മോസ്കോ: റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ മെട്രോ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി. 55ലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം. സെന്റ് പീറ്റേഴ്സ് ബര്‍ഗിലെ സെനയ പ്ലോഷ്ച്ചാഡ് സ്റ്റേഷനിലായിരുന്നു സ്ഫോടനം നടന്നത്.
രണ്ടു സ്ഫോടനങ്ങളാണ് ഇവിടെ ഉണ്ടായത്. സ്ഫോടനത്തില്‍ ഒരു ട്രെയിന്റെ വാതില്‍ തെറിച്ചു പോയി. ഭീകരാക്രമാണ് ഉണ്ടായതെന്ന നിഗമനത്തിലാണ് റഷ്യന്‍ പോലീസ്. എന്നാല്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തെ തുടര്‍ന്ന് മൂന്നു സ്റ്റേഷനുകള്‍ അടച്ചു. സംഭവം തീര്‍ത്തും അപലപനീയമാണെന്നും സ്ഫോടനത്തെത്തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യം നേരിടുന്നതിനു ആവശ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിന് പറഞ്ഞു.
Discussion about this post