ഗോരഖ്പുര്‍: ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജില്‍ കുഞ്ഞുങ്ങളുടെ കൂട്ടമരണവുമായി ബന്ധപ്പെട്ട് ശിശുരോഗ വിഭാഗം മുന്‍തലവന്‍ ഡോ. ഖഫീല് ഖാന് അറസ്റ്റില്‍. വസതിയില്‍ നിന്നാണ് ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ പ്രാക്ടീസ്, കെടുകാര്യസ്ഥത, അഴിമതി എന്നിവയാണു ചുമത്തിയിരിക്കുന്ന കുറ്റം. ദുരന്തം നടക്കുമ്പോള്‍ കഫീല്‍ ഖാനായിരുന്നു ശിശുരോഗ വിഭാഗത്തിന്റെ തലവന്‍.
കഫീല്‍ ഖാനടക്കം ഏഴുപേര്‍ക്കെതിരെ വെള്ളിയാഴ്ച കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മുന്‍ പ്രിന്‍സിപ്പല്‍ ഡോ. രാജീവ് മിശ്രയേയും ഭാര്യ പൂര്‍ണിമ ശുക്ലയേയും റിമാന്‍ഡ് ചെയ്തതിനു പിന്നാലെയാണു കഫീല്‍ ഖാന്റെ അറസ്റ്റ്. സംഭവത്തില്‍ ഖാനെ ആശുപത്രിയില്‍നിന്നു നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.
ഓക്സിജന്‍ ക്ഷാമമുണ്ടായതോടെ സ്വന്തം കൈയില്‍ നിന്ന് പണമെടുത്ത് കഫീല്‍ ഖാന് ഓക്സിജന്‍ സിലിണ്ടറുകള്‍ മേടിച്ച് എത്തിച്ചിരുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇത് ബിആര്‍ഡി ആശുപത്രിയില്‍ നിന്ന് തന്നെ ഇയാള്‍ സ്വന്തം ക്ലിനിക്കിലേക്ക് കടത്തിയ സിലിണ്ടറുകള്‍ ആണെന്ന് കണ്ടെത്തിയത്.
കൂടാതെ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ എത്തുന്ന ഓക്സിജന്‍ സിലിണ്ടറുകള്‍ സ്വകാര്യ ആശുപത്രികള്‍ക്ക് മറിച്ചുവില്‍ക്കുന്നവരുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ഇദ്ദേഹത്തിനെ ശിശുരോഗ വിഭാഗം മേധാവി സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ നടപടിയും.
Discussion about this post