ഗോണ്ട: ഉത്തര്‍പ്രദേശില്‍ ഒരു സഹോദരന് രക്ഷാബന്ധന് ആഘോഷിച്ചത് സഹോദരിക്ക് ടോയിലറ്റ് നല്‍കിയാണ്.
ഗോണ്ട ഗ്രാമത്തിലെ തന്റെ സഹോദരിക്ക് കൗമാരക്കാരനായ സഹോദരനാണ് ടോയിലറ്റ് നല്‍കിയത്. തന്റെ സഹോദരിയുടെ സ്വാഭിമാനം സംരക്ഷിക്കുന്നതിനു വേണ്ടിയാണ് താന്‍ ഈ സമ്മാനം നല്‍കിയതെന്ന് അവന് പ്രതികരിച്ചു.
ഫൂല്പൂര് ഗ്രാമത്തില്‍ താമസിക്കുന്ന ദിലീപ് എന്ന കൗമാരക്കാരനാണ് ഇതിന് തയ്യാറായത്. തന്റെ സഹോദരി പൊതുസ്ഥലത്ത് വിസര്‍ജ്ജിക്കുന്നത് സമ്മതിച്ചു കൊടുക്കാന്‍ തയ്യാറല്ലെന്ന് പറഞ്ഞാണ് ടോയിലറ്റ് നല്‍കിയത്.
Discussion about this post