മുംബൈ: വിവാദ മദ്യവ്യവസായി വിജയ് മല്യയ്ക്കെതിരേ വായ്പാ തട്ടിപ്പുകേസില്‍ എന്‍ഫോഴ്മെന്റ് കുറ്റപത്രം സമര്‍പ്പിച്ചു. മല്യയുടെ സ്ഥാപനമായ കിംഫ്ഫിഷര് എയര്‍ലൈന്‍സിന് ഐഡിബിഐ ബാങ്ക് ചട്ടവിരുദ്ധമായി വായ്പ നല്‍കിയെന്നാണു കുറ്റപത്രത്തില്‍ പറയുന്നത്. ഇതിനായി ഇരു സ്ഥാപനങ്ങളിലെയും ഉന്നതര്‍ ഗുഢാലോചന നടത്തിയെന്നു പറയുന്ന കുറ്റപത്രത്തില്‍ ഇവരില്‍ ഏതാനും പേരെ പ്രതിചേര്‍ത്തിട്ടുമുണ്ട്.
സാമ്പത്തിക തട്ടിപ്പുകള്‍ തടയുന്നതിനുള്ള നിയമത്തിലെ വിവിധ വകുപ്പുകളാണു പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. 57 പേജുള്ള കുറ്റപത്രം സാമ്പത്തിക ക്രമക്കേടുകള്‍ വിചാരണ ചെയ്യുന്ന മുംബൈയിലെ പ്രത്യേക കോടതിയിലാണ് സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ചെയ്തത്.
Discussion about this post