്പെട്ടിരുന്നു. ഉടന്‍ തന്നെ അമ്പികാപ്പൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ച് ഇയാളെ സിടി സ്‌കാനിന് വിധേയനാക്കി.
സിടി സ്‌ക്യാനിലൂടെയാണ് തലച്ചോറിലെ രക്തക്കുഴല്‍ പൊട്ടി രക്തം കട്ടപിടിച്ചിട്ടുണ്ടെന്ന് കണ്ടെത്തുന്നത്. സാധാരണ നിലയില്‍ തലച്ചോറില്‍ രക്തക്കുഴല്‍ പൊട്ടി രക്തം കട്ടപിടിക്കുന്നത്. അമിത രക്ത സമ്മര്‍ദ്ദമോ മറ്റ് അപകടങ്ങളോ സംഭവിക്കുമ്പോഴാണെന്ന് ആശുപത്രിയിലെ ഇഎന്‍ടി വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ശൈലേന്ദ്ര ഗുപ്ത പറഞ്ഞു.
എന്നാല്‍ തനിക്ക് സംഭവിച്ചതെന്താണെന്ന് ആദ്യം വെളിപ്പെടുത്താല്‍ സഞ്ജയ് തയാറായില്ലെന്നും പിന്നീട് ചോദിച്ചപ്പോഴാണ് ഡിജെ യുടെ കാര്യം പറഞ്ഞതെന്നും ഡോക്ടര്‍ പറഞ്ഞു.ഉച്ചത്തിലുള്ള ശബദം കേട്ടതുമായി ബന്ധപ്പെട്ടായിരിക്കാം മസ്തിഷ്‌ക രക്തസ്രാവം ഉണ്ടായതെന്നും തലയുടെ പിന്‍ ഭാഗത്തായി സാധാരണ ഗതിയില്‍ എല്ലാവര്‍ക്കും ഉണ്ടാകാറുള്ള ശക്തമായ ഒക്‌സിപിറ്റല്‍ മേഖല സഞ്ജയില്‍ ഇല്ലാത്തതിനാലാകാം ഉച്ചത്തിലുള്ള ശബ്ദം രക്തസ്രാവത്തിന് കാരണമായതെന്നുമാണ് ഡോക്ടര്‍മാരുടെ നിഗമനം.
Discussion about this post